കാടിനുള്ളിലൂടെ ഒരു ഓഫ്റോഡ് സഫാരി,ട്രക്കിങ്, രാത്രിയിലെ ക്യാമ്പിങ്'; മെയ് മാസത്തിൽ ഇവിടെ പോകാം
വേനലവധിക്കാലത്ത് എവിടേക്ക് യാത്ര പോകുമെന്ന്ത് എല്ലാവരുടെയും കൺഫ്യൂഷൻ ആണ്. പ്രത്യേകിച്ച്, പകൽനേരം പോലും പുറത്തിറങ്ങാൻ സമ്മതിക്കാത്ത വിധത്തിൽ ചൂട് അനുഭവപ്പെടുന്ന ഈ കാലാവസ്ഥയിൽ. എന്നാൽ ഈ ചൂടൊന്നും ഏശാതെ, കാടിനുള്ളിലൂടെ ഒരു ഓഫ്റോഡ് സഫാരി പോയാലോ.. അതോ ട്രെക്കിങ് വേണോ... രാത്രിയിലെ ക്യാംപിങും പുലരിയിലെ തണുപ്പും ഒക്കെ ആസ്വദിച്ചുള്ള യാത്രകളാണെങ്കിലോ?
ഇനി കടലിൽ ആഢംബര ബോട്ടില്‍ യാത്ര പോകണമെങ്കിൽ അതിനും അവസരമുണ്ട്. കൂടാതെ പൊന്മുടിയും ഇല്ലിക്കൽ കല്ലും ഗവിയും കാന്തല്ലൂരും പോകാൻ പറ്റിയ പാക്കേജുൾ വേറേയും. വേനലിൽ ആശ്വാസം പകരുന്ന യാത്രകൾ ഒരുക്കിയിരിക്കുന്നത് കൊല്ലം കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ ആണ്. മെയ് മാസത്തിൽ ബജറ്റ് സെൽ തയ്യാറാക്കിയിരിക്കുന്ന പാക്കേജുകളുടെ വിശദാംശങ്ങൾ അറിയാം.

രാമക്കൽമേട്
മേയ് 5 നാണ് രാമക്കൽമേട്ടിലേക്ക് യാത്ര. രാവിലെ 5.30യ്ക്കാണ് യാത്ര പുറപ്പെടുന്നത്. രാത്രി 11.50 ഓടെ മടങ്ങും.
റോസ് മല
കൊല്ലം ജില്ലയിലെ അതിമനോഹര സ്ഥലങ്ങളിലൊന്നായ റോസ് മലയിലേക്ക് 3 പാക്കേജുകൾ ഉണ്ട്. 5, 12, ജൂൺ 1 എന്നിങ്ങനെയാണ് യാത്ര തീയതി. ഏകദിനയാത്രയാണ്. രവാലിലെ ആറരയോടെ പുറപ്പെട്ട് രാത്രി 9.30ടോ മടങ്ങുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. .
നെഫിർറ്റി ക്രൂസ് യാത്ര
അഞ്ച് മണിക്കൂർ ആഡംബര കപ്പലില്‍ അറബിക്കടലിൽ ചെലവഴിക്കുവാനുള്ള പാക്കേജിൽ ഭക്ഷണം, ഡിജെ മ്യൂസിക് തുടങ്ങിയവയെല്ലാം ഉൾപ്പെടും. മെയ് 6 നാണ് യാത്ര
ഗവി യാത്ര
കാനന ഭംഗി ആസ്വദിച്ച് ഗവിയിലേക്കൊരു യാത്രയാണ് പാക്കേജ്. 7, 19, 31 എന്നീ തിയതികളിലാണ് പാക്കേജ് ഉള്ളത്. 2150 രൂപയാണ് പാക്കേജ് നിരക്ക്
മൂന്നാർ - കാന്തല്ലൂർ
വേനൽക്കാലത്ത് മൂന്നാർ പോയി വരാൻ സാധിക്കുന്ന പാക്കേജും കൊല്ലത്ത് നിന്ന് ഉണ്ട്. കാന്തല്ലൂർ കൂടി കണ്ട് മടങ്ങാൻ കഴിയുന്ന ഈ പാക്കേജ് മേയ് 11, 25 തീയതികളിലാണ്. 1730 രൂപയാണ് പാക്കേജ് നിരക്ക്.
വാഗമണ്‍
വാഗമൺ പൈൻ ഫോറസ്റ്റ്, മൊട്ടക്കുന്നുകൾ, അഡ്വഞ്ചർ പാർക്ക് പരുന്തുംപാറ എന്നിവയാണ് പാക്കേജിൽ ഉൾപ്പെടുത്തിയിരിക്കുന്ന സ്ഥലങ്ങൾ. മെയ് 12 നാണ് യാത്ര. 1020 രൂപയാണ് ഒരാൾക്ക് നിരക്ക്.
വയനാട്
രണ്ട് രാത്രിയും മൂന്ന് പകലും നീണ്ടു നിൽക്കുന്ന പാക്കേജ് മെയ് 16 നാണ്. 4100 രൂപയാണ് പാക്കേജ് നിരക്ക്.
ഇടുക്കി ഡാം, കാൽവരി മൗണ്ട് യാത്ര
മെയ് 26 നാണ് പാക്കേജ്.ഇത് കൂടാതെ മേയ് 11 ന് അയ്യപ്പ ക്ഷേത്രം, 18 ന് ശിവക്ഷേത്രം, 25 ന് മലമേൽപ്പാറ യാത്ര എന്നിവയും ഉണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9747969768, 8921950903


Click it and Unblock the Notifications