മൂകാംബിക,സൗപർണിക, ഉഡുപ്പി, പറശിനിക്കടവ് തീർത്ഥ യാത്ര ; കെഎസ്ആർടിസി പാക്കേജ്
കൊല്ലൂർ മൂകാംബിക, ഓരോ വിശ്വാസിയും ജീവിതത്തിൽ ഒരിക്കലെങ്കിലും എത്തിച്ചേരാൻ ആഗ്രഹിക്കുന്ന സന്നിധി. കുടജാദ്രിയിൽ സൗപർണ്ണിക നദിയുടെ തീരത്തെ കൊല്ലൂരിലേക്കുള്ള യാത്രാ മോഹം ഇത്തവണ പൂർത്തിയാക്കിയാലോ. ഒപ്പം മലബാറിലെ ഏറ്റവും പ്രസിദ്ധമായ പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രവും വെള്ളത്തിനു നടുവിൽ ശ്രീകോവിലുള്ള അനന്തപുരം ക്ഷേത്രവും കാണാം. കൊട്ടാരക്കര കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെൽ ആണ് ഈ തീർത്ഥയാത്ര ഒരുക്കിയിരിക്കുന്നത്. യാത്രയെ കുറിച്ചുള്ള കൊട്ടാരക്കര കെ എസ് ആർ ടി സിയുടെ കുറിപ്പ് ഇങ്ങനെ
'മൂകാംബിക ദേവിയുടെ തിരുനടയിൽ എത്താൻ നമ്മളല്ല മറിച്ചു ദേവി ആഗ്രഹിച്ചാൽ മാത്രമേ സാധ്യമാകൂ എന്ന് ഒരു വിശ്വാസം നിലവിൽ ഉണ്ട്..സ്ഥാനം കൊണ്ട് പ്രത്യേകതയുള്ള മൂകാംബിക ദേവിയുടെ തിരുനടയിൽ ഒരു ദിവസം മുഴുവൻ ചിലവഴിക്കാനും കൂടെ ശങ്കരാചര്യർ സർവജ്ഞ പീഠം കയറിയ കുടജാദ്രി മലനിരകളുടെ സൗന്ദര്യവും ജ്ഞാനവും അടുത്തറിയാനും ഒരു യാത്ര.കൂട്ടത്തിൽ സസ്യാഹാരി ആയി ക്ഷേത്രകുളത്തിൽ ജീവിച്ച ബബിയ എന്ന മുതലയിലൂടെ ലോകം അറിഞ്ഞ കാസർഗോഡ് അനന്തപുരം ക്ഷേത്രവും കാണാം. പർശിനികടവ് മുത്തപ്പൻ ക്ഷേത്രവും സന്ദർശിക്കാം.

രാവിലെ മൂകാംബിക എത്തി ഫ്രഷ് ആയി ക്ഷേത്ര ദർശനം കഴിഞ്ഞു വിശ്രമിച്ച ശേഷം കുടജാദ്രി സന്ദർശനം. തുടർന്ന് മൂകാംബിക ദേവിയുടെ നടയിൽ ദീപാരാധന ദർശനവും കഴിഞ്ഞു ഏപ്രിൽ മൂകാംബികയിൽ കഴിയും. അടുത്ത ദിവസം അതിരാവിലെ പുറപ്പെട്ട്.ഉഡുപ്പി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, കാസർഗോഡ് അനന്തപുരം ക്ഷേത്രം, പറശിനികടവ് മുത്തപ്പൻ ക്ഷേത്രം എന്നിവ സന്ദർശിച്ചു കൊട്ടാരക്കരക്ക് മടക്കം. സീറ്റുകൾക്കായ് വിളിക്കാം : 9567124271', എന്നാണ് യാത്രയെ കുറിച്ചുള്ള കുറിപ്പിൽ പറയുന്നത്. ഈ മാസത്തെ അടുത്ത യാത്രയുടെ തീയതി ഉടൻ അറിയിക്കുമെന്നും കെഎസ്ആർടിസി അറിയിച്ചിട്ടുണ്ട്.
അതേസമയം ഏപ്രിൽ 17 ന് വാഗമണ്ണിലേക്കൊരു പാക്കേജും കെ എസ് ആർ ടി സി ബജറ്റ് സെൽ അവതരിപ്പിച്ചിട്ടുണ്ട്. രാവിലെ 05.30 നു പുറപ്പെട്ട് രാത്രി 10.30 നു തിരികെ എത്തുന്ന യാത്രയിൽ അഡ്വഞ്ചർ പാർക്ക്, മൊട്ടകുന്നു, പൈൻ വാലി, സുയിസൈഡ് പോയിന്റ്, തുടങ്ങി വാഗമണ്ണിലെ മനോഹരമായ സ്ഥലങ്ങൾ സന്ദർശിക്കും. വൈകുന്നേരം പരുന്തും പാറയിലെ അസ്തമന സായാഹ്നം ആസ്വദിച്ചായിരിക്കും മടക്കം.












Click it and Unblock the Notifications