Get Updates
Get notified of breaking news, exclusive insights, and must-see stories!

മമ്മൂട്ടിയുടെ വീട്ടില്‍ തങ്ങാം, ദുല്‍ഖറിന്റെ മുറിയിലുറങ്ങാം... കൊച്ചിയിലേക്ക് വിട്ടോ? നിരക്ക് ഇങ്ങനെ

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയുടെ വീട്ടില്‍ താമസിക്കാന്‍ ആരാധകര്‍ക്കും വിനോദസഞ്ചാരികള്‍ക്കും അവസരമൊരുങ്ങുന്നു. വേനലവധിക്കാലം മമ്മൂട്ടിയുടെ വീട്ടില്‍ അടിച്ചുപൊളിക്കാനുള്ള അവസരമാണ് ഇപ്പോള്‍ ഒരുങ്ങിയിരിക്കുന്നത്. മമ്മൂട്ടിയുടെ കൊച്ചി പനമ്പിള്ളി നഗറിലെ വീടാണ് ആരാധകര്‍ക്കും ടൂറിസ്റ്റുകള്‍ക്കുമായിട്ട് തുറന്നു കൊടുക്കുന്നത്. മമ്മൂട്ടിയും കുടുംബവും വര്‍ഷങ്ങളോളം താമസിച്ച വീടാണ് ഇത്.

വികേഷന്‍ എന്ന ഹോസ്പിറ്റാലിറ്റി കമ്പനിയാണ് മമ്മൂട്ടിയുടെ വീട്ടില്‍ താമസം എന്ന പദ്ധതിക്ക് പിന്നില്‍ ഏപ്രില്‍ ഒന്ന് മുതല്‍ ഇവിടെ താമസിക്കാനായി സാധിക്കും. വേനലവധിക്കാലം ആയതിനാല്‍ തന്നെ സഞ്ചാരികള്‍ക്കും സിനിമാപ്രേമികള്‍ക്കും ഒരുപോലെ ആകര്‍ഷണമായിരിക്കും ഈ അവസരം എന്നത് ഉറപ്പാണ്. നേരത്തെ ബുക്ക് ചെയ്തവര്‍ക്ക് മാത്രമെ ഈ അവസരം ലഭിക്കൂ.

Mammootty

നിലവില്‍, 9778465700, 9778455700 എന്നീ നമ്പറുകളില്‍ ഫോണ്‍ വഴി മാത്രമേ ബുക്ക് ചെയ്യാന്‍ കഴിയൂ. ഏപ്രില്‍ 1 മുതല്‍ ഇവിടെ താമസിക്കാന്‍ സാധിക്കും. വിശദാംശങ്ങള്‍ക്ക് [email protected] എന്ന ഇമെയില്‍ വിലാസത്തിലും ബന്ധപ്പെടാം. മമ്മൂട്ടി സ്യൂട്ട്, ദുല്‍ഖര്‍ അബോഡ്, സുറുമീസ് സ്‌പേസ്, ഗസ്റ്റ് റൂം എന്നിങ്ങനെ നാല് മുറികളിലായി എട്ടു പേര്‍ക്ക് താമസിക്കാവുന്ന തരത്തിലാണ് വീട് റെനോവേറ്റ് ചെയ്തിരിക്കുന്നത്.

പ്രൈവറ്റ് തിയേറ്റര്‍, ഗാലറീസ് എന്നിവിടങ്ങളിലേക്കുള്ള പ്രോപ്പര്‍ട്ടി ടൂര്‍ ഉള്‍പ്പെടെ ഒരു രാത്രി ഇവിടെ തങ്ങാന്‍ 75000 രൂപയാണ് ഈടാക്കുക. വെക്കേഷന്‍ എക്സ്പീരിയന്‍സ് ബോട്ടീക് മോഡലിലാണ് വീട് പുതുക്കി പണിതിരിക്കുന്നത്. പ്രത്യേക ഇന്റീരിയല്‍ വര്‍ക്കുകളോടെ പതിറ്റാണ്ടുകളോളമുള്ള ഓര്‍മകള്‍ നിലനിര്‍ത്തിക്കൊണ്ടാണ് വീട് പുതുക്കി പണിഞ്ഞിരിക്കുന്നത്. സ്റ്റേക്കേഷനായുള്ള ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.

2008 മുതല്‍ 2020 വരെ മമ്മൂട്ടിയും ദുല്‍ഖറും കുടുംബവും ഈ വീട്ടിലാണ് താമസിച്ചിരുന്നത്. മമ്മൂട്ടി ജീവിതത്തില്‍ നല്ലൊരു പങ്കും ചെലവഴിച്ച വീടാണ് ഇത്. ദുല്‍ഖറിന്റെ സിനിമാ അരങ്ങേറ്റവും വിവാഹവുമെല്ലാം ഈ വീട്ടില്‍ നിന്നായിരുന്നു. കെസി ജോസഫ് റോഡിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. മമ്മൂട്ടിയുടെ പഴയ വീടും മമ്മൂട്ടിപ്പാലുവുമൊക്കെ കാണാന്‍ ആരാധകര്‍ പനമ്പിള്ളി നഗറിലേക്ക് എത്താറുണ്ട്.

അതേസമയം കൊച്ചിയിലെ പനമ്പിള്ളി നഗര്‍ പ്രദേശം മലയാളത്തിലെ നിരവധി അഭിനേതാക്കളും മറ്റ് സെലിബ്രിറ്റികളും താമസിക്കുന്ന ആഡംബര ലൊക്കേഷനാണ് എന്നതിനാല്‍ തന്നെ സ്റ്റേക്കേഷന്‍ ഉപയോഗപ്പെടുത്തുന്നത് വഴി താരങ്ങളില്‍ പലരേയും കാണാനും സാധിക്കും. ഈ വീടിന് അടുത്ത് തന്നെയാണ് താരത്തിന്റെ പ്രിയ സുഹൃത്തായ നടന്‍ കുഞ്ചന്‍ താമസിക്കുന്നത്. എറണാകുളം ഇളംകുളത്താണ് മമ്മൂട്ടിയുടെ പുതിയ വീട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+