അതിരപ്പിള്ളി, മലക്കപ്പാറ, ഗവി, സൈലന്‍റ് വാലി, മൂന്നാർ, വാഗമൺ;വമ്പൻ പാക്കേജുകളുമായി കെഎസ്ആർടിസി
സഞ്ചാരികളെ ഇതിലേ ഇതിലേ.., പറയുന്നത് മലപ്പുറം കെ എസ് ആർ ടി സിയാണ്. യാത്രാ പ്രേമികൾ ഏറെ ഇഷ്ടപ്പെടുന്ന നിരവധി സ്ഥലങ്ങളിലേക്ക് ചെലവ് കുറഞ്ഞ പാക്കേജുകളൊരുക്കിയാണ് കെ എസ് ആർ ടി സിയുടെ ക്ഷണം.
മലപ്പുറം, പെരിന്തൽമണ്ണ, നിലമ്പൂർ, പൊന്നാനി ഡിപ്പോകളിൽ നിന്നാണ് യാത്ര ഒരുക്കിയിരുന്നത്. അതിരപ്പിള്ളി, മലക്കപ്പാറ, ഗവി, സൈലന്‍റ് വാലി, മൂന്നാർ, വാഗമൺ എന്നിങ്ങനെ സപ്റ്റംബർ മാസത്തിൽ ആളുകൾ പോകാൻ ഇഷ്ടപ്പെടുന്ന സ്ഥലങ്ങളിലേക്കാണ് യാത്ര. പാക്കാജേുകളെ കുറിച്ച് വിശദമായി അറിയാം

മലപ്പുറം ഡിപ്പോ
സെപ്റ്റംബർ 9,10, 17, 23, 24, 30 എന്നീ തീയതികളാണ് മലപ്പുറം ഡിപ്പോയിൽ നിന്നും യാത്ര പുറപ്പെടുക. 9 ന് മൂന്നാർ, പത്തിന് അതിരപ്പള്ളി, മലക്കപ്പാറ, 16 ന് മൂന്നാർ, 17 ന് അതിരപ്പള്ളി, മലക്കപ്പാറ, 23 മൂന്നാർ, 24 ന് വീണ്ടും അതിരപ്പള്ളി,മലക്കപ്പാറ, 30 ന് മൂന്നാർ എന്നിങ്ങനെയാണ് യാത്രകൾ. കൂടുതൽ വിവരങ്ങൾക്ക് 9446389823, 9995726885 നമ്പറുകളിൽ ബന്ധപ്പെടാം.
പെരിന്തൽമണ്ണ ഡിപ്പോ
9,10 , 17,23, 24, 30 എന്നീ ദിവസങ്ങളിലാണ് യാത്ര. ഇടുക്കിയിലേക്കാണ് 9ാം തീയതിലെ യാത്ര. കുളമാവ് ഡാം, ചെറുതോണി ഡാം, ഇടുക്കി ഡാം, അഞ്ചുരുളി, വാഗമൺ എന്നീ സ്ഥലങ്ങൾ സന്ദശിച്ചായിരിക്കും മടക്കം. 10 നും 17 നും 24 നും പാലക്കാട് നെല്ലിയാമ്പതിയിലേക്കാണ് യാത്ര. നെല്ലിയാമ്പതി യാത്രയിൽ പോത്തുണ്ടി ഡാം , കേശവൻ പാറ തുടങ്ങിയ സ്ഥലങ്ങളും സന്ദർശിക്കും. 23 ന്
ഗവി, പരുന്തുംപാറ എന്നിവിടങ്ങളിലേക്കും സപ്റ്റംബർ 30 ന് മൂന്നാറിലേക്കുമാണ് യാത്ര. കൂടുതൽ വിവരങ്ങൾക്ക് 9048848436 എന്ന നമ്പറിൽ ബന്ധപ്പെടാം
നിലമ്പൂർ ഡിപ്പോ
സെപ്റ്റംബർ 9:വാഗമൺ, ഇടുക്കി, അഞ്ചുരുളി, 17 ന് വയനാട്, 23 ന് മൂന്നാർ എന്നിവയാണ് നിലമ്പൂർ ഡിപ്പോയിൽ നിന്നും സപ്റ്റംബറിൽ പോകുന്ന യാത്രകൾ. കൂടുതൽ വിവരങ്ങൾ 7012968595, 9846869969.
പൊന്നാനി ഡിപ്പോ
സെപ്റ്റംബർ 9:വാഗമൺ, 17 ന് സൈലന്റ് വാലി, കാഞ്ഞിരപ്പുഴ, 24 ന് വയനാട്. കൂടുതൽ വിവരങ്ങൾക്ക് 9846531574. യാത്രകളെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും, അന്വേഷണങ്ങൾക്കും ജില്ലാ കോ ഓർഡിനേറ്റർ :9447203014, 9446389823.












Click it and Unblock the Notifications