Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വന്തമായി വെള്ളച്ചാട്ടമുള്ള സ്കൂൾ, ആനക്കുളിയും കണ്ട് മടങ്ങാം..ഇതാ കെഎസ്ആർടിസി പാക്കേജ്

കോടയും കുളിരും ചേർത്തുള്ള കാഴ്ചകൾ കാണാൻ കേരളത്തിൽ എവിടെ പോകണം? മൂന്നാർ അടക്കം നിരവധി ഉത്തരങ്ങൾ ഉണ്ട്. എന്നിരുന്നാലും സഞ്ചാരികൾ അധികം എത്താത്ത ഏറ്റവും മനോഹര കാഴ്ചാുനുഭവം നൽകുന്ന ചില സ്ഥലങ്ങളിലേക്കായാലോ ഇത്തവണത്തെ യാത്ര. എവിടേക്കെന്നെല്ലേ, മാമലക്കണ്ടവും ലക്ഷ്മി എസ്റ്റേറ്റുമൊക്കെ ഒക്കെ ഒന്ന് കണ്ട് മടങ്ങാം. കൊട്ടാരക്കര കെഎസ്ആർടിസിയാണ് ഈ പാക്കേജ് നടത്തുന്നത്. ഒക്ടോബർ 26 നാണ് യാത്ര. യാത്രയുടെ വിശദാംശങ്ങൾ നോക്കാം

ksrtc2-1

മാമലക്കണ്ടം

എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു ഗ്രാമമാണ് മാമലക്കണ്ടം. ഏകദേശം 500 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം, പച്ചപ്പ് നിറഞ്ഞ കുന്നുകളും നിബിഡവനങ്ങളും മൂടൽമഞ്ഞുള്ള പശ്ചിമഘട്ട മലനിരകളും കൊണ്ട് സമ്പന്നമാണ്. കോതമംഗലം താലൂക്ക് ആസ്ഥാനത്ത് നിന്ന് ഏകദേശം 32 കിലോമീറ്ററും, കൊച്ചിയിൽ നിന്ന് ഏകദേശം 60 കിലോമീറ്റർ കിഴക്കും മാമലക്കണ്ടം സ്ഥിതി ചെയ്യുന്നത്. പ്രകൃതി സ്നേഹികൾക്കും സാഹസിക യാത്ര ഇഷ്ടപ്പെടുന്നവർക്കും നഗരത്തിന്റെ തിരക്കുകളിൽ നിന്ന് മാറി സമാധാനം ആഗ്രഹിക്കുന്നവർക്കും അനുയോജ്യമായ ഒരിടമാണിത്.

"മാമല" (മലയിടുക്ക്) "കണ്ടം" (സ്ഥലം) എന്നീ വാക്കുകളിൽ നിന്നാണ് മാമലക്കണ്ടം എന്ന പേര് ഉണ്ടായതെന്ന് കരുതപ്പെടുന്നു. കാടും മലയും പച്ചപ്പും മാത്രമല്ല, ആർത്തലച്ച് പാറക്കെട്ടിലൂടെ പതിക്കുന്ന ഒരു വെള്ളച്ചാട്ടത്തിന്‍റെ പശ്ചാത്തലമുള്ള ഒരു സ്കൂൾ കൂടി ഉണ്ട് ഇവിടെ കാണാൻ. സ്കൂളിന് സമീപമുള്ള മല പെരുവര മലയും വെള്ളച്ചാട്ടം എംബ്ലാശേരി വെള്ളച്ചാട്ടവുമാണ്.കാടിനുള്ളിൽ നിന്ന് ആനകളിറങ്ങി നീരാടാനും വെള്ളം കുടിക്കാനുമെത്തുന്ന ആനക്കുളവും ഈ യാത്രയിൽ കാണാം.

മാങ്കുളം

പ്രധാന ടൂറിസം കേന്ദ്രങ്ങളുടെ തിരക്കുകളിൽ നിന്ന് ഒഴിഞ്ഞുമാറി, പ്രകൃതിയുടെ തനതായ സൗന്ദര്യത്തിൽ ലയിച്ചു ചേരാൻ ആഗ്രഹിക്കുന്നവർക്ക് ഈ ഗ്രാമം ഒരു ഒളിത്താവളമാണ്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 1,000 മുതൽ 1,200 മീറ്റർ വരെ ഉയരത്തിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. പെരിയാർ കടുവാ സങ്കേതത്തിന്റെ പ്രാന്തപ്രദേശങ്ങളിലെ ജൈവവൈവിധ്യ സമ്പന്നമായ ഈ പ്രദേശം സാഹസികർക്കും വന്യജീവി പ്രേമികൾക്കും പ്രകൃതി സ്നേഹികൾക്കും അനുയോജ്യമായ ഇടമാണ്.

മാങ്കുളത്തെത്തിയാൽ, നല്ലാതണ്ണി തടാകത്തിലെ പ്രഭാതത്തിൻ്റെ മനോഹരമായ കാഴ്ചകൾ ആസ്വദിക്കാം. മാങ്കുളത്തെ താമസ സൗകര്യങ്ങൾ പരിസ്ഥിതി സൗഹൃദമാണ്. വനം വകുപ്പ് നടത്തുന്ന താമസ സൗകര്യങ്ങൾ, ആദിവാസി ഭവനങ്ങൾ, ആഡംബര റിസോർട്ടുകൾ എന്നിവ ലഭ്യമാണ്. ഒക്ടോബർ മുതൽ മാർച്ച് വരെയാണ് മാങ്കുളം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. മൂന്നാറിലെ തേയിലത്തോട്ടങ്ങളും, ലോക്ഹാർട്ട് ഗ്യാപ്പിലെ സുഗന്ധവ്യഞ്ജനത്തോട്ടങ്ങളും മാങ്കുളത്തിന് സമീപമാണ്. എന്നാൽ, മാങ്കുളത്തിന്റെ യഥാർത്ഥ ആകർഷണം ഇവിടുത്തെ പ്രശാന്തമായ അന്തരീക്ഷമാണ്.

ലക്ഷ്മി എസ്റ്റേറ്റ്

രാജാക്കാട് ഗ്രാമത്തിനടുത്ത് ഏകദേശം 1,600 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം, മൂന്നാറിൽ നിന്ന് 25 കിലോമീറ്റർ മാത്രം അകലെയാണ്. ട്രെക്കിംഗ് ഇഷ്ടപ്പെടുന്നവർക്കും ഫോട്ടോ എടുക്കാൻ താൽപ്പര്യമുള്ളവർക്കും പ്രകൃതി സ്നേഹികൾക്കും ഇത് ഒരു പറുദീസയാണ്.കണ്ണൻ ദേവൻ ഹിൽസ് പ്ലാന്റേഷൻസ് കമ്പനി (KDHP) ആണ് ലക്ഷ്മി എസ്റ്റേറ്റിന്റെ ഉടമസ്ഥരും നടത്തിപ്പുകാരും.മുളങ്കാടുകളും റോഡോഡെൻഡ്രോൺ പൂക്കളും നിറഞ്ഞ, കുണ്ടും കുഴികളും ഉള്ള എസ്റ്റേറ്റ് റോഡിലൂടെയുള്ള യാത്ര ഒട്ടപ്പാറ, വിരിപ്പാറ ഗ്രാമങ്ങളിലേക്ക് വഴി തുറക്കും. ലക്ഷ്മി എസ്റ്റേറ്റിന്റെ മനോഹരമായ കാഴ്ചകളും പ്രശാന്തമായ അന്തരീക്ഷവും സന്ദർശകർക്ക് മറക്കാനാവാത്ത അനുഭവങ്ങൾ സമ്മാനിക്കും.
സീറ്റുകൾക്ക് ആയി വിളിക്കാം :
9567124271, 9447281459

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+