മാമലക്കണ്ടം വഴി മൂന്നാർ, ഇലവീഴാപൂഞ്ചിറയും ഇല്ലിക്കൽക്കല്ലും; വേനലവധി പൊളിക്കാം
വേനലവധി തുടങ്ങുന്നതോടെ യാത്ര പോകാനുള്ള ഒരുക്കത്തിലായിരിക്കും പലരും. കൃത്യമായ പ്ലാനിങ്ങോടെ ചിലവ് കുറഞ്ഞ പാക്കേജുകളാണ് നോക്കുന്നതെങ്കിൽ കൊല്ലം കെ എസ് ആർ ടി സി ബജറ്റ് സെല്ലിന്റെ പാക്കജുകൾ തിരഞ്ഞെടുക്കാം. കേരളത്തിൽ അങ്ങോളം ഇങ്ങോളം പോയിവരാനുള്ള മികച്ച പാക്കേജുകൾ സെൽ അവതരിപ്പിച്ചിട്ടുണ്ട്. വിശദമായി തന്നെ നോക്കാം.
മൂന്നാർ യാത്ര
കേരളം ചൂട്ട് പൊള്ളുമ്പോൾ മൂന്നാറിലുള്ളവർ ഇപ്പോഴും തണുപ്പിന്റെ വൈബിലാണ്. രാവിലകളിലെ മഞ്ഞ് മൂടിയ കാഴ്ചകൾ ഇപ്പോഴും തുടരുകയാണെന്നാണ് അവിടെയെത്തുന്നവർ പറയുന്നത്. നിങ്ങൾക്കും ഇത് ആസ്വദിക്കണമെങ്കിൽ മാര്‍ച്ച് 29നുള്ള പാക്കേജ് തിരഞ്ഞെടുക്കാം. പുലര്‍ച്ചെ അഞ്ചിന് തന്നെ യാത്ര തുടങ്ങും. മൂന്നാർ എന്ന് പറഞ്ഞാൽ ഗ്യാപ്പ് റോഡ്, ചിന്നക്കനാല്‍, പെരിയക്കനാല്‍, കാന്തല്ലൂര്‍, മറയൂര്‍ എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും. മൂന്നാര്‍ സ്ലീപ്പര്‍ ബസ് സ്റ്റേ, കാന്തല്ലൂര്‍ റൈഡിങ്, ഉച്ചഭക്ഷണം എന്നിവ ഉള്‍പ്പെടെയുള്ള പാക്കേജിന് ഒരാൾക്ക് വരുന്ന ചെലവ് 2,380 രൂപയാണ്.

നെഫർറ്റിറ്റി ക്രൂസ് യാത്ര
29 ന് തന്നെയാണ് ഈ പാക്കേജും.വിനോദവും അടിപൊളി ഭക്ഷണവുമൊക്കെയായി അഞ്ച് മണിക്കൂര്‍ അറബിക്കടലില്‍ കപ്പല്‍യാത്ര നടത്താൻ സാധിക്കുന്നതാണ് ഈ പാക്കേജ്. രാവിലെ 10ന് എ.സി ലോ ഫ്ളോര്‍ ബസിനാണ് യാത്ര പുറപ്പെടുക. 4,240 രൂപയാണ് നിരക്ക്.
പാലക്കാടിന്റെ സൗന്ദര്യം ആസ്വദിക്കാം
പാലക്കാട് കൊടും ചൂടാണെങ്കിലും തണുപ്പാസ്വദിക്കാൻ കഴിയുന്ന ചില ഇടങ്ങൾ ഇവിടേയും ഉണ്ട്.അതിലൊന്നാണ് സൈലന്റ്വാലി.ഇതിനൊപ്പം ഞ്ഞിരപ്പുഴ ഡാം, പാലക്കാട് കോട്ട, മലമ്പുഴ, കല്‍പ്പാത്തി അഗ്രഹാരം, വരിക്കാശ്ശേരി മന എന്നിവയും ഉള്‍പ്പെടും.3080 രൂപയാണ് നിരക്ക്. ഏപ്രിൽ 2 നാണ് ഈ യാത്ര.
വാഗമണിൽ പോയി വരാം
കോട്ടയത്തിന്റെ അതിർത്തിയിലുള്ള വാഗമണിലേക്ക് മാർച്ച് 30 ന് കൊല്ലത്ത് നിന്ന് പാക്കേജ് ഉണ്ട്. സാഹസിക സഞ്ചാരം ഇഷ്ടപ്പെടുന്നവരാണെങ്കിൽ തീർച്ചയായും ഈ പാക്കേജ് തിരഞ്ഞെടുക്കാം. ഇവിടെ ചില്ല്പാലം അടക്കമുള്ള കാഴ്ചകൾ കണ്ട് മടങ്ങാം.
ഏപ്രില്‍ ആറിന് ഇടുക്കിയിലെ മറ്റൊരു വിനോദസഞ്ചാരകേന്ദ്രങ്ങളിൽ ഒന്നായ രാമക്കല്‍മേട് കാണാനുള്ള പാക്കേജും ഉണ്ട്. ഏപ്രില്‍ അഞ്ചിന്റെ ഇല്ലിക്കല്‍ കലി, ഇലവീഴാപൂഞ്ചിറ യാത്രയും ഉണ്ട്. 820 രൂപയാണ് ചെലവ്.
മാംഗോ മെഡോസ് യാത്ര
ഇന്ത്യയിലെ ഏറ്റവും വലിയ അഗ്രോ തീം പാര്‍ക്ക് മാംഗോ മെഡോസ് യാത്രയാണ് അടുത്ത മാസത്തെ പാക്കേജുകളിൽ ആകർഷകമായ മറ്റൊന്ന്. രണ്ട് നേരത്തെ ഭക്ഷണം, പാര്‍ക്ക് എന്‍ട്രി ഫീസ്, പാര്‍ക്കിനുള്ളിലെ ആക്ടിവിറ്റികള്‍ ഉള്‍പ്പെടെയുള്ള പാക്കേജിന് 1790 രൂപയാണ് നല്‍കേണ്ടത്.
11ന് മാമലക്കണ്ടം വഴി മൂന്നാര്‍ യാത്രയും ഉണ്ടാകും. 1730 രൂപയാണ് നിരക്ക്. 13ന് ഗവി, കൃപാസനം, കുമരകം ബോട്ട് യാത്ര എന്നിവയും ഉണ്ടാകും.
തീർത്ഥാടന യാത്രകളും
31ന് തിരുവിതാംകൂറിലെ ശിവക്ഷേത്രങ്ങള്‍ കാണാം. ഏപ്രില്‍ 10ന് തിരുനെല്ലി-കൊട്ടിയൂര്‍ യാത്രയാണ്. രാത്രി മാനന്തവാടിയിലെത്തി വിശ്രമിച്ച ശേഷം രാവിലെ തിരുനെല്ലി, തൃശലേരി കൊട്ടിയൂര്‍, പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രം എന്നിവ കണ്ടശേഷം മടങ്ങുന്ന യാത്രക്ക് 2,800 രൂപയാണ് ചെലവ്.കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും ഫോണ്‍: 9747969768, 9995554409, 7592928817.












Click it and Unblock the Notifications