മുനിയറയുടെ രഹസ്യങ്ങൾ തേടി ഒരു വേനൽ യാത്ര; മറയൂർ ചന്ദനക്കാടും ജക്കന്തര പൂക്കളും കാണാം... പാക്കേജിതാ
ആയിരക്കണക്കിന് വർഷങ്ങളുടെ പാരമ്പര്യമുള്ള മുനിയറകൾ ഒന്ന് കണ്ടുവന്നാലോ? മറയൂരിൽ മാത്രമായി കാഴ്ചകൾ ഒതുക്കേണ്ട, മൂന്നാറും കാന്തല്ലൂരും മൂന്നാറിലെ ജക്കന്തര പൂക്കൾ നിറഞ്ഞ് നിൽക്കുന്ന കാഴ്ചകളുമെല്ലാം കണ്ട് മടങ്ങാം. കൊട്ടാരക്കര കെ എസ് ആർ ടി സിയുടേതാണ് പാക്കേജ്. 20, 21 തീയതികളിലാണ് യാത്ര. യാത്രയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാം
മുന്നാറിന്റെ അതേ കുളിരും പ്രകൃതി ഭംഗിയും പച്ചപ്പുമെല്ലാം ആസ്വദിക്കാൻ പറ്റുന്ന സ്ഥലമാണ് മറയൂർ. മൂന്നാറിൽ നിന്നും 42 കിമി അകലെയുള്ള മറയൂരിലാണ് മുനിയറകൾ ഉള്ളത്. മഹാശില കാലഘട്ടത്തിലെ നിർമ്മിതികളാണ് ഇവ. മറയൂരില്‍ 1350ഓളം മുനിയറകൾ ഉണ്ടെന്നാണ് പുരാവസ്തു വകുപ്പിന്‍റെ കണക്ക്. എന്നാലിന്ന് ഇതില്‍ പകുതിയിലേറെ നശിച്ചുകഴിഞ്ഞു.

വനം വകുപ്പിന്റേയും റവന്യൂവകുപ്പിന്റേയും കൈവശമുള്ള സ്ഥലങ്ങളിലാണ് മുനിയറകൾ ഉള്ളത്. ഇതിൽ വനംവകുപ്പിന്റ കീഴിലുള്ള മുനിയറകളാണ് സഞ്ചാരുികൾക്കായി തുറന്ന് നൽകിയിട്ടുള്ളത്. മുനികള്‍ താമസിച്ചിരുന്ന സ്ഥലമാണിതെന്നാണ് ചിലർ പറയുന്നത്. എന്നാൽ അക്കാലത്തെ ഗോത്രതലവൻമാരെ സംസ്കരിച്ചിരുന്ന സ്ഥലങ്ങളാണ് മുനിയറകൾ എന്നാണ് പുരാവസ്തു വകുപ്പ് പറയുന്നത്. പാണ്ഡ്യൻ പേര് എന്ന പേരിലും ഇവ അറിയപ്പെടുന്നു. ഒറ്റ അറയുള്ള കല്ലുകളാണ് ഇവ. മൃതശരീരങ്ങളുടെ അവശിഷ്ടങ്ങളാണത്രേ ഇവയിൽ സൂക്ഷിച്ച് പോന്നിരുന്നത്.
എന്തായാലും മുനിയറ കണ്ടു തീർത്താൽ മറയൂരിലെ കരിമ്പിൻ തോപ്പുകളു ചന്ദന വനങ്ങളും മറയൂർ ശർക്കരയും പച്ചക്കറി-പഴത്തോട്ടങ്ങളുമെല്ലാം സഞ്ചാരികൾക്ക് കാണാം.
ഈ പാക്കേജിലെ മറ്റൊരു പ്രധാന ആകർഷണം കാന്തല്ലൂരാണ്. ശീതകാല പച്ചക്കറികളും പഴങ്ങളുടെയും മലയോര നാടിന്റെ വശ്യതയും കാനനഭംഗിയും മഞ്ഞും തണുപ്പുമെല്ലാം സഞ്ചാരികൾക്ക് വേണ്ടുവോളം ആസ്വദിക്കാൻ സാധിക്കുന്നിടം. പ്രകൃതി രമണീയമായ കാഴ്ചകളാൽ സമ്പന്നമായ മൂന്നാറും അവിടെ വിരിഞ്ഞ് നിൽക്കുന്ന ജക്കന്തര പൂക്കളുമാണ് യാത്രയിലെ മറ്റൊരു കൗതുകം. മൂന്നാറിനെ നീലയിൽ പുതച്ചിരിക്കുകയാണ് ജക്കന്തര പൂക്കൾ. നീല വാക എന്നറിയപ്പെടുന്ന ജക്കന്തര ഒരു വിദേശ വൃക്ഷമാണത്രേ. നൂറ്റാണ്ടു മുമ്പ് കണ്ണന്‍ദേവന്‍ മലനിരകളില്‍ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി പ്ലാന്റര്‍മാരാണ് യൂറോപ്പില്‍ നിന്നുള്ള ഈ മരം ഇവിടെ കൊണ്ട് നട്ടതെന്നാണ് കരുതപ്പെടുന്നത്. ഒറ്റനോട്ടത്തിൽ തന്നെ സഞ്ചാരികളെ പിടിച്ചുനിർത്തുന്ന ഈ കാഴ്ച കാണണമെങ്കിൽ ഇപ്പോൾ തന്നെ കെ എസ് ആർ ടിയിലേക്ക് വിളിച്ചോളു. കൂടുതൽ വിവരങ്ങൾക്ക് - 94472 81459, 9567124271












Click it and Unblock the Notifications