മറയൂരിൽ തണുപ്പിലൊരു സ്റ്റേ, കാടുകയറി ഗവി കാണാം, കടലും കായലും കണ്ടുവരാം; പാക്കേജ് ഇതാ
ശൈത്യകാലത്ത് ഉത്തരേന്ത്യ കാണാൻ ഓടും മുൻപ് കേരളം കണ്ട് തീർത്താലോ? കോട മഞ്ഞ് നിറഞ്ഞ പ്രകൃതി കാഴ്ചകളും തണുപ്പുമെല്ലാനായി മനസിനേയും ശരീരത്തേയും ഒരുപോലെ സന്തോഷിപ്പിക്കുന്ന നിരവധി കാഴ്ചകൾ ഈ ശൈത്യത്തിൽ സഞ്ചാരികൾക്ക് കേരളത്തിൽ ആസ്വദിക്കാം.
ഈ ശൈത്യത്തിന്റെ എല്ലാ സാധ്യതകളും മുതലെടുത്ത് പോകാൻ കഴിയുന്ന കിടിലൻ യാത്രകളാണ് ഇത്തവണയും കെ എസ് ആർ ടി സിയുടെ പത്തനംതിട്ട ബജറ്റ് സെൽ ഒരുക്കിയിരിക്കുന്നത്. ചെലവ് കുറഞ്ഞ യാത്രകളായതിനാൽ കണ്ണും പൂട്ടി ഈ യാത്രകൾ ബുക്ക് ചെയ്യാം. വിശദമായി നോക്കിയാലോ?

വയനാട് വേറെ ലെവലാണ്
ഏത് കാലാവസ്ഥയിലും വയനാട്ടിലെ കാഴ്ചകൾ അതിമനോഹരമാണ്. ശൈത്യത്തിലെ കാഴ്ചകൾ പറയുകയാണെങ്കിൽ ഭംഗിയേറും. കോട പുതഞ്ഞ് നിൽക്കുന്ന മലനിരകളും കാടുകളുമെല്ലാം സഞ്ചാരികളെ കാത്ത് നിൽക്കുകയാണ്. പത്തനംതിട്ടയിൽ നിന്നും വയനാട്ടിലേക്കുള്ള പാക്കേജ് ഈ മാസം 10 നാണ്. ബസ് ചാർജ്, ജംഗിൾ സഫാരി, എൻട്രി ഫീസ്,സ്റ്റേ എന്നിവയെല്ലാം ചേർത്ത് 3900 രൂപയാണ് പാക്കേജിന് വരുന്നത്.
11 ന് ഇടുക്കി കയറാം
വയനാടിന് സമാനമായ കാഴ്ചകളാണ് ഇടുക്കിയിലും ഏകദിന പാക്കേജിന് വരുന്നത് 88- രൂപയാണ്. 11 ന് തന്നെ പൊൻമുടിയിലേക്കും ഇവിടെ നിന്ന് പാക്കേജ് ഉണ്ട്. രാവിലെ അഞ്ചിന് പുറപ്പെട്ട് മടങ്ങിയെത്താവുന്ന തരത്തിലാണ് പാക്കേജ്. 910 രൂപയാണ് ഒരാൾക്ക് വരുന്ന ചെലവ്. ബസ് മാത്രമാണിത്. മറ്റ് ചിലവുകൾ യാത്രക്കാരാണ് വഹിക്കേണ്ടത്.
മൂന്ന് സ്ഥലങ്ങൾ ഒരുമിച്ച്
അടിവിയും ഗവിയും പരുന്തുംപാറയും ഒരുമിച്ച് കാണാൻ സാധിക്കുന്ന പാക്കേജ് ആണ് ഇത്. ആദ്യം അടവിയിലെത്തി നേരെ 90 കിമിയോളം കാട്ടിലൂടെ യാത്ര ചെയ്ത് ഗവിയിലേക്ക്. കൂട്ടായി കോടയും തണുപ്പും ഉണ്ടാകും കേട്ടോ. രാവിലെ 6.30 നാണ് യാത്ര പുറപ്പെടുക. 1400 രൂപയാണ് പാക്കേജിന് നൽകേണ്ടത്. ബസ് ചാർജ്, എൻട്രി ഫീസ്, കുട്ടവഞ്ചി സവാരി, ഉച്ചഭക്ഷണം എന്നിവ ചേർത്താണ് ഈ തുക. ഈ മാസം 17 നും 20 നും ഇതേ പാക്കേജ് ഉണ്ട്.
19 ന് സീ അഷ്ടമുടിക്കായൽ, നെഫിറ്റിറ്റി കപ്പൽ യാത്ര എന്നിവയും ഉണ്ട്. 19 ന് മറ്റൊരു യാത്ര റോസ്മലയിലേക്കാണ്. മൂന്നാറിലേകക് ഇക്കുറി യാത്രയില്ലെങ്കിലും മറയൂർ ഒരു രാത്രി അടിച്ച് പൊളിക്കാനുള്ള യാത്ര പാക്കേജ് ഇക്കുറി ഉണ്ട്. മറയൂർ സ്റ്റേ യാത്രക്ക് 2960 രൂപയാണ് വരുന്നത്. ബസ് ചാർജ്, ജീപ്പ് സവാരി, മൂന്ന് നേരത്തേയും ഭക്ഷണം, ഡോർമറ്ററി എന്നിവ ഉൾപ്പെടുന്നതാണ് തുക.
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും- 9495752710, 9995332599












Click it and Unblock the Notifications