ബെംഗളൂരുവിനേയും ഡൽഹിയിനേയും കടത്തിവെട്ടി ഹൈദരബാദ്; സഞ്ചാരികൾ വെറുതെയാണോ ഓടിയെത്തിയത്
കൊവിഡ് പ്രതിസന്ധികളെ അതിജീവിച്ച് വിനോദയാത്ര മേഖല പൂർണമായും തിരിച്ചുവരവ് നടത്തിയ വർഷമായിരുന്നു 2023. എന്നാൽ മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ സഞ്ചാരികളിൽ കാര്യമായ മാറ്റം പ്രകടമായിരുന്നു. പതിവായി പ്ലാൻ ചെയ്യാതെ ട്രിപ്പ് പോയിരുന്നവരിൽ പലരും കൃത്യമായ പ്ലാനിങ്ങ് നടത്തിയായിരുന്നു ഇത്തവണ യാത്ര തിരഞ്ഞെടുത്തത്. കൊവിഡ് അടക്കമുളള പ്രതിസന്ധി കാലത്തെ സാഹചര്യങ്ങൾ യാത്രക്കാർക്ക് പാഠമായി എന്ന് വേണം കരുതാൻ.
എന്തായാലും പലതും പ്ലാൻഡ് യാത്രകളായതോടെ ഹോട്ടൽ ബുക്കിങ്ങുകളും വർധിച്ചു. അത്തരത്തിൽ ഈ വർഷം ഏറ്റവും കൂടുതൽ പേർ ആളുകൾ ബുക്കിങ് നടത്തിയ നഗരങ്ങളുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ് ഓയോ.

രാജ്യതലസ്ഥാനമാകാം ഒന്നാം സ്ഥാനത്തെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ തെറ്റി. പകരം ഹൈദരാബാദാണ് ഓയോയുടെ ട്രാവൽപീഡിയ 2023, വാർഷിക യാത്രാ പ്രവണതകളുടെ സൂചികയിൽ ( OYO's Travelopedia 2023, an annual travel trends index.) ഇടംപിടിച്ചത്.ഇന്ത്യയിലെ ആദ്യത്തെ ഹൈടെക് സിറ്റി, നൈസാമിന്റ് നഗരം-ഹൈദരബാദിന്റെ വിശേഷങ്ങൾ തീരില്ല. രാമോജി ഫിലിം സിറ്റി, സലാര്‍ജങ് മ്യൂസിയം, ഹൂസൈന്‍ സാഗര്‍, ചാര്‍മിനാര്‍, ഗോൾകൊണ്ട കോട്ട, ബിർലാമന്ദിർ, ചൗമഹല്ല പാലസ്, നെഹ്റു പാർക്ക്, മെക്ക മസ്ജിദ്, ഫലക് നാമ പാലസ് എന്നിവയാണ് ഇവിടുത്തെ പ്രധാന കാഴ്ചകൾ.
രണ്ടാം സ്ഥാനത്ത് ബാംഗ്ലൂർ ആണ്. മലയാളികൾ എന്ന് മാത്രമല്ല, ഇന്ത്യയിലെ മറ്റിടങ്ങളിലുള്ളവരും കൂടുതലായി എത്തുന്ന നഗരമാണ് ബെംഗളൂരു. മറ്റ് നഗരങ്ങളെ അപേക്ഷിച്ച് ഏത് കാലത്ത് വരാനും മികച്ച കാലാവസ്ഥ എന്നത് തന്നെയാണ് ബാംഗ്ലൂരിലേക്ക് ആളുകളെ കൂടുതലായി ആകർഷിക്കുന്നത്. തനിച്ചുള്ള യാത്രകൾക്കും ഏറ്റവും മികച്ചൊരു സ്ഥലം കൂടിയാണിത്. നന്ദി ഹിൽസ്, കബൺ പാർക്ക്, ലാൽബാഗ്, ടിപ്പു സമ്മർ പാലസ്, ഇസ്കോൺ ടെമ്പിൾ, ബന്നാർഗട്ട നാഷ്ണൽ പാർക്ക്, ബാംഗ്ലൂർ പാലസ് എന്നിങ്ങനെ വേറിട്ട പല കാഴ്ചകളും സഞ്ചാരികൾക്ക് നഗരത്തിൽ ആസ്വദിക്കാം
ചെങ്കോട്ട , പാർലമെന്റ്, രാഷ്ട്രപതി ഭവൻ, കുത്തബ് മിനാർ, ജമാ മസ്ജിദ് എന്നിങ്ങനെ അതിമനോഹരമായ കാഴ്ചകൾ ഉൾക്കൊള്ളുന്ന രാജ്യതലസ്ഥാനത്ത് എത്തുന്നവരും കുറവായിരുന്നില്ല. ഡൽഹിയാണ് പട്ടികയിൽ മൂന്നാം സ്ഥാനത്ത് . കൊൽക്കത്തയാണ് നാലാം സ്ഥാനത്ത്. വിക്ടോറിയ മഹൽ, ഇന്ത്യൻ മ്യൂസിയം, ഹൗറ പാലം, ദക്ഷിണേശ്വർ കാളിക്ഷേത്രം, പ്ലനറ്റോറിയം, ഈഡൻ ഗാർഡൻ എന്നിങ്ങനെ നിരവധി സ്ഥലങ്ങളാണ് കൊൽക്കത്തയിൽ ഉള്ളത്.












Click it and Unblock the Notifications