മാമലക്കണ്ടം കയറി മൂന്നാറ് പോകാം; മുതലാപൊഴി, അഞ്ചുതെങ്ങ് കോട്ടയും മറ്റൊരു ദിവസം, പാക്കേജ്
യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് ഏത് സമയം എവിടേക്ക് എന്നൊരു നോട്ടമൊന്നും പൊതുവെ ഉണ്ടാകാറില്ല. എന്നാൽ ചിലവ് അത് പ്രധാനമാണല്ലോ. ചിലവ് കുറഞ്ഞൊരു പാക്കേജ് തേടുന്ന യാത്രികനാണ് നിങ്ങളെങ്കിൽ കുളത്തൂപ്പുഴ കെ എസ് ആർ ടി സിയുടെ ഉല്ലാസയാത്രകളും തീർത്ഥ യാത്രകളും തിരഞ്ഞെടുക്കാം. ഈ മാസം അവസാനം വരെ നിരവധി പാക്കേജുകൾ സെൽ അവതരിപ്പിച്ചിട്ടുണ്ട്. വിശദമായി നോക്കാം
ഫെബ്രുവരി 8, 9, 16, 26 എന്നി തീയതികളില്‍ കുളത്തൂപ്പുഴയിൽ നിന്നും കടല്‍ത്തീര യാത്ര ഒരുക്കും. മുതലാപൊഴി, അഞ്ചുതെങ്ങ് കോട്ട, കായിക്കര ആശാന്‍ സ്മാരകം, കാപ്പില്‍ ബീച്ച്, താന്നി ബീച്ച്, തങ്കശ്ശേരി വിളക്ക്മാടം, തങ്കശ്ശേരി കോട്ട, കൊല്ലം ബീച്ച് എന്നീ സ്ഥലങ്ങളാണ് പ്രധാനമായും സന്ദർശശിക്കുക. ഈ ഏകദിന യാത്രയ്ക്ക് ഒരാൾക്കുള്ള ചെലവ് 470 രൂപയാണ്.

8 ന് ഗവി കണ്ട് വരാം
അതിരാവിലെ അഞ്ച് മണിയാകുമ്പോൾ യാത്ര പുറപ്പെടും. അടവി ഇക്കോ ടൂറിസം കേന്ദ്രം, കുട്ട വഞ്ചി സഫാരി എന്നി ആസ്വദിച്ച് പരുന്തുംപാറയും കണ്ടാണ് യാത്ര മടങ്ങുക. 1850 രൂപയാണ് ഒരാൾക്കുള്ള പാക്കേജ്. ഫോറെസ്റ്റ് എന്‍ട്രി ഫീസ്, ഉച്ച ഭക്ഷണം എന്നിവയും ചെലവിൽ ഉൾപ്പെടും.
ഇല്ലിക്കൽ കല്ല്
കോട്ടയം ജില്ലയിലെ ഏറ്റവും സുന്ദരമായ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് ഇല്ലിക്കൽ കല്ല്. 9നാണ് പാക്കേജ്. രാവിലെ അഞ്ച് മണിയോടെ പുറപ്പെട്ട് ഇല്ലിക്കല്‍ കല്ല്, മലങ്കര ഡാം, ഇലവീഴാപൂഞ്ചിറ എന്നിവിടങ്ങൾ സന്ദർശിച്ച് മടങ്ങാം. 690 രൂപയാണ് പാക്കേജ് തുക.
മാമലക്കണ്ടം-മൂന്നാർ യാത്ര
ഈ മാസമെങ്കിലും പോയില്ലെങ്കിൽ പിന്നെ തണുപ്പും കുളിരുമൊക്കെ ആസ്വദിക്കാമെന്ന് കരുതേണ്ട. മൂന്നാറും മാമലക്കണ്ടവും ഒരേ യാത്രയിൽ കാണാം എന്നതാണ് ഈ പാക്കേജിന്റെ പ്രത്യേക. 1310 രൂപയാണ് ഒരാൾക്കുള്ള ചിലവ്.
തീർത്ഥാടന യാത്രകൾ വേറേയും
ഗുരുവായൂർ ക്ഷേത്രത്തിലേക്ക് ഫെബ്രുവരി 16 ന് യാത്രയുണ്ട്. 1510 രൂപയാണ് പാക്കേജിന് നൽകേണ്ടത്. ഇതുകൂടാതെ 18,22,24 തീയതികളില്‍ ബീമാപള്ളി, ആറ്റാങ്കര തീര്‍ത്ഥാടനം, 26 ന് വാഗമണ്‍, ശിവക്ഷേത്ര തീര്‍ത്ഥാടനം എന്നിവയും ഉണ്ട്. ഫെബ്രുവരി 9 മുതല്‍ 16 വരെ ബുക്കിംഗ് പ്രകാരം മാരാമണ്‍ കണ്‍വെന്‍ഷന്‍ സ്‌പെഷ്യല്‍ സര്‍വീസ് ഉണ്ടാകും. ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും- 8129580903, 0475-2318777.












Click it and Unblock the Notifications