Get Updates
Get notified of breaking news, exclusive insights, and must-see stories!

തണുപ്പുകാലം പൊളിക്കാം; മാമലക്കണ്ടം വഴി മുന്നാറ് യാത്ര.. സഹസികർക്ക് ഇലവീഴാപൂഞ്ചിറ

മഞ്ഞ് തേടി ഉത്തരേന്ത്യയിലേക്ക് പറക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ഇത്തവണ ഒന്ന് മാറ്റിപിടിച്ചാലോ? നമ്മുടെ കേരളത്തിൽ തന്നെ മഞ്ഞ് ആസ്വദിക്കാൻ ഒരുപാട് സ്ഥലങ്ങൾ ഉണ്ടെന്നിരിക്കെ വലിയ കാശ് കൊടുത്ത് നാടുവിടേണ്ട കാര്യമില്ലെന്നെ.

കോട മൂടി നിൽക്കുന്ന ഇടുക്കിയിലേയും വയനാട്ടിലേയും കോട്ടയത്തിലേയുമെല്ലാം കാഴ്ചകൾ കുറഞ്ഞ ചെലവിൽ ആസ്വദിക്കാൻ കഴിയുമെങ്കിൽ ഈ ഡിസംബർ കേരളത്തിൽ തന്നെ ആഘോഷമാക്കാം. ചിലകുറഞ്ഞ പാക്കേജുകളാണ് തേടുന്നതെങ്കിൽ കെ എസ് ആർ ടി സിയുടെ ബജറ്റ് ടൂറിസം സെൽ നിരവധി പാക്കേജുകൾ അവതരിപ്പിച്ചിട്ടുണ്ട്. പാറശാല ബജറ്റ് സെല്ലിന്റെ ഡിസംബറിലെ പാക്കേജുകളെ കുറിച്ച് അറിയാം

srtc-

കോടയും തണുപ്പുമൊക്കെ കൊണ്ട് ഒരു കിടിലൻ യാത്രയാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഡിസംബർ 11 ന് മാമലക്കണ്ടം വഴി മൂന്നാർ പോകുന്ന പാക്കേജ് തിരഞ്ഞെടുക്കാം. രണ്ട് ദിവസമാണ് പാക്കേജ്. കാടും മരങ്ങളും വെള്ളച്ചാട്ടങ്ങളും അങ്ങനെ മലയാളികളെ സന്തോഷിപ്പിക്കാൻ പോന്ന മനോഹര കാഴ്ചകൾ എല്ലാം അടങ്ങിയ സ്ഥലമാണ് മാമലക്കണ്ടം. കുട്ടമ്പുഴ പഞ്ചായത്തിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. സ്വന്തമായി വെള്ളച്ചാട്ടമുള്ള മാമലക്കണ്ടത്തെ സ്കൂളൊക്കെ കണ്ട് നേരെ മൂന്നാറിലേക്ക്.

തെക്കിന്റെ കാശ്മീരായ മൂന്നാർ സഞ്ചാരികളെ സ്വാഗതം ചെയ്യാൻ തയ്യാറായി കഴിഞ്ഞു. കഴിഞ്ഞ വർഷം ഡിസംബറിൽ മൂന്നാറിൽ കാലാവസ്ഥ മൈനസിലേക്ക് നീങ്ങിയിരുന്നു. മഞ്ഞിൽ പുതഞ്ഞ് നിൽക്കുന്ന തേയില തോട്ടങ്ങളും മലഞ്ചെരിവുകളും ശീതകാല പച്ചക്കറി തോട്ടങ്ങളുമെല്ലാം സഞ്ചാരികൾക്ക് ആസ്വദിക്കാനാകും. 2060 രൂപയാണ് പാക്കേജ് തുക.

ഇനി സാഹസികതയാണ് നിങഅങൾക്ക് താത്പര്യമെങ്കിൽ രണ്ടാമതൊന്ന് ആലോചിക്കേണ്ട ഡിസംബർ 12 ന് ഇലവീഴാപൂഞ്ചിറ പാക്കേജ് തിരഞ്ഞെടുത്തോളൂ. ഈ ഏകദിന പാക്കേജിന് 1000 രൂപയാണ് ചെലവ് വരുന്നത്. ഇടുക്കി-കോട്ടയം ജില്ലകളുടെ അതിർത്തിപ്രദേശമായ ഇലവീഴാപൂഞ്ചിറ പേര് പോലെ തന്നെ മനോഹരമാണ്. സമുദ്രനിരപ്പിൽ നിന്നും ഏതാണ്ട് 3200 ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടെ വലിയ മരങ്ങളൊന്നുമില്ല, അതിനാലാണ് ഈ സ്ഥലം ഇലവീഴാപൂഞ്ചിറ എന്ന പേരിൽ അറിയപ്പെടുന്നത്.

വേറെയും യാത്രകൾ

ഡിസംബർ 1 മുതൽ തന്നെ പാറശാലയിൽ നിന്നും പാക്കേജുകൾ ഉണ്ട്. പമ്പ, കൊല്ലം ഹൗസ് ബോട്ട് പാക്കേജ്, പേപ്പാറ പൊൻമുടി, അമ്പലപ്പുഴ തീർത്ഥാടനം, അയ്യപ്പക്ഷേത്ര ദർശനം, കോന്നി-അടവി കുംഭാവുരുട്ടി, ആലപ്പുഴ ബോട്ടിംദ്, ആതിരപ്പിള്ളി-മലക്കപ്പാറ എന്നിവയാണ് മറ്റ് പാക്കേജുകൾ. കൂടുതൽ വിവരങ്ങൾക്ക് 98952664676

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+