Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂന്നാറും ഗവിയും വാഗമണ്ണും മാത്രമല്ല ഈ പാക്കേജ് തിരഞ്ഞെടുക്കൂ, ആനവണ്ടി യാത്ര പൊളിക്കും

കൊഴിക്കോട്: ഈ മാസത്തെ വിനോദയാത്രകൾ പ്ലാൻ ചെയ്തോ? ഇല്ലെങ്കിൽ അത് കെ എസ് ആർ ടി സിയോടൊപ്പമാക്കിയാലോ?. കുറഞ്ഞ ചെലവിൽ ആനവണ്ടിയിൽ മഴയും മഞ്ഞുമൊക്കെ ആസ്വദിച്ച് വളരെ എളുപ്പം പോയിവരാനാകുന്ന പാക്കേജുകളാണ് കെ എസ് ആർ ടി സി അവതരിപ്പിച്ചിരിക്കുന്നത്. ഇക്കൂട്ടത്തിൽ ശൈത്യകാലത്ത് ആളുകൾ ഏറ്റവും കൂടുതൽ പോകാൻ ആഗ്രഹിക്കുന്ന ഇടുക്കിയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളും ഉൾപ്പെടുന്നു. കോഴിക്കോട് കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെൽ ഈ മാസം നടത്തുന്ന യാത്ര പാക്കേജുകളെ കുറിച്ച് വിശദമായി തന്നെ അറിയാം

മൂന്നാർ, അതിരപ്പള്ളി വാഴച്ചാൽ പാക്കേജ്

തൃശൂരിലെ അതിരപ്പിള്ളി വെള്ളച്ചാട്ടം കണ്ടാണ് യാത്ര തുടങ്ങുന്നത്. അതിരപ്പിള്ളിയെ കുറിച്ച് പ്രത്യേകം വിശദീകരിക്കേണ്ട കാക്യമില്ലല്ലോ. കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണ് അതിരപ്പള്ളി. ചാലക്കുടി പുഴയുടെ ഭാഗമാണ് അതിരപ്പിള്ളി. ഇവിടെ നിന്ന് 5 കിമി അകലെയാണ് വാഴച്ചാൽ വെള്ളച്ചാട്ടം. അതിരപ്പിള്ളിയും വാഴച്ചാലും കണ്ട് കഴിഞ്ഞാൽ യാത്ര നേരെ മൂന്നാറിലേക്കാണ്. രണ്ട് ദിവസം നീണ്ടുനിൽക്കുന്നതാണ് മൂന്നാർ യാത്ര. അടുത്ത യാത്ര 18 നാണ്. 25 നും ഇതേ പാക്കേജ് ഉണ്ട്. രാവിലെ 7 മണിക്കാണ് യാത്ര പുറപ്പെടുക. 1830 രൂപയാണ് പാക്കേജിന് ചാർജ്.

 munnar2-

വാഗമണ്ണും കുമളിയും കണ്ട് വരാം

രണ്ട് ദിവസം നീണ്ട് നിൽക്കുന്നതാണ് ഈ പാക്കേജ്. 24 ന് രാവിലെ 8 മണിക്ക് കോഴിക്കോട് നിന്ന് യാത്ര പുറപ്പെടും. കോട്ടയം ജില്ലയുടെ ഭാഗമായുള്ള വാഗമൺ സാഹസിക സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ്. മൊട്ടക്കുന്നുകൾ, പൈൻ ഫോറസ്റ്റ്, അഡ്വഞ്ചർ പോയിന്റ്, പിന്നെ വാഗമണ്ണിലെ ചില്ലുപാലത്തിൽ നിന്നുള്ള അതിമനോഹരമായ കാഴ്ചകൾ എന്നിവയെസ്സാം കുമളിയിൽ സഞ്ചാരികൾക്ക് കാണാനാകും. കുമളി, കമ്പം, രാമക്കൽമേടി എന്നീ സ്ഥലങ്ങളും കണ്ട് മടങ്ങാം. 4430 രൂപയാണ് ഒരാൾക്ക് ഈടാക്കുന്നത്.

ഗവിയും പരുന്തുംപാറയും

ഗവിയിലേക്കും രണ്ട് ദിവസം നീണ്ട് നിൽക്കുന്നതാണ് പാക്കേജ്. സഞ്ചാരികളെ സംബന്ധിച്ച് മറക്കാനാകാത്ത യാത്രയായിരിക്കും ഗവിയിലേക്ക് എന്ന കാര്യത്തിൽ സംശയമില്ല. ആനവണ്ടിയിൽ കാടിന്റെ ഭംഗി ആസ്വദിച്ച് ഗവിയിൽ എത്തി അവിടെ ബോട്ടിംഗും നടത്തിയ ശേഷം ഇടുക്കിയിലെ മറ്റൊരു വിനോദ സഞ്ചാര കേന്ദ്രമായ പരുന്തുംപാറയും കണ്ടാണ് മടക്കയാത്ര. യാത്രകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് -9544477954,9846100728 എന്ന നമ്പറിൽ ബന്ധപ്പെടാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+