അതിരപ്പിള്ളിയേയും കണ്ട് മൂന്നാറിന്റെ തണുപ്പിലേക്ക്..അവധി തകർക്കാം..കയറി പോര്; ഇതാ പാക്കേജ്
ഈ ആഴ്ച മുഴുവനും നവരാത്രി ആഘോഷത്തിന്റെ അവധി മൂഡിലായിരിക്കും പലരും. നാല് അവധി തുടരെ കിട്ടിയവർ ഇതിനോടകം തന്നെ യാത്ര പ്ലാൻ ചെയ്ത് പുറപ്പെട്ടിട്ടുണ്ടാകും. വരും ദിവസങ്ങളിൽ യാത്ര പോകാം എന്നാണ് നിങ്ങൾ പ്ലാൻ ചെയ്യുന്നതെങ്കിൽ പോകേണ്ട സ്ഥലത്തെ കുറിച്ചോ യാത്ര ചെലവുകളെ യാതൊരു ആശങ്കയുമില്ലാതെ കെഎസ്ആർടിസിയിൽ ഒരു യാത്ര പുറപ്പെടാം. കോഴിക്കോട് ബജറ്റ് സെൽ ആണ് വിവിധ സ്ഥലങ്ങളിലേക്ക് യാത്ര ഒരുക്കുന്നത്.
തുഷാരഗിരി-വയനാട് യാത്ര
24 ചൊവ്വാഴ്ച രാവിലെ ആറു മണിക്ക് പുറപ്പെട്ട് രാത്രി ഏഴ് മണിക്ക് തിരിച്ചെത്തുന്ന രീതിയിലാണ് ഈ പാക്കേജ് അവകരിപ്പിച്ചിരിക്കുന്നത്. തുഷാരഗിരി വെള്ളച്ചാടവും വയനാട്ടിലെ ടൂറിസം കേന്ദ്രങ്ങളുമായിരിക്കും പ്രധാനമായും സന്ദർശിക്കുക. 1100 രൂപയാണ് ടിക്കറ്റ് നിരക്ക്.

മറ്റൊന്ന് അതിരപ്പള്ളി-വാഴച്ചാൽ-മൂന്നാർ യാത്രയാണ്. എല്ലാ വെള്ളി, ശനി ദിവസങ്ങളിലും കോഴിക്കോട് ഡിപ്പോയിൽ നിന്ന് പാക്കേജ് ഉണ്ട്. തൃശൂരിലെ അതിഗംഭീര കാഴ്ചകളിൽ ഒന്നായ അതിരപ്പിള്ളി വെള്ളച്ചാട്ടമാണ് ആദ്യ കാഴ്ച. കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ അതിരപ്പിള്ളി ഷോളാർ വനമേഖലയുടെ കവാടമാണ്.
പശ്ചിമഘട്ട മലനിരയിൽ ഷോളാർ റേഞ്ചിലുള്ള ഏറ്റവും മനോഹരമായ പ്രദേശം കൂടിയാണ് അതിരപ്പള്ളി. ആർത്തലച്ച് വീഴുന്ന അതിസുന്ദരിയായ അതിരപ്പള്ളിയെ കണ്ട് അഞ്ച് കിമി അപ്പുറത്തുള്ള വാഴച്ചാലും സന്ദർശിച്ച് പിന്നീട് മൂന്നാറേക്കാണ് വണ്ടി തിരിക്കുക. രാത്രി അവിടെ തങ്ങുകയും പിറ്റേന്നു മൂന്നാറിലെ കാഴ്ചകൾ കണ്ട ശേഷം രാത്രി പുറപ്പെട്ട് ഞായറാഴ്ച രാവിലെ കാഴ്ചകൾ കണ്ട് രാത്രി നാട്ടിലേക്ക് തിരിച്ചെത്തുന്ന രീതിയിലാണ് പാക്കേജ് ഒരുക്കിയിരിക്കുന്നത്. യാത്രയും താമസവും രണ്ട് ദിവസത്തെ യാത്രയ്ക്കുള്ള ടിക്കറ്റ് നിരക്ക് 2220 രൂപയാണ്. വിശദ വിവരങ്ങൾ ബുക്കിംഗിനും- 9544477954 9846100728.
മൂന്നാറിൽ വൻ തിരക്ക്
പൂജാ അവധിയായതോടെ മൂന്നാറിൽ ജനത്തിരിക്ക് ഏറുന്നു. കേരളത്തിൽ നിന്ന് മാത്രമല്ല ഇന്ത്യയുടെ പല ഭാഗത്ത് നിന്നും സഞ്ചാരികൾ ഇവിടേക്ക് ഒഴുകുകയാണ്.സഞ്ചാരികളുടെ തിരക്ക് മൂലം ടൗൺ, ഫ്ലവർ ഗാർഡൻ, മാട്ടുപ്പെട്ടി, എക്കോ പോയിന്റ്, രാജമല അഞ്ചാംമൈൽ എന്നിവിടങ്ങളിൽ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ഇടുക്കിയിലെ മറ്റൊരു സഞ്ചാരകേന്ദ്രമായ തേകടിയിലും സ്ഥിതി വ്യത്യസ്തമല്ല. ജീപ്പ് സവാരി, പ്ലാന്റേഷൻ വിസിറ്റ് എല്ലാം യാത്രികർക്ക് ആഘോഷിക്കാനാകും. ചില്ല് പാലം തുറന്നതോടെ വാഗമണ്ണിലും സഞ്ചാരികളുടെ കൂട്ടയിടിയാണ്.












Click it and Unblock the Notifications