Get Updates
Get notified of breaking news, exclusive insights, and must-see stories!

മുംബൈയിലേക്ക് വെറും 90 മിനിറ്റ്; രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ അടുത്ത ഒക്ടോബറോടെ

രാജ്യത്തെ ആദ്യ ബുളറ്റ് ട്രെയിൻ പദ്ധതി അടുത്ത വർഷം ഒക്ടോബറോടെ പ്രവർത്തനം തുടങ്ങുമെന്ന് റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ്. 'നമോ ഫോർ വികസിത് ഭാരത്' എന്ന പരിപാടിയിലാണ് പ്രതികരണം. ബുള്ളറ്റ് ട്രെയിനിന്റെ ആദ്യ ബോഡി ഫ്രെയിം രണ്ട് ദിവസം മുമ്പ് പൂർത്തിയായതാണെന്നും അത് 'സ്ക്വീസ് ടെസ്റ്റിനായി' അയച്ചതായും മന്ത്രി അറിയിച്ചു.

'അടുത്ത വർഷം മെയ് അല്ലെങ്കിൽ ജൂണ്‍ മാസത്തോടെ ഇന്ത്യയുടെ സ്വന്തം ബുള്ളറ്റ് ട്രെയിൻ പരീക്ഷണ ഓട്ടത്തിനായി ട്രാക്കിലിറക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൂററ്റിനും ബിലിമോറയ്ക്കും ഇടയിലാണ് ആദ്യഘട്ട പാത. ബാക്കി വരുന്ന പാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പ്രതീക്ഷിച്ചതിലും വേഗത്തിൽ പുരോഗമിക്കുകയാണ്. രണ്ട് മുതൽ മൂന്ന് മാസം വരെയുള്ള പരീക്ഷണ ഓട്ടങ്ങളും പരിശോധനകളും പൂർത്തിയാക്കി കഴിഞ്ഞാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതി ഉദ്ഘാടനം ചെയ്യും', മന്ത്രി പറഞ്ഞു.

bb2-

വാപി-സൂററ്റ് പാതയിലെ സിവിൽ നിർമ്മാണ പ്രവർത്തനങ്ങളും നടക്കുകയാണ്. ഈ വർഷം ഡിസംബറോടെ ഈ പണികൾ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബുള്ളറ്റ് ട്രെയിനിന്റെ നിർമ്മാണ പ്രവർത്തനങ്ങളും അതിവേഗത്തിൽ പുരോഗമിച്ചുവരികയാണെന്നും മന്ത്രി അറിയിച്ചു.

മുംബൈയ്ക്കും അഹമ്മദാബാദിനും ഇടയിലാണ് രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ സർവീസ് നടത്തുക. 508 കിലോമീറ്ററാണ് ദൈർഘ്യം. 2017 സെപ്റ്റംബറിലാണ് പദ്ധതിക്ക് തറക്കല്ലിട്ടത്. മഹാരാഷ്ട്ര, ഗുജറാത്ത്, ദാദ്ര-നാഗർഹവേലി എന്നിവിടങ്ങളിലൂടെയാണ് പദ്ധതി കടന്ന് പോകുന്നത്. മുംബൈ, താനെ, വിരാർ, ബോയിസാർ, വാപ്പി, ബില്ലിമോറ, സൂറത്ത്, ഭരുച്, വഡോദര, ആനന്ദ്, അഹമ്മദാബാദ്, സബർമതി എന്നിങ്ങനെ 12 സ്റ്റേഷനുകളാണ് ഈ റൂട്ടിൽ ഉണ്ടാകുക. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ യാത്രസമയം ഗണ്യമായി കുറയുമെന്ന് മന്ത്രി പറഞ്ഞു. വഡോദരയിൽ നിന്നും വെറും 1 മണിക്കൂർ കൊണ്ട് മുംബൈയിലേക്കുള്ള യാത്ര സാധ്യമാകുമെന്ന് മന്ത്രി അറിയിച്ചു.

ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയും ബംഗളൂരുവിലെ ബി ഇ എം ൽ ലിമിറ്റഡും സംയുക്തമായാണ് 280 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ട്രെയിൻ വികസിപ്പിച്ചത്. ജാപ്പനീസ് റെയിൽവേയുടെ സഹായത്തോടെയാണ് ബുള്ളറ്റ് ട്രെയിനിന്റെ രൂപകൽപനയും നിർമാണവും നിർമ്മിച്ചത്.

അതേസമയം രാജ്യത്ത് റെയിൽവെയിൽ വമ്പൻ പദ്ധതികളാണ് നടപ്പാക്കുന്നതെന്ന് അശ്വിനി വൈഷ്ണവ്പറഞ്ഞു. ഉപ്പ് കൊണ്ടുപോകുന്നതിനായി പ്രത്യേകമായി രൂപകൽപ്പന ചെയ്ത വാഗണുകൾ ഉൾപ്പെടെയുള്ള വാഗണുകൾ ഇന്ത്യയിൽ റെയിൽവെയിലെ വികസന മുന്നേറ്റത്തെയാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+