Get Updates
Get notified of breaking news, exclusive insights, and must-see stories!

ഊട്ടിവരെ പോയി സമയം കളയണോ? കൊണ്ടോട്ടിയിലുണ്ടല്ലോ മിനി ഊട്ടി, പ്രത്യേകതകളറിയാം

വിനോദയാത്ര എന്ന് പറയുമ്പോള്‍ തന്നെ എല്ലാവരുടേയും മനസിലേക്ക് ഓടി വരുന്നത് ഊട്ടിയും കൊടൈക്കനാലും ആയിരിക്കും. കാലങ്ങളായി മലയാളികളുടെ വിനോദ സഞ്ചാര ഡെസ്റ്റിനേഷനുകളില്‍ മുന്‍പന്തിയിലാണ് ഊട്ടിയുടേയും കൊടൈക്കനാലിന്റേയും സ്ഥാനം. നല്ല തണുപ്പും കോടയും ആണ് ഈ രണ്ട് സ്ഥലങ്ങളും സഞ്ചാരികള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ ഇതേ സൗന്ദര്യം ആസ്വദിക്കാന്‍ പറ്റുന്ന സ്ഥലം നമുക്ക് തൊട്ടടുത്ത് തന്നെയുണ്ടെങ്കിലോ

മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഉള്ളവര്‍ക്ക് വളരെ വേഗത്തില്‍ എത്തപ്പെടാന്‍ സാധിക്കുന്ന, അരിമ്പ്ര മലനിരകളുടെ സൗന്ദര്യം മുഴുവനായി ഒപ്പിയെടുക്കുന്ന മിനി ഊട്ടിയെ കുറിച്ചാണ് പറഞ്ഞ് വരുന്നത്. വളരെ കുറഞ്ഞ കാലംകൊണ്ട് തന്നെ മലപ്പുറം ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായി മാറിയ പ്രദേശമാണ് മിനി ഊട്ടി. മിസ്ട്രി ലാന്‍ഡ് എന്ന പാര്‍ക്കാണ് മിനി ഊട്ടിയുടെ പ്രധാന ആകര്‍ഷണം.

Mini Ootty

റിസോര്‍ട്ടുകളും ഗ്ലാസ് ബ്രിഡ്ജുകളും ചില്‍ഡ്രന്‍സ് പാര്‍ക്കുകളുമെല്ലാമായി ഇന്ന് സഞ്ചാരികളുടെ പറുദീസയായി മാറിയിരിക്കുകയാണ് മിനി ഊട്ടി. ഊട്ടിയെ അനുസ്മരിപ്പിക്കുന്ന മലനിരകളും കുന്നുകളും കോടമഞ്ഞും നിറഞ്ഞ പ്രകൃതിരമണീയമായ ഇടമായതിനാലാണ് മിനി ഊട്ടി എന്ന് പേര് ലഭിക്കുന്നത്. എങ്ങനെയാണ് മിനി ഊട്ടിലേക്ക് എത്തേണ്ടത് എന്നല്ലേ? വിശദമായി പറയാം.

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിലാണ് അരിമ്പ്ര എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത്. കോഴിക്കോട് - പാലക്കാട് ദേശീയപാതയിലെ മൊറയൂര്‍ എന്ന സ്ഥലത്ത് നിന്ന് അരിമ്പ്രയിലേക്കുള്ള റോഡിലൂടെ എട്ട് കിലോമീറ്ററോളം സഞ്ചരിച്ചാല്‍ മിനി ഊട്ടിയിലെത്താം. മലപ്പുറം - കോഴിക്കോട് റോഡില്‍ നിന്ന് പോകുമ്പോള്‍ അറവങ്കരയില്‍ നിന്ന് നാല് കിലോ മീറ്റര്‍ ദൂരത്തില്‍ സഞ്ചരിച്ചാലും ഇവിടേക്കെത്താം.

സമുദ്രനിരപ്പില്‍ നിന്ന് 445 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന മിനി ഊട്ടിയിലാണ് ഏറ്റവും നീളം കൂടിയ കണ്ണാടിപ്പാലം എന്നതല്‍ നിന്ന് മനസിലാക്കാം ഇതിന്റെ പ്രാധാന്യം. ഈ കണ്ണാടിപ്പാലത്തില്‍ കൂടി നടക്കുമ്പോള്‍ താഴെ മരങ്ങളും പച്ചപ്പും എല്ലാം കാണാം. 100 രൂപയാണ് പാലത്തിലേക്കുള്ള എന്‍ട്രി ഫീസ്. രാത്രി ഒമ്പത് മണി വരെ മിസ്ട്രി ലാന്റിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കും.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് വിമാനം പറന്നുയരുന്നതും ലാന്റ് ചെയ്യുന്നതും മിനി ഊട്ടിയില്‍ നിന്ന് കാണാം എന്നതും മറ്റൊരു വിനോദ സഞ്ചാര കേന്ദ്രത്തിനും അവകാശപ്പെടാനില്ലാത്ത മേന്മയാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+