വേനലവധിയും വിഷുവും പെരുന്നാളുമെല്ലാം തകർക്കാം; മൂന്നാറിൽ തുടങ്ങി സൈലന്റ് വാലി വരെ..പാക്കേജുകൾ ഇതാ
വേനലവധി തുടങ്ങാൻ ഇനി ദിവസങ്ങൾ മാത്രമാണ് ഉള്ളത്. സ്കൂളുകൾ അടച്ച് കഴിഞ്ഞാൽ പിന്നെ കുട്ടികളും കുടുംബവുമായി എവിടേക്ക് യാത്ര പോകാം എന്നായിരിക്കും പലരുടേയും ആലോചന. ആലോചിച്ച് ഇനിയും തല പുകയ്ക്കേണ്ട. സമധാനത്തോടെ വേനലവധിയും വിഷുവും പെരുന്നാളുമൊക്കെ അടിച്ച് പൊളിക്കാൻ ഇത്തവണ കെ എസ് ആർ ടി സിയുടെ ബജറ്റ് ടൂറിസം സെൽ അവതരിപ്പിച്ചിരിക്കുന്ന പാക്കേജുകൾ തിരഞ്ഞെടുക്കാം. പ്ലാൻ ചെയ്ത് ഒരു വഴിക്കാകാതെ, കീശകാലിയാകാതെ കൃത്യസമയത്ത് പോയി മടങ്ങി വരാൻ കഴിയുന്ന പാക്കേജുകൾ ആണ് ഇവയെന്നത് നമ്മുടെ സമയവും യാത്രയുമെല്ലാം എളുപ്പമാക്കും. പയ്യന്നൂർ കെ എസ് ആർ ടി സിയുടെ ബജറ്റ് സെൽ അവതരിപ്പിച്ചിരിക്കുന്ന 4 പാക്കേജുകളാണ് ഇന്ന് പരിചയപ്പെടുത്തുന്നത്.
മൂന്നാർ -മറയൂർ - കാന്തല്ലൂർ യാത്ര. ചുട്ടുപൊള്ളുന്ന ഈ വേനലൽ പോകാൻ പറ്റിയ കേരളത്തിലെ പ്രധാന ഇടങ്ങളിലൊന്നാണ് തെക്കിന്റെ കാശ്മീരായ മൂന്നാർ. കനത്ത മഞ്ഞൊന്നും ഇല്ലെങ്കിലും ചൂട് എടുത്ത് വെന്തുരുകില്ലെന്നതാണ് ആശ്വാസം. മൂന്നാറിനൊപ്പം തൊട്ടടുത്ത് കിടക്കുന്ന മറയൂരും കാന്തല്ലൂരും പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മാർച്ച് 28 ന് പുറപ്പെട്ട് 31 ന് തിരികെ എത്തുന്ന തരത്തിലാണ് പാക്കേജ്. , ഏപ്രിൽ 2 , ഏപ്രിൽ 11 , 25 തീയതികളിലും മൂന്നാറേക്ക് യാത്രകൾ ക്രമീകരിച്ചിട്ടുണ്ട്.

ഗവി - അടവി -കുമളി - രാമക്കൽ മേട്
രണ്ട് ദിവസങ്ങളിൽ മാത്രമേ ഈ പാക്കേജുള്ളൂ, ഒന്ന് ഏപ്രിൽ 4 നും മറ്റൊന്ന് 21 നുമാണ്. അടവി, ഗവി , ആങ്ങാമുഴി , പരുന്തുംപാറ, കമ്പം ,തേക്കടി വിസിറ്റ്, സ്പൈസസ് ഗാർഡൻ രാമക്കൽ മേട് എന്നീ സ്ഥലങ്ങളാണ് പാക്കേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വൈകുന്നേരം 4 ന് പുറപ്പെട്ട് കൃത്യം നാലാം ദിവസരം രാവിലെ മടങ്ങിയെത്താം.
പാലക്കാട് - നെല്ലിയാമ്പതി
കേരളത്തിൽ ഏറ്റവും കൂടുതൽ ചൂടുള്ള ജില്ല ഏതാണെന്ന് ചോദിച്ചാൽ അത് പാലാക്കാടാണ്. എന്നാല പാലക്കാടൻ ചൂടൊന്നും അറിയാതെ ഇപ്പോഴും തണുത്ത് നിൽക്കുന്നൊരു ഇടമുണ്ട് അവിടെ, നെല്ലിയാമ്പതി. സമുദ്രനിരപ്പിൽ നിന്നും ഏറെ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന നെല്ലിയാമ്പതിയിൽ ഇപ്പോഴും ഭേദപ്പെട്ട കാലാവസ്ഥയാണ്. നെല്ലിയാമ്പതിക്കൊപ്പം പോത്തുണ്ടി ഡാം, സീതാർകുണ്ട് വ്യൂ പോയിൻ്റ്, നെല്ലിയാമ്പതി, കേശവൻ പാറ, മലമ്പുഴ, കൽപ്പാത്തി എന്നീ സ്ഥലങ്ങൾ കൂടി സന്ദർശിച്ച് മടങ്ങാം. ഏപ്രിൽ 5,29 തീയ്യതികളിലാണ് ഈ യാത്ര ഉള്ളത്.
സൈലൻ്റ് വാലി യാത്ര
ഏപ്രിൽ 1 , 28 തീയ്യതികളിലാണ് സൈലൻ്റ് വാലിയിലേക്ക് യാത്രയുള്ളത്. സൈലൻ്റ് വാലി ട്രക്കിംഗ് , കാഞ്ഞിരപ്പുഴ ഡാം എന്നിവ കണ്ട് മടങ്ങി വരാവുന്ന ഏകദിന പാക്കേജ് ആണിത്. രാത്രി 9 മണിക്കാണ് യാത്ര പുറപ്പെടുക. ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും 8075823384 ,9745534123 നമ്പറിൽ ബന്ധപ്പെടാം.












Click it and Unblock the Notifications