മഴ നനയാം, കാട് കയറാം, കോട കാണാം; പൈസ വല്ലാതെ പൊടിക്കേണ്ട, അവധിയാഘോഷിക്കാൻ പാക്കേജ് ഇതാ
മലപ്പുറം:നവംബറിലെ അവധികൾ പൊളിക്കണ്ടേ? എന്നാൽ രണ്ടാമതൊന്ന് ആലോചിക്കേണ്ട, നേരെ മലപ്പുറം കെ എസ് ആർ ടി സിയുടെ ബജറ്റ് ടൂറിസം സെല്ലിലേക്ക് വിളിച്ചോളൂ. ശൈത്യകാലത്ത് ആസ്വദിക്കാൻ പറ്റുന്ന കിടിലൻ പാക്കേജുകളാണ് കെ എസ് ആർ ടി സി അവതരിപ്പിച്ചിരിക്കുന്നത്. സഞ്ചരികളുടെ പ്രിയപ്പെട്ട ഇടങ്ങളായ മൂന്നാറും ഗവിയും വാഗമണ്ണും എല്ലാം പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. യാത്രകളെ കുറിച്ച് വിശദമായി അറിയാം
നവംബർ 4 നാണ് മലപ്പുറം ഡിപ്പോയിൽ നിന്നും ആദ്യ യാത്ര ആരംഭിക്കുക. മൂന്നാറിലേക്കാണ് പുലർച്ച നാല് മണിയോടെയായിരിക്കും യാത്ര പുറപ്പെടുക. 11,18,25 തീയതികളിലേക്കും മലപ്പുറത്ത് നിന്ന് മൂന്നാറിലേക്ക് യാത്രയുണ്ട്. നവംബർ അഞ്ചിന് പാലക്കാട് സൈലൈന്റ് വാലി, കാഞ്ഞിരപ്പുഴ എന്നിവിടങ്ങളിലേക്കാണ് പാക്കേജ്. ഈ ദിവസം മാത്രമാണ് സൈലന്റ്വാലിയിലേക്ക് പാക്കേജുള്ളത്.

മലപ്പുറത്ത് നിന്ന് കൂടുതൽ പേർ പോകുന്ന യാത്രകളിൽ ഒന്ന് കൂടിയാണ് സൈലന്റ് വാലി പാക്കേജ് എങ്കിലും മറ്റ് ഡിപ്പോകളിൽ നിന്നും ഇവിടേക്ക് യാത്രയുള്ളതിനാൽ ഒരു മാസം ഒരു യാത്ര മാത്രമേ നടത്താൻ സാധിക്കൂവെന്ന് അധികൃതർ പറയുന്നു. അതേസമയം അന്നേ ദിവസം അതിരപ്പിള്ളി, മലക്കപ്പാറ പാക്കേജും ഉണ്ട്. നവംബർ 10 ന് വാഗമണിലേക്കാണ് യാത്ര. ഈ യാത്രയിൽ അഞ്ചുരുളി, രാമക്കൽമേഡ്, ചതുരംഗപ്പാറ എന്നീ സ്ഥലങ്ങളും കണ്ട് മടങ്ങാം. 12 നും 19 നും 26 നും അതിരപ്പിള്ളി, മലക്കപ്പാറ യാത്രകളും മലപ്പുറം ഡിപ്പോയിൽ നിന്ന് പോകും. കൂടുതൽ വിവരങ്ങൾക്ക്
9446389823, 9995726885 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
പെരിന്തൽമണ്ണ ഡിപ്പോയിൽ നിന്നുള്ള യാത്രകൾ
നവംബർ 5 ന് നെല്ലിയാമ്പതിയിലേക്കാണ് യാത്ര. നവംബർ 11 ഇടുക്കി, വാഗമൺ ,12, 19 തീയതികളിൽ അതിരപ്പിള്ളി, മലക്കപ്പാറ,നവംബർ 25
ന് മൂന്നാർ, 26 ന് സൈലന്റ് വാലി. കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റ് ബുക്കിംഗിനും 9048848436 നമ്പറുകളിൽ ബന്ധപ്പെടാനാകും.
നിലമ്പൂർ ഡിപ്പോയിൽ നിന്നുള്ള യാത്രകൾ (7012968595)
നാല് പാക്കേജുകളാണ് ഡിപ്പോയിൽ നിന്നും ഉള്ളത്. നവംബർ 5 മൂന്നാർ , 11,12 നെല്ലിയാമ്പതി, 19 കണ്ണൂർ , 26 നെല്ലിയാമ്പതി എന്നിങ്ങനെയാണ് യാത്രകൾ.
പൊന്നാനി ഡിപ്പോ (9846531574)
നവംബർ 4 ഗവി, പരുന്തുംപാറ, നവംബർ 5,11 വയനാട് , 12,19 മലക്കപ്പാറ, 25 വാഗമൺ.












Click it and Unblock the Notifications