Get Updates
Get notified of breaking news, exclusive insights, and must-see stories!

മാമലക്കണ്ടം-മൂന്നാർ-വട്ടവട, അതിരപ്പിള്ളി-മൂന്നാർ പാക്കേജും;കെഎസ്ആർടിസിയിൽ പോയി വരാം

മഴക്കാലത്ത് നിർബന്ധമായും കണ്ടിരിക്കേണ്ട നിരവധി സ്ഥലങ്ങൾ കേരളത്തിലുണ്ട്. അത്തരത്തിലുള്ള ഇടങ്ങൾ ഉൾപ്പെടുത്തി ചിലവ് കുറഞ്ഞ ബജറ്റ് പാക്കേജുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് കെസ്ആർടിസിയുടെ കോഴിക്കോട് ബജറ്റ് സെൽ. പാക്കേജുകൾ ഏതൊക്കെയാണെന്നല്ലേ? വിശദമായി തന്നെ നോക്കാം.

മാമലക്കണ്ടം-മൂന്നാർ-വട്ടവട, അതിരപ്പിള്ളി-മൂന്നാർ എന്നിവയാണ് ആ രണ്ട് പ്രധാന പാക്കേജുകൾ.ജൂൺ 13, 27 തീയതികളിലാണ് മാമലക്കണ്ടം-മൂന്നാർ-വട്ടവട യാത്ര സംഘടിപ്പിക്കുന്നത്. എറണാകുളം ജില്ലയിലാണ് സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായ മാമലക്കണ്ടം ,കാടുകളും മലനിരകളും മൂടൽമഞ്ഞും നിറഞ്ഞ പ്രദേശം. മഴക്കാലത്ത് ഇവിടുത്തെ കാഴ്ചകൾ കൂടുതൽ മനോഹരമാകും.

ksrtc-1

തേയിലത്തോട്ടങ്ങൾ,മലനിരകൾ, മാട്ടുപ്പെട്ടി ഡാം, എക്കോ പോയിന്റ്, കുണ്ടള ഡാം, ടോപ്പ് സ്റ്റേഷൻ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം ചേർന്നതാണ് മൂന്നാർ. മൺസൂൺ സമയത്ത് പച്ചപ്പണിഞ്ഞ മലനിരകളും മേഘക്കാഴ്ചകളും സഞ്ചാരികൾക്ക് മറക്കാനാകാത്ത അനുഭവമായിരിക്കും സമ്മാനിക്കുക.മൂന്നാറിൽ നിന്ന് തമിഴ്നാട് അതിർത്തിയോട് ചേർന്നുള്ള സ്ഥലമാണ് വട്ടവട.കേരളത്തിലെ ഏറ്റവും മനോഹരമായ കാർഷിക ഗ്രാമങ്ങളിലൊന്നായ വട്ടവട പച്ചക്കറി കൃഷിക്കും സ്ട്രോബെറി തോട്ടങ്ങൾക്കും പേരുകേട്ട സ്ഥലമാണ്.

ദ്വിദിന യാത്ര പാക്കേജാണിത്. രാവിലെ 5 മണിക്ക് കോഴിക്കോട് നിന്ന് പുറപ്പെടും. ഫാസ്റ്റ് പാസഞ്ചർ ബസിലായിരിക്കും യാത്ര. ഒരാൾക്ക് 1,870 രൂപയാണ് നിരക്ക്. ബസ് ചാർജിനൊപ്പം ഒരു ദിവസത്തെ ഉച്ചഭക്ഷണവും ഡോർമിറ്ററി താമസ സൗകര്യവും പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മാമലക്കണ്ടത്തിന്റെ വനഭംഗിയും മൂന്നാറിന്റെ മലനിരകളും വട്ടവടയുടെ കാർഷിക ഗ്രാമീണ കാഴ്ചകളും ആസ്വദിക്കാൻ ഈ യാത്ര ധാരാളം.

അതേസമയം ജൂൺ 6, 20 തീയതികളിലാണ് അതിരപ്പിള്ളി-മൂന്നാർ പാക്കേജ്. കേരളത്തിന്റെ 'നയാഗ്ര' എന്നറിയപ്പെടുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടമാണ് ഈ പാക്കേജിന്റെ പ്രധാന ആകർഷണം. ചാലക്കുടിപ്പുഴയിൽ രൂപംകൊള്ളുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടം ഏകദേശം 80 അടി ഉയരത്തിൽ നിന്നാണ് പതിക്കുന്നത്. മഴ ശക്തമാകുന്നതോടെ വെള്ളച്ചാട്ടത്തിന്റെ ഭംഗിയും ഇരട്ടിയാകും.

രാവിലെ 7 മണിക്ക് കോഴിക്കോട് നിന്ന് പുറപ്പെടുന്ന സൂപ്പർ ഡീലക്സ് ബസിലാണ് യാത്ര. ഒരാൾക്ക് 1,830 രൂപയാണ് നിരക്ക്. ബസ് ചാർജും ഡോർമിറ്ററി താമസവും പാക്കേജിൽ ഉൾപ്പെടും. അതിരപ്പിള്ളി, വാഴച്ചാൽ വെള്ളച്ചാട്ടങ്ങളുടെ മനോഹാരിതയും മൂന്നാറിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളും യാത്രയുടെ ഭാഗമാകും.

പാക്കേജുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായി 9946068832, 9188938532 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്ന് കെ എസ് ആർ ടി സി അധികൃതർ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+