ഡിസംബറിന്റെ കുളിരിലൊരു മൂന്നാർ യാത്ര മാത്രമല്ല,ചെലവ് കുറഞ്ഞ 5 പാക്കേജുകൾ ഇതാ
കണ്ണൂർ: ഡിസംബർ മാസം ഇതാ എത്താനായി. ഈ വർഷം പോകണമെന്നാഗ്രഹിച്ച യാത്രകൾ നടത്താനുള്ള അവസാന സമയം. ദൂരയൊന്നും പോയില്ലെങ്കിലും നമ്മുടെ നാട്ടിലെ കുറച്ചിടങ്ങൾ വലിയ ചെലവില്ലാതെ പോയി കണ്ടാലോ? ഡിസംബർ മാസത്തിന്റെ കുളിരിൽ മൂന്നറിൽ പോകണമോ അതോ കോടമഞ്ഞു മൂടിയ ഗവിയിലെ കാടുകളിലൂടെ അണക്കെട്ടുകളും കണ്ടുവരണോ? പ്ലാൻ എന്താണെങ്കിലും കണ്ണൂർ കെ എസ് ആർ ടി സിയിലേക്ക് വിളിച്ചാൽ മതി. ഡിസംബർ മാസത്തെ പാക്കേജുകൾ ഇതാ സെൽ പ്രഖ്യാപിച്ച് കഴിഞ്ഞു. മഞ്ഞിൽ ആസ്വദിക്കാൻ ആകുന്ന നിരവധി മലയോര പ്രദേശങ്ങൾ പാക്കേജിൽ ഉൾപ്പെട്ടിട്ടുണ്ട്. വിശദമായി അറിയാം
മൂന്നാറും ഗവിയും കാണാം, രണ്ട് പാക്കേജുകൾ
ഡിസംബറിൽ മൂന്നാറും ഗവിയും കണ്ടില്ലെങ്കിൽ പിന്നെ എന്ത് യാത്രാ പ്രേമി. ശൈത്യത്തിൽ ഈ മലയോര പ്രദേശങ്ങൾക്ക് പ്രത്യേക ഭംഗിയാണ്. 8,15 ദിവസങ്ങളിലായി രണ്ട് ദിവസം നീണ്ട് നിൽക്കുന്ന പാക്കേജാണ് കെ എസ് ആർ ടി സി അവതരിപ്പിച്ചിരിക്കുന്നത്. വൈകീട്ട് അഞ്ച് മണിക്ക് കണ്ണൂരിൽ നിന്നാണ് യാത്ര പുറപ്പെടുക.തിങ്കളാഴച പുലർച്ചെ നാലോടെ തിരിച്ചെത്താം. ഭക്ഷണവും താമസവും എല്ലാം ചേർത്താണ് പാക്കേജ് തുക.

മറക്കാനാകില്ല മൂന്നാർ-കാന്തല്ലൂർ-മറയൂർ യാത്ര
മൂന്നാറിൽ പോയവരായിരിക്കും നമ്മളിൽ പലരും. എന്നാൽ മൂന്നാറിനൊപ്പം തന്നെ തൊട്ടടുത്ത് കിടക്കുന്ന കാന്തല്ലൂരിലേയും മറയൂരിലേയും മനോഹര കാഴ്ചകൾ കൂടി കാണാൻ പറ്റുന്ന തരത്തിലാണ് ഈ പാക്കേജ്. മഞ്ഞും തണുപ്പും ശീതകാല പച്ചക്കറികളും പഴങ്ങളുടെയും മലയോര നാടിന്റെ വശ്യതയും കാനനഭംഗിയുമെല്ലാം മതിവരുവോളം സഞ്ചാരികൾക്ക് ആസ്വദിക്കാനാകും. മറയൂരിലെ ചന്ദനക്കാടും ശർക്കരയും മലയോരവുമെല്ലാം മറക്കാനാകാത്ത കാഴ്ച സമ്മാനിക്കുമെന്ന് തീർച്ച. ഡിസംബർ 8,23 തീയതികളിലാണ് ഇവിടേക്കുള്ള യാത്ര.
ഗവി,കുമളി,കമ്പം രാമക്കൽമേട്
രണ്ട് ദിവസം നീണ്ട് നിൽക്കുന്നതാണ് ഈ പാക്കേജും. കാടിന്റെ വന്യത ആസ്വദിച്ച് ഗവിയിലേക്കാണ് ഒരു ദിവസത്തെ യാത്ര. രണ്ടാം ദിനം കുമളി, കമ്പം, രാമക്കൽമേട് കറങഅങി വരാം. ഭക്ഷണവും താമസവും ഉൾപ്പെടുത്തിയാണ് പാക്കേജ് ചെലവ്
വയനാട്-തുഷാരഗിരി പാക്കേജ്
ഏകദിന യാത്രയാണിത്. തുഷാരിഗിരി വെള്ളച്ചാട്ടം, ഹണി മ്യൂസിയം, എൻ ഊര്, പൂക്കോട് തടാകം എന്നീ സ്ഥലങ്ങൾ പാക്കേജിൽ ആസ്വദിക്കാം. 10,17, 24 തീയതികളിലാണ് യാത്ര.
പൈതൽമല
കണ്ണൂർ ജില്ലയിലെ ട്രെക്കിംഗ് സ്പോട്ടുകളിൽ ഒന്നായ പൈതൽമലയിലേക്ക് 3,24 തീയതികളിലാണ് പാക്കേജ്. പാലക്കയംതട്ട്, ഏഴരക്കുണ്ട് വെള്ളച്ചാട്ടം എന്നിവയും പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications