Get Updates
Get notified of breaking news, exclusive insights, and must-see stories!

എട മോന,മഴയല്ലേ..മാമലക്കണ്ടത്തേക്ക് പോരെ..; കാട്ടിനുള്ളിലൂടെ മഴ നനഞ്ഞ്,ആനകളെ കണ്ട് പോകാം

കാടും മേടും പുഴയും വെള്ളച്ചാട്ടങ്ങളും കുന്നുകളും അങ്ങനെ ഒരു സഞ്ചാരിയെ സന്തോഷിപ്പിക്കാൻ വേണ്ടുന്നതെല്ലാം നിറഞ്ഞ അതിമനോഹരമായ ഗ്രാമമാണ് മാമലക്കണ്ടം. ഇങ്ങനെയൊരു സ്ഥലത്തേക്ക് ഈ മഴക്കാലത്ത് പോകുന്നത് ആലോചിച്ചിട്ടുണ്ടോ? അതും നമ്മുടെ സ്വന്തം കെ എസ് ആർ ടി സി ബസിൽ. ആലോചിക്കുമ്പോൾ തന്നെ ഒരു 'നൊസ്റ്റാൾജിയ' അടിക്കുന്നില്ലേ, എന്നാൽ ഇനി കൂടുതലൊന്നും ആലോചിക്കേണ്ട, ഈ മാസം 23 ന് കോട്ടയം കെ എസ് ആർ ടി സിയുടെ ബജറ്റ് ടൂറിസം സെൽ നടത്തുന്ന മാമലക്കണ്ടം പാക്കേജിന് ബുക്ക് ചെയ്തോളൂ. മാമലക്കണ്ടം മാത്രമല്ല അഞ്ചോളം സ്ഥലങ്ങൾ പാക്കേജിൽ ഉൾപ്പെട്ടിട്ടുണ്ട്. വിശദമായി അറിയാം

ആദ്യം മാമലക്കണ്ടത്തെ കുറിച്ച്

എറണാകുളം ജില്ലയുടെ ഭാഗമായ മാമലക്കണ്ടം കുട്ടമ്പുഴയിൽ നിന്നും ഏകദേശം 12 കിമി ചെയ്യാൻ എത്താം. കാടിനാൽ ചുറ്റപ്പെട്ട ഗ്രാമമാണ് ഇത് അപ്പോൾ പിന്നെ ഇവിടുത്തെ പ്രകൃതി സൗന്ദര്യത്തെ കുറിച്ച് കൂടുതൽ വർണിക്കേണ്ടതില്ലല്ലോ. മാമലകൾക്കിടയിൽ കണ്ഠമായി കിടക്കുന്നതിനാലാണ് പ്രദേശത്തിന് മാമലക്കണ്ടം എന്ന പേര് വന്നതത്രേ. കുന്നുകളും നീരരുവികളും കാട്ടുചോലകളുമെല്ലാം മാമലക്കണ്ടത്തിന് ഭംഗി പകരുന്നു.

mamalakandamnew-

മാമലക്കണ്ടത്ത് എത്തിയാൽ ഒരു സെലിബ്രിറ്റ് സർക്കാർ സ്കൂൾ കൂടിയുണ്ട് ആസ്വദിക്കാൻ. ഈ സ്കൂളിന്റെ നാല് വശങ്ങളും മലയാണ്. അതുകൊണ്ട് തന്നെ മഴയൊന്ന് പെയ്താൽ പാറയില്‍നിന്നും ചുറ്റിനും വലിയ നീര്‍ച്ചാലുകള്‍ ഒഴുകിവരുന്നത് കാണാം. നോക്കി നിന്നില്ലെങ്കിലേ അത്ഭുതമുള്ളൂ.

മാങ്കുളത്തെ ആനക്കുളി

കാനന ഭംഗി ആസ്വദിക്കാൻ പറ്റുന്ന അത്ഭുത ഗ്രാമം തന്നൊണ് മാങ്കുളം. ആനകളുടെ വിഹാര കേന്ദ്രം കൂടിയാണ് ഇവിടം. ഇവ വെള്ളം കുടിക്കാനെത്തുന്ന പുഴയും അതിമനോഹരമായ ഏഴെട്ടു വെള്ളച്ചാട്ടങ്ങളും മാങ്കുളത്ത് ഉണ്ട്. ആനകൾ വെള്ളം കുടിക്കാനെത്തുന്ന ആനക്കുളവും സഞ്ചാരികൾക്ക് കാണാനാകും.

ഇഞ്ചത്തൊട്ടി തൂക്കുപാലം

കീരംപാറ പഞ്ചായ‌ത്തും കുട്ടമ്പുഴ പഞ്ചായ‌ത്തും തമ്മിൽ ബന്ധിപ്പിക്കുന്ന തൂക്ക് പാലമാണ് ഇത്. 185 മീറ്റർ നീളമാണ് പാലത്തിന് ഉള്ളത്. ടൂറിസ്റ്റുകളുടെ സ്ഥിരം ഡെസ്റ്റിനേഷനാണ് ഇത്.

ഭൂതത്താൻകെട്ട്

കേരളത്തിലെ ഏറ്റവും മനോരഹരമായ അണക്കെട്ടുകളിൽ ഒന്നാണ് ഭൂതത്താൻകെട്ട്.വനത്തിന് ഉള്ളിലൂടെയുള്ള ട്രെക്കിങ് ആണ് ഇവിടുത്തെ ഏറ്റവും രസകരമായ അനുഭവം. ഈ ജലസംഭരണിയുടെ സുരക്ഷിതത്വത്തിനായി കുന്നും മലകളും നിർമ്മിച്ചത് ഭൂതങ്ങൾ ആണെന്ന ഐതിഹ്യത്തിൽ നിന്നാണ് ഭൂതത്താൻകെട്ട് എന്ന പേര് വന്നതെന്നാണ് കരുതപ്പെടുന്നത്.

ജംഗിൾ സഫാരി

ലക്ഷ്മി എസ്റ്റേറ്റിലൂടെയാണ് ജംഗിൾ സഫാരി. ഇത് കൂടി കണ്ട് തിരികെ മടങ്ങുന്നതരത്തിലാണ് പാക്കേജ്. കൂടുതൽ വിവരങ്ങൾക്ക്-8089158178

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+