മഞ്ഞ് തന്നെ ഇപ്പോഴും, ക്യാമ്പ് ഫയറും വെള്ളച്ചാട്ടവും; മൂന്നാറിൽ പോകാം, പാക്കേജ് ഇതാ
കൊടും ചൂടെന്ന് പറഞ്ഞാൽ വീടിന് പുറത്തിറങ്ങിയാൽ വെന്ത് പൊള്ളിപ്പോകും എന്ന് പറഞ്ഞാലും അധികമാകില്ല. വെള്ളം കുടിച്ചും ഫാൻ കൊണ്ടും എസിയിലിരുന്നും സമയം കൊല്ലുകയാണ് ആളുകൾ. ഈ സമയത്ത് ഒരു യാത്ര എന്നൊക്കെ പലർക്കും ആലോചിക്കാൻ തന്നെ പാടായിരിക്കും.
എന്നാൽ കൊടും ചൂടിലും തണുപ്പാസ്വദിക്കാനൊരു കിടിലൻ സ്ഥലമുണ്ട് കേരളത്തിൽ എന്ന് പറഞ്ഞാലോ? സംശയിക്കേണ്ട, തെക്കിന്റെ കാശ്മീരായ മൂന്നാർ തന്നെ. പലരും ചൂടിൽ വിയർത്ത് കുളിക്കുമ്പോൾ മൂന്നാറിലെത്തുന്നവർക്ക് ഇപ്പോഴും പറയാനുള്ളത് അതിരാവിലെയുള്ള മഞ്ഞുപുതച്ച കാഴ്ചകളും തണുപ്പുമൊക്കെ തന്നെയാണ്. അപ്പോൾ എങ്ങനെ, മൂന്നാറിലേക്ക് പോകുകയല്ലേ? പയ്യന്നൂർ കെ എസ് ആർ ടി സിയുടെ ബജറ്റ് സെൽ മൂന്നാറിലേക്ക് ഈയാഴ്ച കിടിലനൊരു പാക്കേജ് ആണ് അവതരിപ്പിച്ചിരിക്കുന്നത്. ഈ വരുന്ന (29,30) ശനി, ഞായർ ദിവസങ്ങളിലാണ് യാത്ര.

മൂന്നാറും തൊട്ടടുത്ത് കിടക്കുന്ന മറയൂരും പിന്നെ കാന്തല്ലൂരും കണ്ടുമടങ്ങുന്ന തരത്തിലാണ് പാക്കേജ്. ആദ്യ ദിവസ മൂന്നാർ ബോട്ടാണിക്കൽ ഗാർഡൻ , മുരുഗമലൈ, മുനിയറ,ഓഫ് റോഡ് ,മറയൂർ ശർക്കര ഉത്പാദന കേന്ദ്രം
,സാൻ്റൽ വുഡ് ഫോറസ്റ്റ് ,വാട്ടർ ഫാൾ
, കാന്തല്ലൂർ വെജിറ്റബിൾ ഗാർഡൻ എന്നീ സ്ഥലങ്ങളാണ് സന്ദർശിക്കുക. അന്ന് രാത്രി മറയൂരിലാണ് താമസ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. താമസം എന്ന് പറഞ്ഞാൽ കോട മഞ്ഞ് മൂടി നിൽക്കുന്ന തണുപ്പത്ത് ക്യാമ്പ് ഫയറുമൊക്കെയായി ആഘോഷിക്കാൻ പറ്റുന്നൊരു രാത്രി ഇവിടെ ചെലവഴിക്കാം.
രണ്ടാം ദിനത്തിൽ ഫോട്ടോ പോയിൻ്റ്,
,ഗ്യാപ്പ് റോഡ്, മലൈ കള്ളൻ കേവ്സ്
,ആനയിറങ്കൽ ഡാം ,ചതുരംഗപ്പാറ
,പൊൻമുടി ഡാം എന്നീ സ്ഥലങ്ങൾ കൂടി സന്ദർശിച്ചായിരിക്കും മടക്കും. 28 ന് വൈകീട്ട് 6 ന് പുറപ്പെട്ട് 31 ന് രാവിലെ 7 ന് തിരിച്ചെത്തുന്ന തരത്തിലാണ് യാത്ര. ഭക്ഷണം, എൻട്രി ഫീ , താമസം ( 3 Sharing) ,ജീപ്പ് സ വാരി എന്നിവ ഉൾപ്പെടുന്ന പാക്കേജിൽ ഒരാൾക്ക് വരുന്ന ചെലവ് 4860 രൂപയാണ്. സീറ്റുകൾ ബുക്ക് ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും ഫോൺ 8075823384 ,9745534123
പയ്യന്നൂരിൽ നിന്നും നെഫർറ്റിറ്റി യാത്ര
നെഫർറ്റിറ്റിയിൽ അറബിക്കടലിൽ 5 മണിക്കൂറോളം സമയം ചെലവഴിക്കാൻ സാധിക്കുന്നതാണ് ഈ പാക്കേജ്.
കപ്പൽ യാത്രയ്ക്കൊപ്പം കൊച്ചി കാഴ്ചകളും കണ്ടുമടങ്ങാം. ഏപ്രിൽ 15 നാണ് യാത്ര പുറപ്പെടുക.
വാഗമൺ - കുമരകം യാത്ര
ആദ്യ ദിനം വാഗമൺ കാഴ്ചകളും രണ്ടാം ദിനം കുമരകം ബോട്ടിംഗുമാണ് പ്രധാന ആകർഷണം. ഏപ്രിൽ 18 ന് വൈകീട്ട് 6 മണിക്കാണ് യാത്ര പുറപ്പെടുക.












Click it and Unblock the Notifications