Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിന്റെ കാശ്മീരും സ്കോട്ട്ലാന്റുമൊക്കെ കറങ്ങാം;കിടിലൻ പാക്കേജുമായി കെഎസ്ആർടിസി,അതും പോക്കറ്റ് കാലിയാകാതെ

കണ്ണൂർ: കോടമഞ്ഞിൽ കുളിച്ച് നിൽക്കുന്ന കേരളത്തിന്റെ സ്വന്തം കാശ്മീരായ മൂന്നാറിലേക്ക് ഒരു ട്രിപ്പ് പോകാം? അല്ല വാഗമണ്ണിലേക്കാണോ? നവംബറിലെ മഞ്ഞിൽ പുതഞ്ഞ് നിൽക്കുന്ന വയനാടിനെയാണോ കാണേണ്ടത്? എന്ത് തന്നെയായാലും പ്രശ്നമില്ല. ബാഗ് ഒക്കെ തയ്യാറാക്കി വെച്ചോളൂ. അതിന് മുൻപ് സീറ്റും ഉറപ്പാക്കണം കേട്ടോ,എവിടെ എന്നല്ലേ? കണ്ണൂർ കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെല്ലിൽ വിളിച്ച്. എന്നാൽ അല്ലേ ഈ സ്ഥലങ്ങളെല്ലാം കുറഞ്ഞ ചെലവിൽ പോയി കണ്ട് മടങ്ങാൻ കഴിയൂ. ഈ സ്ഥലങ്ങൾ മാത്രമല്ല കേട്ടോ. നവംബറിൽ മറ്റ് പല സ്ഥലങ്ങളിലേക്കും ചെലവ് കുറഞ്ഞ പാക്കേജുകൾ കെഎസ്ആർടിസി പ്രഖ്യാപിച്ചിട്ടുണ്ട്. വിശദമായി വായിക്കാം

പൈതൽമല-കണ്ണൂരുകാർക്ക് പ്രത്യേകിച്ച് വിവരണമൊന്നും ആവശ്യമില്ലാത്ത സ്ഥലമാണ് പൈതൽമത. നല്ല ട്രെക്കിങ് പ്രേമികൾ എങ്കിൽ രണ്ടാമതൊന്ന് ആലോചിക്കാതെ തന്നെ മലകയറിക്കോളൂ. ട്രെക്കിങ് പോയന്റിന്റ് താഴെ വരെ കെഎസ്ആർടിസിയിൽ പോകാം. പിന്നീട് ട്രെക്കിങും കണ്ട് കാഴ്ചകളും ആസ്വദിച്ച് നാട്ടിലേകക് മടങ്ങാം. കണ്ണൂരിൽ നിന്നും നവംബർ 5,19 ദിവസങ്ങളിലേക്കാണ് യാത്ര പോകുന്നത്. യാത്രയിൽ പൈതൽ മല, പാലക്കയം തട്ട്, ഏഴരക്കുണ്ട് വെള്ളച്ചാട്ടം എന്നീ സ്ഥലങ്ങളും കാണാം.

ksrctn-

വയനാട്-ഈ തണുപ്പത്ത് വയനാടിനെ കാണാൻ ആഗ്രഹിക്കാത്ത സഞ്ചാരികൾ ഉണ്ടോ അല്ലേ. ഷാരഗിരി വെള്ളച്ചാട്ടം, ഹണി മ്യൂസിയം, എൻ ഊര് ഗോത്രപൈതൃക ഗ്രാമം, പൂക്കോട് തടാകം എന്നിവ ഉൾപ്പെടുത്തിയുള്ള വയനാട് പാക്കേജാണ് കണ്ണൂർ ഡിപ്പോ അവതരിപ്പിച്ചിരുക്കുന്നത്. എല്ലാ ഞായറാഴ്ചയും വയനാട്ടിലേക്ക് പാക്കേജുണ്ട്.

വാഗമൺ-മൂന്നാർ- എപ്പോൾ പാക്കേജ് പ്രഖ്യാപിച്ചാലും വൻ ഡിമാന്റുള്ള യാത്രയാണ് ഇത്. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍ കോടമഞ്ഞു, ഇടയ്ക്കൊരു ചാറ്റൽ മഴ ഇതൊക്കെയല്ലേ കാഴ്ചകൾ പിന്നെ എങ്ങനെ ഡിമാന്റ് കൂടാതിരിക്കും. പൈൻ കാടുകൾ നിറഞ്ഞ സാഹസികരെ ആകർഷിക്കുന്ന അതിമനോഹര കാഴ്ചകളാണ് വാഗമണ്ണിൽ ഉള്ളത്. 10,24 തീയതികളാണ് യാത്ര.

ഗവി, കുമളി, കമ്പം പാക്കേജ് -കോടമഞ്ഞിൽ കാടിന്റെ വന്യത തേടിയുള്ള യാത്രയാണ് ഗവിയിലേക്ക് കെഎസ്ആർടിസി ഒരുക്കുന്നത്. ഗവി, കുമളി, കമ്പംമേട് എന്നിവിടങ്ങളും പാക്കേജിന്റെ ഭാഗമായി കറങ്ങാം. നവംബർ 10,24 ദിവസങ്ങളിലാണ് ഗവിയിലേക്കും പാക്കേജുള്ളത്.

റാണിപുരം-ബേക്കൽ കോട്ട- നവംബർ 12 നാണ് കാസർഗോഡുകാരുടെ മിനി ഊട്ടിയായ റാണിപുരത്തേക്ക് പാക്കേജ് ഉളളത്.

മൂന്നാർ-കാന്തല്ലൂർ-നവംബർ 17 വെള്ളിയാഴ്ചയാണ് മൂന്നാർ കാന്തല്ലൂർ യാത്ര. വെള്ളിയാഴ്ച വൈകിട്ട് 7.00ന് പുറപ്പെട്ട് തിങ്കളാഴ്ച രാവിലെ മടങ്ങിയെത്തുന്ന വിധത്തിലാണ് യാത്ര.

കണ്ണൂരിൽ നിന്നുള്ള യാത്ര പാക്കേജുകൾ ബുക്ക് ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും ഫോൺ: 8089463675, 9496131288.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+