Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡിസംബറിലെ കുളിരിൽ ഒരു യാത്ര; മഞ്ഞ് കണ്ട്, കാട് കയറി, കൊട്ടവഞ്ചി തുഴഞ്ഞ് പൊളിക്കാം,വെറും 800 രൂപ പാക്കേജ്

ഡിസംബർ എന്ന് പറഞ്ഞാലെ കുളിരാണ്. കോട മൂടിക്കെട്ടിയ മലയോരങ്ങളും വനപാതകളും, കേരളം ഈ സമയത്ത് അതീവ സുന്ദരിയായിരിക്കുമെന്ന കാര്യത്തിൽ തർക്കമൊന്നുമില്ല. ഈ സമയത്ത് അല്ലാതെ എപ്പോൾ ഒരി യാത്ര പോകാനാണ് അല്ലേ? ഡിസംബറിലെ കുളിരിൽ അടിച്ചുപൊളിക്കാൻ അതിമനോഹരമായ മൂന്ന് കിടിലൻ യാത്രകളാണ് മാള കെ എസ് ആർ ടി സിയുടെ ബജറ്റ് ടൂറിസം സെൽ ഒരുക്കിയിരിക്കുന്നത്. അതും വളരെ കുറഞ്ഞ ചെലവിൽ. യാത്രകൾ ഏതൊക്കെയാണെന്ന് വിശദമായി അറിയാം

munnar2-

മഞ്ഞിൽ മുങ്ങിയ ഗവി കാണാം

ചൂട് കാലത്ത് പോലും തണുപ്പൻ കാലാവസ്ഥ ആസ്വദിക്കാൻ പറ്റുന്ന ഗവി ഈ ഡിസംബറിൽ എങ്ങനെയിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ. മൂടൽ മഞ്ഞിനെ വകഞ്ഞ് മാറ്റി കാടിനുള്ളിലൂടെ 90 കിമി കെഎസ്ആർടിസി ബസിലൊരു യാത്ര മാത്രം മതി മനസ് നിറയ്ക്കാൻ. പുലർച്ചെ രണ്ട് മണിക്കാണ് മാളയിൽ നിന്നും ബസ് പുറപ്പെടുക. പത്തനംതിട്ടയിൽ രാവിലെയോടെ എഎത്തി ഇവിടുത്തെ ഡിപ്പോയിൽ നിന്നും കട്ട് ചേസ് ഓഡിനറി ബസിൽ ഗവിയിലേക്കുള്ള യാത്ര തിരിക്കും. ഉച്ചഭക്ഷണം അടവിലായിരിക്കും ഒരുക്കുക. ഇവിടെ കുറച്ചധിക നേരം ചെലവഴിച്ച് ഏകദേശം അരമണിക്കൂറോളം നീളുന്ന കുട്ടവഞ്ചി യാത്രയും കൂടി ആസ്വദിക്കും. ഇടുക്കിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പരുന്തുംപാറയും കൂടി കണ്ട് രാത്രി 12 മണിയോടെയാണ് മടക്കം. ഗവി യാത്രയ്ക്ക് 2300 രൂപയാണ് പാക്കേജ് തുടക.

തെക്കിന്റെ കാശ്മീർ;മൂന്നാറിലേക്ക് ഇപ്പോൾ അല്ലാതെ എപ്പോൾ

തണുപ്പും മഞ്ഞുമൊക്കെ അതിന്റെ ഏറ്റവും കാഠിന്യത്തിൽ തന്നെ അനുഭവിക്കണമെങ്കിൽ മൂന്നാറിലേക്ക് വിടാം. രാവിലെ അഞ്ചരയോടെ പുറപ്പെടുന്നതാണ് യാത്ര. മൂന്നാറിലെത്തിയാൽ മറയൂരും ശീതകാല പച്ചക്കറികൾക്ക് പേരുകേട്ട കാന്തല്ലൂരും കൂടി കണ്ടിട്ടാകും മടക്കം. ഈ യാത്രക്ക് 1370 രൂപയാണ് പാക്കേജ് തുക. ഇന മൂന്നാർ വട്ടവട മാത്രമാണ് പോകുന്നതെങ്കിൽ 800 രൂപയുടെ പാക്കേജും കൂടി ഉണ്ട്.

അതിർത്തിഗ്രാമമായ മലക്കപ്പാറയിലേക്ക് പോയാലോ?

മലക്കപ്പാറ പോയി ഒരു ഉഗ്രൻ ചായയും കുടിച്ച് അതിസുന്ദരമായ ഗ്രാമക്കാഴ്ചകളും കണ്ട് മടങ്ങാം. രാവിലെ ഏഴിന് പുറപ്പെട്ട് രാത്രി 7 ന് തിരികെ എത്തുന്ന തരത്തിലാണ് ഈ പാക്കേജ്. ചിലവ് വരുന്നത് 570 രൂപയാണ്.

യാത്രയുടെ തീയതിയും ബുക്കിങും അറിയുന്നതിന് 9383437579 ഈ നമ്പറിൽ ബന്ധപ്പെടാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+