Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിന്‍റെ കാശ്മീര്‍ കോടമഞ്ഞിൽ പൊതിഞ്ഞ മലനിരകളും ആപ്പിൾ തോട്ടവും; വെറും 880 രൂപയ്ക്ക് കണ്ട് വരാം

നവംബർ,ഡിസംബർ മാസങ്ങളിൽ കേരളത്തിൽ നിർബന്ധമായും കണ്ടിരിക്കേണ്ട സ്ഥലമേതാ? എന്താണ് സംശയം അത് തെക്കിന്റെ കാശ്മീരായ മൂന്നാർ തന്നെ. കാശ്മീർ വരെ പോകാൻ സമയവും പണവും ഇല്ലാത്തവർക്ക് തണുപ്പും മഞ്ഞും മനസിൽ തങ്ങിനിൽക്കുന്ന അതിമനോഹരമായ കാഴ്ചകളും മൂന്നാറിൽ കാണാം. കീശകാലിയാകാതെയുളള യാത്രയാണ് പ്ലാനിലെങ്കിൽ കോട്ടയം കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെൽ നൽകുന്ന പാക്കേജിനെ ആശ്രയിക്കാം.

മൂന്നാറും മറയൂരും കാന്തല്ലൂരും കണ്ടുമടങ്ങി വരുന്ന യാത്രയ്ക്ക് എത്രയാ ചെലവ് എന്ന് അറിയാമോ? അതാണ് ഈ യാത്രയെ ത്രില്ലടിപ്പിക്കുന്ന മറ്റൊരു ഘടകം. വെറും 880 രൂപയ്ക്കാണ് കെ എസ് ആർ ടി സി ഈ ഏകദിന പാക്കേജ് ഒരുക്കിയിരിക്കുന്നത്. യാത്രയെ കുറിച്ച് വിശദമായി നോക്കിയാലോ?

munnar-

നവംബർ 17 നാണ് കോട്ടയത്ത് നിന്നുള്ള മൂന്നാർ യാത്ര പുറപ്പെടുക.രാവിലെ 4.30യോടെ ഡിപ്പോയിൽ നിന്നും ബസിൽ പുറപ്പെടും. രാത്രി 1 മണിയോടെയാണ് തിരിച്ച് കോട്ടയത്ത് എത്തുക. മറയൂർ വരെ ബസിലും അതുകഴിഞ്ഞ് ജീപ്പിലുമായിരിക്കും സഫാരി. ഭ്രമരം വ്യൂ പോയിന്റ് , ഇറച്ചിപ്പാറ വെള്ളച്ചാട്ടം, മുനിയറ തുടങ്ങി എട്ടോളം പോയിന്റുകൾ സന്ദർശിച്ചാണ് മടക്കം. കാന്തല്ലൂരിൽ മഞ്ഞിൽ പൊതിഞ്ഞ് നിൽക്കുന്ന ആപ്പിൾ തോട്ടങ്ങളുമെല്ലാം കാണാൻ അവസരം ഉണ്ടാകും. ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും യാത്രയെ കുറിച്ച് കൂടുതൽ അറിയാനും 8089158178 നമ്പറിൽ വിളിക്കാം.

മൺറോതുരുത്തും സാമ്പ്രാണിക്കൊടിയും കണ്ടുവരാം

കടലും കായലും കനിഞ്ഞഗ്രഹിച്ച നാടാണ് നമ്മുടേത്. കടൽ കാണാൻ എളുപ്പമാണെങ്കിലും കായൽ യാത്രകൾ പലരുടെയും ആഗ്രഹമായിരിക്കും. വള്ളത്തിലുള്ള യാത്രയും കനാലുകളും ഇടത്തോടുകളും ഒക്കെ കടന്ന് വള്ളത്തിൽ ചുറ്റിക്കറങ്ങി ഒരു നാടിനെ പരിചയപ്പെട്ട് വരാൻ സാധിക്കുന്ന മൺറോ തുരുത്തും കായലിനു നടുവിൽ ധൈര്യത്തിൽ ഇറങ്ങിനിൽക്കാൻ പറ്റിയ തുരുത്തായ സാമ്പാണിക്കൊടിയും കണ്ടുവന്നാലോ... കൊല്ലം കായൽ കാഴ്തകൾ കാണാൻ പാക്കേജ് ഒരുക്കിയിരിക്കുന്നത് കോട്ടയം കെ എസ് ആർ ടി സി യാണ്. നവംബർ 23 നാണ് പാക്കേജ് അവതരിപ്പിച്ചിരിക്കുന്നത്. 1580 രൂപയാണ് പാക്കേജ് തുക. കായൽ യാത്രയ്ക്കൊപ്പം അതിഗംഭീരമായ കായൽ സദ്യയും സഞ്ചാരികൾക്ക് ആസ്വദിക്കാം. നല്ല ഗംഭീര കപ്പയും കേരച്ചൂരക്കറിയും കരിമീനും ഒക്കെ കൂട്ടിയാണ് ഭക്ഷണം. ബുക്ക് ചെയ്യാൻ 8089158178 നമ്പറിൽ വിളിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+