അവധിക്കാലം അടിച്ചുപൊളിക്കാം.. കപ്പൽ കയറി, നാടു കറങ്ങി വരാം, വേനലിലെ കോടമഞ്ഞും തണുപ്പും ആസ്വദിക്കാൻ പാക്കേജ്
സ്കൂൾ അവധി തുടങ്ങിയാൽ പിന്നെ എവിടേക്ക് പോകാം എന്നായിരിക്കും പലരുടേയും ചിന്ത. കീശ കാലിയാകാതെയുള്ള യാത്രകളോട് തന്നെയായിരിക്കും എല്ലാവരുടേയും താത്പര്യം. സ്വകാര്യ സ്ഥാപനങ്ങളുടെ ട്രാവൽ പാക്കേജുകളായാലും സ്വന്തമായി കുടുംബത്തിനൊപ്പം ഒരുയാത്ര പ്ലാൻ ചെയ്താലുമൊക്കെ കീശ കീറിപ്പോകുന്ന അവസ്ഥയിലായിപ്പോകും. കൃത്യമായ പ്ലാനിങ്ങോടെ കുറഞ്ഞ ചെലവിലുള്ള യാത്ര പാക്കേജുകളാണ് തിരയുന്നതെങ്കിൽ കെ എസ് ആർ ടി സിയുടെ ബജറ്റ് ടൂറിസം സെല്ലുകൽ നടത്തുന്ന പാക്കേജുകൾ തിരഞ്ഞെടുക്കാം. അത്തരത്തിലുള്ള ചില പാക്കേജുകളെ കുറിച്ചാണ് ഇന്ന് പറയുന്നത്.
മൂന്നാറും ഗവിയുമൊക്കെ കറങ്ങാം; തലശേരി കെ എസ് ആർ ടി സിക്കൊപ്പം
കെ എസ് ആർ ടി സി തലശ്ശേരി അവധിക്കാല ടൂര്‍ പാക്കേജ് ഒരുക്കുന്നു. മാർച്ച് 14 മുതലാണ് യാത്ര തുടങ്ങുന്നത്. ആദ്യ യാത്ര മൂന്നാറിലേക്കാണ്. കൊടും ചൂടിലും തണുപ്പുള്ള കാലാവസ്ഥ എന്നതാണ് മൂന്നാറിലേക്ക് ആളുകളെ ആകർഷിക്കുന്നത്. കേരളത്തിൽ പലയിടത്തും 38 ഡിഗ്രി വരെ ചൂട് രേഖപ്പെടുത്തുമ്പോൾ ഇപ്പോഴും മൂന്നാറിൽ താപനില 25-26 നുമൊക്കെ അടുത്താണ്. അപ്രിൽ നാലിനും മൂന്നാറിലേക്ക് പാക്കേജ് ഉണ്ട്.

മറ്റൊരിടം ഗവിയാണ്. പത്തനംതിട്ടയിലെ ഏറ്റവും മനോഹരമായ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നുകൂടിയാണ് ഗവി. തണുപ്പുള്ള കാലാവസ്ഥയും ഭൂപ്രകൃതിയുമാണ് ഇവിടുത്തെ പ്രധാന ആകർഷണം. ഏപ്രിൽ 25 നാണ് ഇവിടേക്ക് പാക്കേജ് ഉള്ളത്. ഇതുകൂടാതെ മാര്‍ച്ച് 29 നും ഏപ്രിൽ 30 നും കൊച്ചി കപ്പല്‍ യാത്ര, ഏപ്രില്‍ എട്ടിന് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം, ഏപ്രില്‍ 17 ന് നിലമ്പൂര്‍ എന്നീ പാക്കേജുകളും തലശേരിയിൽ നിന്നുണ്ട്. കൂടാതെ എല്ലാ ഞായറാഴ്ചകളിലും വണ്‍ണ്ടേ ടൂര്‍ പാക്കേജുകളും സെൽ നടത്തുന്നുണ്ട്. ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും ഫോണ്‍- 9497879962
കൊട്ടാരക്കര കെ എസ് ആർ ടി സിയുടെ പൊൻമുടി യാത്ര
പൊന്മുടിയുടെ മഞ്ഞിൽ പൊതിഞ്ഞ കാഴ്ചകളിലേക്ക് ഒരു ഉല്ലാസ യാത്ര പോകാം. മാർച്ച് 16 നാണ് പൊൻമുടിയിലേക്കുള്ള യാത്ര. മങ്കയം വെള്ളച്ചാട്ടം
,കല്ലാർ മീൻമുട്ടി വെള്ളച്ചാട്ടം എന്നീ സ്ഥലങ്ങളും പാക്കേജിൽ സന്ദർശിക്കും. രാവിലെ 6.30 നാണ് യാത്ര ആരംഭിക്കുക. രാത്രി 9 ന് തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര പ്ലാൻ ചെയ്തിരിക്കുന്നത്. എൻട്രി ഫീസുകൾ സഹിതം 790 രൂപയാണ് ഒരാൾക്ക് വരുന്ന ചില. സീറ്റുകൾ ബുക്ക് ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും 9567124271 , 9447281459












Click it and Unblock the Notifications