ഊട്ടിയിൽ കൂകി വിളിച്ച് പറന്ന് നടന്നാലോ..ഇതാ സ്പെഷ്യൽ ടോയ് ട്രെയിൻ എത്തിപ്പോയി..അവധി പൊളിക്കാം
കൊച്ചി: വേനൽ അവധിക്ക് യാത്രകൾ പ്ലാൻ ചെയ്ത് തുടങ്ങിയോ? എങ്കിൽ ഇത്തവണ ഊട്ടി മിസ് ചെയ്യല്ല കേട്ടോ, ചുട്ടുപൊള്ളുന്ന വേനലിലൊരു ആശ്വാസം മാത്രമല്ല, കാഴ്ചകൾ കണ്ട് ഉല്ലസിച്ച് നടക്കാനും പറ്റിയ ഇടമാണ് ഊട്ടി. അവധി ആഘോഷിക്കാൻ എത്തുന്ന വിനോദ സഞ്ചാരികൾക്കായി പ്രത്യേക ടോയ് ട്രെയിനും സതേൺ റെയിൽവേ ഡിവിഷൻ അവതരിപ്പിച്ചിട്ടുണ്ട്. മനോഹരമായ മേട്ടുപ്പാളയം-ഊട്ടി-കുന്നൂർ റൂട്ടിൽ ഓടുന്ന സ്പെഷ്യൽ ടോയ് ട്രെയിൻ മാർച്ച് 29 മുതലാണ് സർവ്വീസ് ആരംഭിക്കുക.
വേനലവധിക്കാലത്ത് ഇവിടേക്ക് സഞ്ചാരികളുടെ കുത്തൊഴുക്കാണ്. ഇത് പരിഗണിച്ചാണ് റെയിൽവേ സ്പെഷ്യൽ സർവ്വീസ് അനുവദിച്ചിരിക്കുന്നത്. നീലഗിരി മലനിരകളിലൂടെയുള്ള മനോഹരമായൊരു യാത്രയാണ് ടോയ് ട്രെയിൻ സഞ്ചാരികൾക്കായി നൽകുന്നത്. ജുലൈ ഒന്ന് വരെയായിരിക്കും ട്രെയിനുകൾ പ്രവർത്തിക്കുക. ടോയ് ട്രെയിൻ യാത്രയെ കുറിച്ച് കൂടുതൽ അറിയാം

യുനെസ്കോയുടെ പൈതൃക പദവി ലഭിച്ചിട്ടുള്ള മൗണ്ടൻ ട്രെയിൻ ആണ് ഇത്. 1908 ലാണ് ബ്രിട്ടീഷുകാർ ഈ പാത പണികഴിപ്പിച്ചത്. ട്രെയിൻ യാത്രയിൽ കുന്നുകളിലേയും താഴ്വരകളിലേയും പ്രകൃതിരമണീയമായ കാഴ്ചകൾ സഞ്ചാരികൾക്ക് ആസ്വദിക്കാനാകും. മേട്ടുപ്പാളയത്ത് നിന്നാണ് ട്രെയിൻ സർവ്വീസ് ആരംഭിക്കുന്നത്. കൂനൂർ, വെല്ലിംഗ്ടൺ, ലവ്‌ഡെയ്ൽ, ഫേൺ ഹിൽ എന്നിവയുൾപ്പെടെ നിരവധി ഹിൽസ്റ്റേഷനുകളിലൂടൊണ് ഈ ട്രെയിൻ കടന്ന് പോകുന്നത്. ഇന്ത്യയിലെ ഏറ്റവും വേഗം കുറഞ്ഞ ട്രെയിൻ സർവ്വീസ് കൂടിയാണിത്. മണിക്കൂറിൽ വെറും 10.4 കിമി മാത്രമാണ് ഈ ട്രെയിൻ സഞ്ചരിക്കുക.
മേട്ടുപാളത്ത് നിന്ന് 46 കിമി ദൂരം സഞ്ചരിച്ചാണ് ടോയ് ട്രെയിൻ ഊട്ടിയിലെത്തുക. ഏകദേശം 5 മണിക്കൂർ സമയമാണ് യാത്രയ്ക്ക് ആവശ്യം. അതിമനോഹര യാത്രാ അനുഭവങ്ങളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. 206 പാലങ്ങളിലൂടെയും 16 തുരങ്കളിലൂടെയുമാണ് ട്രെയിൻ കടന്ന് പോകുക. കൂനൂരിനും ഊട്ടിക്കുമിടയിൽ വെള്ളി, ശനി, ഞായർ, തിങ്കൾ ദിവസങ്ങളലാണ് ട്രെയിൻ സർവ്വീസ് നടത്തുക. വെള്ളിയാഴ്ചകളിലും ഞായറാഴ്ചകളിലും മേട്ടുപ്പാളയം - ഊട്ടി റൂട്ടിലും ശനിയാഴ്ചകളിലും ഞായറാഴ്ചകളിലും ഊട്ടി -മേട്ടുപ്പാളയം റൂട്ടിലുമാണ് ട്രെയിൻ സർവ്വീസ് നടത്തുക.
അതേസമയം ടോയ് ട്രെയിൻ മാത്രം ആസ്വദിച്ച് മടങ്ങേണ്ട കേട്ടോ, പൈൻ ഫോറസ്റ്റ്, ബൊട്ടാണിക്കൽ ഗാർഡൻ, പൈക്കര ലേക്ക്, അവലാഞ്ചേ, ദൗഡ്ഡബെട്ട, എമറാൾഡ് ലേക്ക് തുടങ്ങിയ സ്ഥലങ്ങളും സഞ്ചാരികൾക്ക് ആസ്വദിക്കാം.
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും!










Click it and Unblock the Notifications