മഞ്ഞിൽ കുളിച്ചൊരു ന്യൂയർ ആയാലോ? 2 ദിവസം തകർക്കാം; ഇതിലും മികച്ച പാക്കേജ് സ്വപ്നങ്ങളിൽ മാത്രം
ന്യൂയർ ആഘോഷങ്ങൾ എങ്ങനെ വേണമെന്ന പ്ലാനിലായിരിക്കും പലരും. ചിലർ വീട്ടിൽ കുടുംബത്തോടൊപ്പം പ്ലാൻ ചെയ്യുന്നുണ്ടാകും. മറ്റ് ചിലരാകട്ടെ കൂട്ടുകാർക്കൊപ്പം ഡിജെ പാർട്ടിയും ചിൽ വൈബും പിടിക്കാനുള്ള ആലോചനയിലായിരിക്കും. എന്നാൽ യാത്രപ്രേമികളെ സംബന്ധിച്ച് കിടിലൻ ഒരു യാത്ര നടത്താതെ എന്ത് ന്യൂയർ അല്ലേ?,
പക്ഷെ മാസാവാസാനം കീശ കീറിയിരിക്കുന്ന സമയത്ത് എങ്ങനെ ആഘോഷിച്ച് യാത്ര പോകും? ആശങ്ക വേണ്ട, കെ എസ് ആപ്‍ ടി സിയുടെ പുനലൂർ ബജറ്റ് സെല്ലിലേക്ക് വിളിച്ചാൽ നിങ്ങളുടെ സങ്കടത്തിന് പരിഹാരമാകും. ഭേദപ്പെട്ട ചിലവിൽ ന്യൂയർ തകർക്കാനുള്ള കിടിലനൊരു പാക്കേജ് ആണ് അവർ അവതരിപ്പിച്ചിരിക്കുന്നത്. എവിടേക്കെന്നല്ലേ? ഈ മാസം തീർച്ചയായും പോകേണ്ട കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിലേക്ക് തന്നെ. മൂന്നാറും മറയരും കാന്തല്ലൂരും കണ്ട് മടങ്ങുന്ന തരത്തിലാണ് യാത്ര തയ്യാറാക്കിയിരിക്കുന്നത്.

മൂന്നാർ ഇപ്പോൾ തണുത്ത് വിറച്ച് നിൽക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഇവിടുത്ത താപനില 7 ഡിഗ്രിയാണ് രേഖപ്പെടുത്തിയത്. ഈ പോക്ക് പോയാൽ വൈകാതെ തന്നെ മൂന്നാറിലെ താപനില മൈനസിലേക്ക് കടക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അങ്ങനെയെങ്കിൽ ഇത്രയും 'ചിൽ' ആയൊരു ന്യൂയർ നിങ്ങൾക്ക് വേറെ കിട്ടാനില്ല.
31 ന് രാവിലെ 3.30 ഓടെയാണ് പുനലൂരിൽ നിന്നും യാത്ര ആരംഭിക്കുക. ന്യൂയർ രാത്രി തിരിച്ച് എത്തുന്ന വിധത്തിലാണ് യാത്ര തയ്യാറാക്കിയിരിക്കുന്നത്. മറയൂരിലാണ് താമസം ഏർപ്പെടുത്തിയിരിക്കുന്നത്. മൂന്നറിനെ പോലെ തന്നെ കാഴ്ചകളുടെ വസന്തം സമ്മാനിക്കുന്ന മറ്റൊരു വിനോദസഞ്ചാരകേന്ദ്രമാണ് മറയൂർ.. ഇന്ത്യയിൽ വളരെ സ്വാഭാവികമായി ചന്ദനമരങ്ങൾ വളരുന്ന സ്ഥലമാണ് മറയൂർ. ഇവിടെയെത്തിയാൽ മാനിനേയും മ്ലാവിനേയുമെല്ലാം കാണാം. മാത്രമല്ല ചന്ദനക്കാടുകൾ കണ്ടുതീർക്കുന്ന കൂട്ടത്തിൽ പ്രസിദ്ധമായ മറയൂർ ശർക്കരയും ആസ്വദിക്കാം. ഇവയുടെ നിരവധി പ്ലാന്റുകൾ മറയൂരിൽ ഉണ്ട്. മറയൂരിൽ തന്നെയാണ് താമസത്തിനുള്ള സൗകര്യവും ഒരുക്കിയിരിക്കുന്നത്.
കാന്തല്ലൂരാണ് പാക്കേജിലെ മറ്റൊരു സ്ഥലം. ശീതകാല പച്ചക്കറി കൃഷികൾക്ക് പേരുകേട്ട ഇടമാണ് കാന്തല്ലൂർ.ആപ്പിൾ, പീച്ച് , സ്ട്രോബെറി തുടങ്ങിയവയെല്ലാം ഇവിടെ കൃഷിചെയ്യുന്നുണ്ട്. ടൂറിസം പച്ചപിടിച്ചതോടെ ഇവിടുത്തെ പച്ചക്കറി-പഴ ഫാമുകളിൽ കയറി ഇതൊക്കെ ആസ്വദിക്കാനുള്ള സൗകര്യങ്ങളും ഇവിടെ കർഷകർ ഒരുക്കിയിട്ടുണ്ട്.
മൂന്ന് ദിവസത്തെ പാക്കേജിന് ഒരാൾക്ക് 2930 രൂപയാണ് ഈടാക്കുന്നത്. ഭക്ഷണവും ബസിന്റെ ചാർജും താമസവും ചേർത്താണ് ഈ തുക. ബസ് സീറ്റ് ബുക്ക് ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും 9495430020, 6238044211, 75111058800












Click it and Unblock the Notifications