മൂന്നാറിലേക്ക് അഡ്വഞ്ചർ റോഡ് ട്രിപ്പ്,കാടും തേയിലത്തോട്ടങ്ങളും കണ്ട് ഓഫ്റോഡ് കയറി വരാം, പാക്കേജ്
ഡിസംബർ മാസം അവധികളുടെ സമയമാണ്. തണുപ്പും മഞ്ഞും ഒപ്പം കൂടുമ്പോൾ യാത്ര പോകാൻ താല്പര്യം പിന്നെയും കൂടും. അടുത്ത ആലോചന എവിടേക്ക് പോകുമെന്നാണ്. ശൈത്യകാല യാത്രകൾക്ക് മൂന്നാർ ഉള്ളപ്പോൾ പിന്നെ വേറൊരിടം ആലോചിക്കുക പോലും വേണ്ട. ഈ ക്രിസ്മസ് അവധി മൂന്നാറില്‍ ആഘോഷിക്കാൻ കാത്തിരിക്കുന്നവർക്കായി പാക്കേജ് അവതരിപ്പിച്ചിരിക്കുകയാണ് കെ എസ് ആർ ടി സി പാറശ്ശാല ബജറ്റ് ടൂറിസം സെൽ.
മൂന്നാർ മാത്രമല്ല, ഓഫ്റോഡും ഫോറസ്റ്റ് യാത്രയും ഒക്കെ ഉൾപ്പെടുത്തിയുള്ള ഒരു സാഹസിക പാക്കേജാണ് ഇവരുടേത്. കുട്ടമ്പുഴ, മാമലക്കണ്ടം, കൊരങ്ങാടി, മാങ്കുളം, ലക്ഷ്മി എസ്റ്റേറ്റ്, മൂന്നാർ എന്നിങ്ങനെയാണ് യാത്രയുടെ പോക്ക്. ചുരുക്കത്തില് മൂന്നാറിലേക്ക് കിടിലനൊരു അഡ്വഞ്ചർ റോഡ് ട്രിപ്പ്. യാത്രയെ കുറിച്ച് വിശദമായി അറിഞ്ഞാലോ

ക്രിസ്മസൊക്കെ ഗംഭീരമായി ആഘോഷിച്ച് കഴിഞ്ഞ് 26 നാണ് യാത്ര പുറപ്പെടുന്നത്. വൈകീട്ട് ആറ് മണിക്ക് പാറശാലയിൽ നിന്നും വണ്ടി തിരിക്കും. ദ്വിദിന പാക്കേജാണ് ഇത്. ആദ്യ ദിവസം തട്ടേക്കാടിന്റെ ഭംഗി ആസ്വദിക്കാം. കോതമംഗലത്ത് നിന്ന 17 കിമി സഞ്ചരിച്ചാൽ കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ തട്ടേകാട് എത്തും. പഞ്ചിനിരീക്ഷകരേയും സഞ്ചാരികളേയും ഒരുപോലെ ആകർഷിക്കുന്ന സ്ഥലം കൂടിയാണിവിടം.
മാമലക്കണ്ടവും മാങ്കുളവും ലക്ഷ്മf എസ്റ്റേറ്റുമാണ് ആദ്യ ദിവസങ്ങളിൽ കാണുന്ന മറ്റ് സ്ഥലങ്ങൾ. കുട്ടമ്പുഴയിൽ നിന്നും 12 കിമിയാണ് മാമലക്കണ്ടത്തേക്ക് ഉള്ളത്. കാടിന് നുവിലുള്ള അതിമനോഹരമായ ഗ്രാമമാണ് ഇത്. മാമലക്കണ്ടത്ത് നിന്നും പ്രകൃതി ഭംഗിയാൽ ചുറ്റപ്പെട്ട് കിടക്കുന്ന അത്ഭുത ഗ്രാമമായ മാങ്കുളവും കണ്ട് യാത്ര തുടരും. ആനകൾ കുളിക്കാനിറങ്ങുന്ന മാങ്കുളത്ത് നിന്ന് ലക്ഷ്മി എസ്റ്റേറ്റും കണ്ടായിരിക്കും മൂന്നാറിലേക്ക് തിരിക്കുക.
28 നാണ് യാത്ര മൂന്നാർ എത്തുന്നത്, അതായത് തെക്കിന്റെ കാശ്മീർ മഞ്ഞിനാൽ പുതഞ്ഞ് നിൽക്കുന്ന ഏറ്റവും രസകരമായ ദിവസങ്ങളിൽ ഒന്നിൽ. സഞ്ചാരികൾ ധാരാളം എത്തുന്നൊരു സമയം കൂടിയാണിത്. മൂന്നാറിൽ സിഗ്നൽ പോയിന്‍റ്, ഗ്യാപ് റോഡ് വ്യൂ, മലയിൽ കള്ളൻ ഗുഹ, ചിന്നക്കനാൽ വെള്ളച്ചാട്ടം, ആനയിറങ്കല് ഡാം, ചതുരംഗപ്പാറ തുടങ്ങി നിർബന്ധമായും കണ്ടിരിക്കേണ്ട സ്ഥലങ്ങളെല്ലാം തന്നെ അന്നേ ദിവസത്തെ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെ അതിഗംഭീരമായൊരു യാത്ര ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇപ്പോൾ തന്നെ വിളിച്ചോളൂ ഫോൺ- 98952664676, 9633115545, 9446704784












Click it and Unblock the Notifications