Get Updates
Get notified of breaking news, exclusive insights, and must-see stories!

കെഎസ്ആർടിസിയടെ മൺസൂൺ യാത്രകൾ എത്തിപ്പോയ്..മഴ നനഞ്ഞ്, കാട് കയറി, വെള്ളച്ചാട്ടം കണ്ട് പോകാം

തിരുവനന്തപുരം: മഴക്കാലത്ത് മൂടിപുതച്ച് കിടക്കലല്ല, മഴ നനഞ്ഞ് യാത്ര പോകുന്നതാണ് ഇപ്പോഴത്തെ ട്രെന്റ്. വെള്ളച്ചാട്ടത്തിലും മഴ നനഞ്ഞ് കാട് കയറാനും മല കയറാനുമെല്ലാം ആളുകളുടെ തിക്കും തിരക്കുമാണ്. മഴക്കാലം മാത്രം ലക്ഷ്യവെച്ച് പല പാക്കേജുകളും ടൂർ ഓപ്പറേറ്റർമാർ അവതരിപ്പിക്കാറുണ്ട്. ഈ പാക്കേജുകളാകട്ടെ പല്ലപ്പോഴും ഉയർന്ന തുകക്കുള്ളതായിരിക്കും. പണം കൊടുത്താലും ചില സ്ഥലങ്ങൾ പൂർണമായി ആസ്വദിക്കാൻ കഴിയണമെന്നും ഉണ്ടാകില്ല.

എന്നാൽ ഈ മഴക്കാലം ചെലവ് കുറഞ്ഞ പാക്കേജുകൾ തിരഞ്ഞെടുത്ത് ആഘോഷമാക്കിയാലോ? വെഞ്ഞാറമൂട് കെ എസ് ആർ ടിസിയുടെ ബജറ്റ് ടൂറിസം സെല്ലാണ് മൺസൂൺ യാത്ര പാക്കേജുകൾ അവതരിപ്പിച്ചിരിക്കുന്നത്. കേരളത്തിൽ അങ്ങോളം ഇങ്ങോളമുള്ള, മഴയത്ത് നിർബന്ധമായും കണ്ടിരിക്കേണ്ട ഇടങ്ങളിലേക്ക് അടക്കമാണ് കെ എസ് ആർ ടി സി പാക്കേജ് നൽകുന്നത്. വിശദമായി അറിയാം

srtcnew-

ഈ മഴക്കാലത്ത് നിർബന്ധമായും പോയിരിക്കേണ്ട സ്ഥലങ്ങളിൽ ഒന്ന് മൂന്നാർ ആണെന്ന കാര്യത്തിൽ തർക്കമൊന്നുമില്ലല്ലോ. മഴത്തെ തേയിലെ തോട്ടങ്ങളും ചെറു വെള്ളച്ചാട്ടങ്ങളും കോടമഞ്ഞുമെല്ലാം ആസ്വദിച്ച് നടക്കാൻ പ്രത്യേകമൊരു രസമാണ്. മൂന്നാറിലേക്ക് ജൂൺ 8 നാണ് പാക്കേജ് ഉള്ളത്. കൂടാതെ 22 നും ഇതേ പാക്കേജ് ഉണ്ട്. സാഹസിക സഞ്ചാരികളുടെ ഇഷ്ട ഇടമായ വാഗമൺ ആണ് മറ്റൊരു പാക്കേജ്. ജൂൺ 9,23 തീയതികളിലാണ് യാത്ര. പൈൻകാടിനിടയിലൂടെ മഴക്കാലത്ത് ഒരു നടത്തമൊക്കെ ആഗ്രഹിക്കുന്നവർ ധൈര്യമായി വിട്ടോളൂ.

ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രശസ്തമായ വെള്ളച്ചാട്ടമാണ് കുംഭാവുരുട്ടി അച്ചൻകോവിൽ ജലപാതയുടെ ഭാഗമാണ്. കാട്ടുരുവിയിലെ ജലം 250 അടി താഴ്ചയിലേക്ക് പതിക്കുന്ന അതീവ രസകരമായ ആ കാഴ്ച കാണണമെങ്കിൽ 16 നും 30 നും രണ്ട് പാക്കേജുകൾ ഉണ്ട്. ഇലവീഴാപൂഞ്ചിറയിലേക്കുള്ള യാത്ര 17 നാണ്. ഈ മാസം ഒരു യാത്ര മാത്രമാണ് ഇവിടേക്ക് ഉള്ളത്. കൂടാതെ വാഴ്വന്തോൾ -പൊൻമുടി-23ന്, അതിരപ്പിള്ളി-മലക്കപ്പാറ -30ന്, കന്യാകുമാരി പാക്കേജുകളും ഉണ്ട്. വിനോദയാത്ര കൾ മാത്രമല്ല കേട്ടോ, തീർത്ഥ യാത്രകളും ഉണ്ട്.

ദക്ഷിണകാശിയെന്ന് അറിയപ്പെടുന്ന കൊട്ടിയൂർ, ഗുരുവായൂർ എന്നിവടങ്ങളിലേക്ക് യഥാക്രമം 11, 25 എന്നീ തീയതികളിലാണ് യാത്ര. കൂടുതൽ വിവരങ്ങൾക്ക്: 9447324718, 9746865116, 9447005995, 9447501392, 9605732125

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+