കുട്ടവഞ്ചി തുഴയാം, മീൻ പിടിക്കാം ആനക്കുളി കണ്ട് മൂന്നാറിലേക്കും; കെഎസ്ആർടിസി പാക്കേജ്
വേനലവധി തീരാൻ ഇനി ഒരു മാസം മാത്രമാണ് ശേഷിക്കുന്നത്. ഇപ്പോഴെങ്കിലും ഒരു യാത്ര പോയില്ലെങ്കിൽ പിന്നെ ഇനി എപ്പോൾ പോകാനാണ്? ചാടായിരിക്കും യാത്രപോകാൻ പലരേയും തടയുന്നത്. എന്നാൽ വേനൽക്കാലത്തും കേരളത്തിൽ യാത്ര പോകാൻ സാധിക്കുന്ന ഇഷ്ടം പോലെ സ്ഥലങ്ങളുണ്ട്.
ആ സ്ഥലങ്ങളടക്കം ഉൾപ്പെടുത്തി മെയ് മാസത്തിൽ നിരവധി യാത്ര പാക്കേജുകൾ അവതരിപ്പിച്ചിരിക്കുകയാണ് പത്തനംതിട്ട ജില്ലയിലെ കെഎസ്ആർടിസി ഡിപ്പോകൾ. ഏകദിന യാത്ര മുതൽ നാല് ദിവസം നീണ്ട് നിൽക്കുന്ന യാത്രകൾ വരെ ഇക്കൂട്ടത്തിൽ ഉണ്ട്, അതും ചെലവ് കുറഞ്ഞ്. വിശദമായി അറിയാം

സൂര്യാംശു-കൊച്ചി കായൽ യാത്രയാണ് പത്തനംതിട്ട ബജറ്റ് സെല്ലിൽ നിന്നുള്ള ഹൈലൈറ്റ് യാത്രകളിൽ ഒന്ന്. കേരളത്തിലെ ആദ്യ സൗരോര്‍ജ വിനോദസഞ്ചാര ബോട്ടായ സൂര്യാംശുവിൽ കയറി കായലിന്റെ സൗന്ദര്യം ആവോളം നുകരാൻ പാകത്തിലാണ് യാത്ര ഒരുക്കിയിരിക്കുന്നത്. വെറുതെ കാഴചകൾ കണ്ട് പോകുകയല്ല കേട്ടോ,കുട്ടവഞ്ചിയിൽ കയറിയും മീൻ പിടിച്ചും രുചികരമായ കായൽ മത്സ്യവിഭവങ്ങൾ കൂട്ടി ഉച്ചയൂണും കഴിച്ച് ആസ്വദിച്ചുള്ള യാത്രയാണ് സൂര്യാംശു-കൊച്ചി പാക്കേജിൽ സഞ്ചാരികൾക്ക് ലഭിക്കുക. 11 നാണ് സൂര്യാംശു സാത്ര ഉള്ളത്. ഗവിയാണ് പത്തനംതിട്ടയിൽ നിന്നുള്ള മറ്റൊരു പാക്കേജ്.
90 കിമി വനയാത്രയാണ് ഗവി പാക്കേജ് തിരഞ്ഞെടുക്കുന്നവർക്ക് ആസ്വദിക്കാനാകുക. 14,17,20,22, 26 എന്നീ ദിവസങ്ങളിലാണ് ഗവിയിലേക്ക് പാക്കേജ് ഉള്ളത്. ഇത് കൂടാതെ 12 ന് രാമക്കൽമേട്, 17 ന് മൂന്നാർ, 19 ന് ഇടുക്കി, 26 സീ അഷ്ടമുടി യാത്രകളും പത്തനംതിട്ടയിൽ നിന്നും ഉണ്ട്. ഈ മാസം കണ്ണൂരിലെ കൊട്ടിയൂർ ക്ഷേത്രത്തിലേക്കും പത്തനംതിട്ടയിൽ നിന്നും പാക്കേജ് ഉണ്ട്.
തിരുവല്ല ഡിപ്പോയിൽ നിന്നും ഗവിയിലേക്ക് പാക്കേജ് ഉണ്ട്. 11,15,23,29 എന്നീ തീയതികളിലാണ് ഗവി യാത്ര. 11 ന് മൂന്നാർ, 12 സീ അഷ്ടമുടിക്കായൽ, 19 ന് സൂര്യാംശു കൊച്ചി കായൽ യാത്ര, 22 ന് മാമലക്കണ്ടം ജംഗിൾ സഫാരി എന്നിവയും തിരുവല്ലയിൽ നിന്ന് ഉണ്ട്. യാത്രയും വിനോദവും ഒത്തുചേരുന്നൊരു അനുഭവമാണ് നിങ്ങൾ തേടുന്നതെങ്കിൽ തിരുവല്ലയിൽ നിന്നും വണ്ടർലായിലേക്ക് സ്പെഷ്യൽ പാക്കേജ് ഉണ്ട്. 26 നാണ് യാത്ര പുറപ്പെടുന്നത്. തിരുവല്ലയിൽ നിന്നും രണ്ട് ക്ഷേത്ര സന്ദർശനങ്ങൾ ഒരുക്കിയിട്ടുണ്ട്. കൊട്ടിയൂർ കൂടാതെ ആഴിമല ക്ഷേത്രത്തിലേക്കും.ആഴിമലയിലേക്ക് 19 നും കൊട്ടിയൂരിലേക്ക് 26നുമാണ് യാത്ര.
അടൂരില്‍ ഡിപ്പോയിൽ നിന്ന് 17,27 തീയതികളിൽ ഗവി-പരുന്തുമ്പാറ പാക്കേജ്, 11 ന് മലക്കപ്പാറ, 18 ന് സൂര്യാംശു സെമി ക്രൂയിസ് കൊച്ചി കായല്‍ യാത്ര, 23 ന് കൊല്ലൂര്‍ മൂകാംബിക, 25 ന് ഇല്ലിക്കല്‍ കല്ല് ഇലവീഴാപൂഞ്ചിറ, 29 ന് കൊട്ടിയൂര്‍, പറശ്ശിനിക്കടവ്, തിരുനെല്ലി എന്നീ പാക്കേജുകളാണ് ഉള്ളത്. പന്തളത്ത് നിന്ന് 14,21 തീയതികളിൽ ഗവി, 19 ന് സാഗരറാണി ക്രൂയ്സ് കപ്പൽ യാത്ര, 24 ന് മൂന്നാര്‍, 27 ന് കൊട്ടിയൂര്‍ തീര്‍ത്ഥാടനം എന്നിവയും ഉണ്ടാകും.












Click it and Unblock the Notifications