മൂന്നാര്‍ ഡബിള്‍ഡെക്കര്‍ ബസ് കോടിപതി; പുതിയ ബസ് നിരത്തിലേക്ക്, ടിക്കറ്റ് നിരക്ക് 400 രൂപ
തിരുവനന്തപുരത്തെ നഗരകാഴ്ചകള്‍ കാണാന്‍ ഒരുക്കിയതായിരുന്നു ഡബിള്‍ഡെക്കര്‍ ബസ്. പിന്നീട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആവശ്യം വന്നു. വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ മൂന്നാറിലേക്ക് ഡബിള്‍ഡെക്കര്‍ ബസ് എത്തിയത് കഴിഞ്ഞ ഫെബ്രുവരിയിലാണ്. നവംബര്‍ ആയപ്പോഴേക്കും വരുമാനം ഒരു കോടി കവിഞ്ഞു. തൊട്ടുപിന്നലെ രണ്ടാം ബസിനുള്ള ശ്രമം തുടങ്ങി. ബുധനാഴ്ച മുതല്‍ രണ്ടാം ബസ് സര്‍വീസ് തുടങ്ങുകയാണ്.
വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനാണ് ഡബിള്‍ഡെക്കര്‍ ബസ് കെഎസ്ആര്‍ടിസി മൂന്നാറിലേക്ക് അയച്ചത്. ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി കോടി ക്ലബ്ബില്‍ കയറിയ ഡബിള്‍ഡെക്കറിന് രണ്ടാമതൊരു ബസ് കൂടി വരുന്നത് വിനോദ സഞ്ചാരികള്‍ക്ക് നേട്ടമാകും. നിലവില്‍ സര്‍വീസ് നടത്തിയിരുന്ന ബസില്‍ ഒരുനേരം 50 പേര്‍ക്കാണ് യാത്ര ചെയ്യാന്‍ സാധിച്ചിരുന്നത്.

മൂന്നാറിലെ തേയിലക്കാടുകളിലൂടെ ഡബിള്‍ഡക്കര്‍ ബസില്‍ യാത്ര ചെയ്യുന്നത് മികച്ച അനുഭവമാണ് സമ്മാനിക്കുക. മൊത്തം ഗ്ലാസ് നിര്‍മിതമായതിനാല്‍ പുറംകാഴ്ചകള്‍ കണ്ടാണ് യാത്ര. മുകളിലെ നിലയില്‍ ഇരുന്നുള്ള യാത്ര എല്ലാ കാഴ്ചകളും വിട്ടുപോകാതിരിക്കാന്‍ അവസരം നല്‍കുന്നു. മുകളില്‍ 400 രൂപയാണ് ടിക്കറ്റ് നിരക്ക്. താഴെ 200 രൂപയും.
ഡബിള്‍ഡെക്കര്‍ ബസ് സര്‍വീസ് ഇതുവഴി
മൂന്നാര്‍ ഡിപ്പോയില്‍ നിന്നാണ് സര്‍വീസ് തുടങ്ങുന്നത്. കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയിലൂടെയാണ് യാത്ര. ദേവികുളം, ഗ്യാപ്‌റോഡ്, ആനയിറങ്കല്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് ഡിപ്പോയില്‍ മടങ്ങിയെത്തും. രാവിലെ ഒമ്പത് മണിക്കാണ് ആദ്യ സര്‍വീസ്. 12.30നും വൈകീട്ട് നാല് മണിക്കും മറ്റു രണ്ട് സര്‍വീസുകള്‍. പുറംകാഴ്ചകള്‍ കാണാന്‍ വേണ്ടി കെഎസ്ആര്‍ടിസി പ്രത്യേകം രൂപകല്‍പ്പന ചെയ്തതാണ് ഡബിള്‍ഡെക്കര്‍.
ഓണ്‍ലൈന്‍ ആയും ബസില്‍ കയറിയും ടിക്കറ്റെടുക്കാം. സീസണില്‍ മുന്‍കൂട്ടി ബുക്ക് ചെയ്ത് സീറ്റ് ഉറപ്പിക്കുന്നതാണ് നല്ലത്. പുതിയ ബിസ് ഡിസംബര്‍ 31ന് ഫ്‌ളാഗ് ഓഫ് ചെയ്യുമെന്ന് ഗതാഗതമന്ത്രി കെബി ഗണേഷ് കുമാര്‍ പറഞ്ഞു. മൂന്നാറില്‍ എത്തുന്ന വിനോദസഞ്ചാരികള്‍ക്ക് കെഎസ്ആര്‍ടിസിയുടെ പുതുവല്‍സര സമ്മാനമാണ് ഗ്ലാസ് മോഡല്‍ ഡബിള്‍ഡക്കര്‍ ബസ് എന്ന് ഗണേഷ്‌കുമാര്‍ പറയുന്നു.
മന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ: ''മൂന്നാറിൽ എത്തുന്ന സഞ്ചാരികൾക്ക് കെഎസ്ആർടിസിയുടെ പുതുവത്സര സമ്മാനം - 'റോയൽ വ്യൂ 2.0' ഫ്ലാഗ് ഓഫ് നാളെ (ഡിസംബർ 31) രാവിലെ 10.30 ന്
മൂന്നാർ സഞ്ചാരികൾക്ക് വിസ്മയകരമായ യാത്രാനുഭവം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കെഎസ്ആർടിസി നടപ്പിലാക്കിയ, യാത്രക്കാർക്ക് പുറം കാഴ്ചകൾ പൂർണ്ണമായി ആസ്വദിക്കാൻ കഴിയുന്ന തരത്തിലുള്ള Fully Transparent Double Decker (ROYAL VIEW) മൂന്നാർ സഞ്ചാരികളിൽ വൻ സ്വീകാര്യത നേടിയിരുന്നു. ഇത്തരത്തിൽ രണ്ടാമത്തെ റോയൽ വ്യൂ ഡബിൾ ഡക്കർ പുതുവർഷ സമ്മാനമായി കെഎസ്ആർടിസി സമർപ്പിക്കുകയാണ്. 31.12.2025 ബുധനാഴ്ച രാവിലെ 10:30 ന് ആനയറയിലെ സ്വിഫ്റ്റ് ആസ്ഥാനത്തുവച്ച് ഡബിൾ ഡെക്കറിന്റെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിക്കുന്നു.''
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications