Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊട്ടിയൂർ വഴി മൂകാംബികയ്ക്ക് പോകാം.. മൂന്നു ജില്ലകളും കർണ്ണാടകയും കണ്ട് കെഎസ്ആർടിസി യാത്ര

കൊട്ടിയൂർ ശിവക്ഷേത്രങ്ങളും കൊല്ലൂർ മൂകാംബികയും മലബാറുകാരുടെ ആശ്രയ കേന്ദ്രങ്ങളാണ്. മത വിശ്വാസങ്ങൾക്കുമുപരിയായി വ്യത്യാസങ്ങളൊന്നുമില്ലാതെ ആയിരങ്ങൾ വന്നെത്തുന്ന ഇടം. ക്ഷേത്രങ്ങളുടെ ആചാരങ്ങൾക്കും രീതികള്‍ക്കും അപ്പുറം ഇവിടേക്ക് നിരവധി സഞ്ചാരികളും തീര്‍ത്ഥാടകരും സാഹസികരും എത്താറുണ്ട്. ക്ഷേത്രങ്ങൾ മാത്രമല്ല, ഇവിടുത്തെ ഭൂപ്രകൃതി, കാലവസ്ഥ, പ്രകൃതി ഭംഗി എന്നിവയല്ലൊം ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കുന്നു. രണ്ടിടങ്ങളും രണ്ട് ദിക്കുകളിലാണെങ്കിലും ചെന്നെത്തേണ്ടവർക്ക് അതൊരു ദൂരമേയല്ല.

ഇപ്പോഴിതാ കൊട്ടിയൂരും മൂകാംബികയും ഒറ്റയാത്രയിൽ കാണാൻ പറ്റുന്ന വിധത്തിൽ പുതിയ ബസ് സർവീസ് ആരംഭിച്ചിരിക്കുകയാണ് കെ എസ് ആർ ടി സി. വയനാട്ടിൽ നിന്ന് യാത്ര തുടങ്ങി, കണ്ണൂർ കൊട്ടിയൂർ കണ്ട് കാസർകോഡ് കയറി അതിർത്തി പിന്നിട്ട് മംഗലാപുരവും ഉഡുപ്പിയും കണ്ട് കൊല്ലൂരിലെത്തുന്ന നീണ്ട യാത്ര. സാധാരണക്കാർക്കും ചെലവ് കുറ‍ഞ്ഞ യാത്രകൾ പ്ലാൻ ചെയ്യുന്നവർക്കും ഏറ്റവും സഹായകമാകുന്ന ഒരു സർവീസ് കൂടിയാണിത്. പ്രത്യേകിച്ച് ചിലവ് കുറഞ്ഞ രീതിയിലുള്ള യാത്രയാണ് നിങ്ങൾ പ്ലാൻ ചെയ്യുന്നതെങ്കിൽ.

kollur-17

തീര്‍ത്ഥാടനം മാത്രമല്ല, പ്രാദേശിക യാത്രകളും സുഗമമാക്കുന്ന വിധത്തിൽ ചെറിയ നഗരങ്ങളും ഗ്രാമങ്ങളും പിന്നിട്ടുള്ള ഈ സർവീസ് ആഴ്ചയിൽ ഒന്നിടവിട്ട ദിവസങ്ങളിലാണ് ഉണ്ടാകുക. മൂന്നു ജില്ലകളിലെയും പ്രധാന സ്ഥലങ്ങളിലൂടെയെല്ലാം കടന്നു പോകുന്നതിനാൽ ഇവിടെ എവിടെ നിന്നും കൊല്ലൂരും മൂകാംബികയും പോകുന്നവർക്ക് ഈ ബസിനെ ധൈര്യമായി തന്നെ ആശ്രയിക്കാം.

സുൽത്താൻ ബത്തേരി - കൊല്ലൂർ മൂകാംബിക കെ എസ് ആർ ടി സി

സുൽത്താൻ ബത്തേരിയിൽ നിന്നാണ് യാത്ര തുടങ്ങുക. തുടർന്ന് കൽപ്പറ്റ - മാനന്തവാടി കൊട്ടിയൂർ - കണ്ണൂർ - കാസർകോഡ് - മംഗലാപുരം - വഴി കൊല്ലൂർ മൂകാംബികയിലെത്തുന്ന വിധത്തിലാണ് സുൽത്താൻബത്തേരി- കൊല്ലൂർ മൂകാംബിക കെ എസ് ആർ ടി സി സർവ്വീസിന്റെ യാത്ര ക്രമീകരിച്ചിരിക്കുന്നത്. സുൽത്താൻ ബത്തേരിയിൽ നിന്നും വ്യാഴം, ശനി, തിങ്കൾ ദിവസങ്ങളിൽ രാത്രി 8 മണിയോടെയാണ് യാത്ര പുറപ്പെടുക. പിറ്റേന്ന് പുലര്‍ച്ചെ 5.40 ഓടെ ബസ് കൊട്ടിയൂരിൽ എത്തിച്ചേരും.

ബത്തേരിയിൽ നിന്ന് തുടങ്ങി മീനങ്ങാടി, കൽപ്പറ്റ , പനമരം, മാനന്തവാടി , അമ്പായത്തോട് , കൊട്ടിയൂർ , കേളകം, പേരാവൂർ , ഇരിട്ടി, മട്ടന്നൂർ , ചാലോട്, കണ്ണൂർ , തളിപ്പറമ്പ, പരിയാരം, പയ്യന്നൂർ , ചെറുവത്തൂർ, നീലേശ്വരം, കാഞ്ഞങ്ങാട് , ചന്ദ്രഗിരി , കാസർഗോഡ് , മഞ്ചേശ്വരം, മംഗലാപുരം, ഉഡുപ്പി, കുന്താപുര വഴിയാണ് ബസ് മൂകാംബികയിൽ എത്തുന്നത്. ഓരോ സ്ഥലങ്ങളിലും ബസിന്റെ സമയം ചുവടെ

08.00 PM : സുൽത്താൻബത്തേരി
08.30 PM : കൽപ്പറ്റ
09.10 PM : മാനന്തവാടി
10.35 PM : ഇരിട്ടി
11.35 PM : കണ്ണൂർ
12.50 AM : പയ്യന്നൂർ
01.30 AM : കാഞ്ഞങ്ങാട്
02.00 AM : കാസറഗോഡ്
03.05 AM : മംഗലാപുരം എന്നിങ്ങനെയാണ് പ്രധാന സ്റ്റോപ്പുകളും എത്തുന്ന സമയവും.

കൊല്ലൂർ മൂകാംബിക - ബത്തേരി കെ എസ് ആർ ടി സി

കൊല്ലൂർ മൂകാംബികയിൽ നിന്നും മംഗലാപുരം - മാനന്തവാടി - കൽപ്പറ്റ - സുൽത്താൻ ബത്തേരി റൂട്ടിൽ വെള്ളി, ഞായർ, ചൊവ്വ ദിവസങ്ങളിലാണ് ഈ ബസ് സർവ്വീസ് നടത്തുന്നത്. രാത്രി 9 മണിയോടെയാണ് ബസ് പുറപ്പെടുക. പിറ്റേന്ന് രാവലെ 6. 35 ഓടെ ബസ് ബത്തേരിയിൽ എത്തും.

കുന്താപുര, ഉഡുപ്പി, മംഗലാപുരം, മഞ്ചേശ്വരം, കാസറഗോഡ്, ചന്ദ്രഗിരി, കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂർ, പയ്യന്നൂർ, പരിയാരം, തളിപ്പറമ്പ, കണ്ണൂർ, ചാലോട്, മട്ടന്നൂർ, ഇരിട്ടി, പേരാവൂർ, കേളകം, കൊട്ടിയൂർ, അമ്പായത്തോട്, മാനന്തവാടി, പനമരം, കൽപ്പറ്റ, മീനങ്ങാടി വഴിയാണ് യാത്ര. വിവിധ സ്ഥലങ്ങളിലെ ബസ് സമയം പരിശോധിക്കാം

09.00 PM : കൊല്ലൂർ_മൂകാംബിക
11.35 PM : മംഗലാപുരം
12.35 AM : കാസറഗോഡ്
01.15 AM : കാഞ്ഞങ്ങാട്
01.55 AM : പയ്യന്നൂർ
02.40 AM : കണ്ണൂർ
04.10 AM : ഇരിട്ടി
05.25 AM : മാനന്തവാടി
06.05 AM : കൽപ്പറ്റ
06.35 AM : സുൽത്താൻബത്തേരി എന്നിങ്ങനെയാണ് പ്രധാന സ്റ്റോപ്പുകളും സമയവും.

ഇനി കൊട്ടിയൂരിന്റെ വിശേഷങ്ങൾ അറിയാം

തെക്കിന്‍റെ കാശി എന്നറിയപ്പെടുന്ന കൊട്ടിയൂർ ക്ഷേത്രം കണ്ണൂരിലാണ് സ്ഥിതി ചെയ്യുന്നത്, കേരളത്തിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിലൊന്ന് കൂടിയാണ് ഈ ക്ഷേത്രം. ദക്ഷയാഗം നടന്നയിടം എന്ന പേരിലും കൊട്ടിയൂരിന് പുരാണങ്ങളിൽ സ്ഥാനമുണ്ട്. അക്കരെ കൊട്ടിയൂര്‍, ഇക്കരെ കൊട്ടിയൂർ എന്നിങ്ങനെ രണ്ട് ക്ഷേത്രങ്ങളാണ് ഇവിടെയുള്ളത്. ഇതിൽ ഇക്കരെ കൊട്ടിയൂരിൽ മാത്രമേ എല്ലാ സമയത്തും പോകാൻ സാധിക്കൂ. കൊട്ടിയൂർ വൈശാഖോത്സവം എന്നറിപ്പെടുന്ന പ്രധാന ഉത്സവ സമയത്താണ് അക്കരെ കൊട്ടിയൂര്‍ സന്ദർശിക്കുവാൻ സാധിക്കുക. 27 ദിവസം നീണ്ടു നിലൽക്കുന്ന വൈശാഖോത്സവം ഇടവം, മിഥുനം മാസങ്ങളിലായാണ് നടക്കുന്നത്. വ്യത്യസ്തമായ ചടങ്ങുകളു ആരാധന രീതികളുമുള്ള ഈ ഉത്സവത്തിൽ പങ്കെടുക്കുവാന്‌ കേരളത്തിൽ നിന്നു മാത്രമല്ല, സമീപ സംസ്ഥാനങ്ങളിൽ നിന്നുവരെ വിശ്വാസികളെത്തുന്നു.

ഈ വര്‍ഷത്തെ കൊട്ടിയൂർ വൈശാഖോത്സവം ജൂൺ എട്ടിന് നെയ്യാട്ടത്തോടെ ആരംഭിക്കും. ജൂണ്‍ 9 ന് ഭണ്ഡാരം എഴുന്നള്ളത്ത്, 17ന് ഇളനീർ വെപ്പ് ആരാധനയും നടക്കും. ജൂൺ 9ന് ഭണ്ഡാരം അക്കര കൊട്ടിയൂർ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിനു മുമ്പും, 30ന് മകം നാൾ ഉച്ചശീവേലിക്ക് ശേഷവും, സ്ത്രീകൾക്ക് അക്കര കൊട്ടിയൂർ ക്ഷേത്രത്തിൽ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.

കൊല്ലൂര്‍

മലയാളികളായ വിശ്വാസികൾക്കും സഞ്ചാരികൾക്കും പ്രത്യേകിച്ച് ഒരു മുഖവുരയുടെ ആവശ്യമില്ലാത്ത നാടാണ് കൊല്ലൂരും കുടജാദ്രിയും മൂകാംബിക ക്ഷേത്രവും. ഇവിടുത്തെ വിശ്വാസങ്ങളനുസരിച്ച് മലയാളികൾ എത്താത്ത ഒരു ദിനം പോലും ഇല്ലത്രെ. മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ക്ഷേത്രം കൂടിയാണിത്. കലാകാരന്മാരും എഴുത്തുകാരുമൊക്കെ ധാരാളമായി ഇവിടെ എത്തുന്നു. വിദ്യാരംഭം, നവരാത്രി തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ആഘോഷങ്ങൾ

ക്ഷേത്രസന്ദർശനത്തിനൊപ്പം ആളുകളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത് കുടജാദ്രി ട്രെക്കിങ്ങാണ്. കോടമഞ്ഞും തണുപ്പും അതിനുള്ളിലെ പച്ചപ്പും സാഹസികതയും ഒക്കെയാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. ക്ഷേത്രപരിസരത്തു നിന്നു തന്നെ കുടചാദ്രിക്കുള്ള ജീപ്പ് കിട്ടും. 400 രൂപയാണ് ട്രെക്കിങ്ങിനു പോയി മടങ്ങിവരുന്നതിനുള്ള ജീപ്പ് നിരക്ക്. അതിനൊപ്പം 70 രൂപ വനംവകുപ്പിനുള്ള ഫീസായി നല്കുകയും വേണം. ഇതെല്ലാം ചേർത്ത് 470 രൂപ ജീപ്പുകാർക്ക് നല്‍കിയാൽ ബാക്കി കാര്യങ്ങൾ അവർ നോക്കിക്കൊള്ളും. ഒരു പകൽ ഉണ്ടെങ്കിൽ ക്ഷേത്ര സന്ദർശനവും ട്രെക്കിങ്ങും പൂർത്തിയാക്കാം. രാത്രി താമസിക്കേണ്ടവർക്ക് വളരെ കുറഞ്ഞ നിരക്കില്‌‍ ഇവിടെ ക്ഷേത്രത്തിന്‍റേത് ഉൾപ്പെടെയുള്ള താമസസൗകര്യങ്ങൾ

ബുക്ക് ചെയ്യാം

കെ എസ് ആർ ടി സിയുടെ ഓൺലൈൻ വഴിയോ Ente KSRTC ആൻഡ്രോയ്ഡ് ആപ്പ് വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യാം. സമയം, റൂട്ട്, ടിക്കറ്റ് ബുക്കിങ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് അറിയുവാൻ ഫോൺ നമ്പർ-
സുൽത്താൻ ബത്തേരി: 0493-6220217
കൽപറ്റ: 0493-6202611
മാനന്തവാടി: 0493-5240640
വാട്സ് ആപ്പ് നമ്പർ : +919497722205

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+