മൂന്നാർ യാത്രാമോഹം മാറ്റിവയ്ക്കേണ്ട, ഫെബ്രുവരിയുടെ കുളിരിൽ കാണാം കാന്തല്ലൂരും മറയൂരും.. പാക്കേജുകൾ
യാത്രാ പ്രേമികളാണെങ്കിൽ മഴയെന്നോ വെയിലെന്നോ മഞ്ഞെന്നോ നോക്കാതെ അവർ ബാഗ് പാക്ക് ചെയ്ത് ഇറങ്ങിയിരിക്കും. എന്നിരുന്നാലും ഏത് യാത്രകൾ പോകുന്നതിന് മുൻപും കൃത്യമായ പ്ലാനിൽ പോകാൻ ശ്രമിക്കുന്നതാണ് ഉചിതം. ഇല്ലെങ്കിൽ ഒരുപക്ഷെ നമ്മൾ വിചാരിക്കുന്ന ബജറ്റിൽ ആ യാത്ര അവസാനിപ്പിക്കാൻ ആയെന്ന് വരില്ല. അത്തരത്തിൽ ചുരുങ്ങിയ ചിലവിൽ കൃത്യമായ പ്ലാനിങ്ങോടെയുള്ള യാത്ര പ്ലാൻ ചെയ്യുന്നുണ്ടെങ്കൽ കെ എസ് ആർ ടി സിയുടെ ബജറ്റ് ടൂറിസം സെൽ ഫെബ്രുവരിയിൽ അവതരിപ്പിക്കുന്ന യാത്രകളുടെ ഭാഗമാകാം. ഫെബ്രുവരി 1 മുതൽ 26 വരെ വിവിധ പാക്കേജുകൾ കെ എസ് ആർ ടി സി അവതരിപ്പിച്ചിട്ടുണ്ട്.
ശൈത്യകാല യാത്രയിൽ കേരളത്തിൽ ആളുകൾ പ്രധാനമായി ഉൾപ്പെടുത്തുന്ന സ്ഥലം ഏതാണെന്ന് ചോദിച്ചാൽ മൂന്നാർ എന്നായിരിക്കും അതിനുത്തരം. ഫെബ്രുവരി ഒന്നിനാണ് മൂന്നാറിലേക്ക് കോഴിക്കോട് നിന്ന് പാക്കേജ് ഉള്ളത്. മൂന്നാർ മാത്രമല്ല ഇക്കൂട്ടത്തിൽ മാമലക്കണ്ടവും പാക്കേജിൽ കണ്ടുവരാം. രണ്ട് ദിവസം നീണ്ടുനിൽക്കുന്ന ഈ യാത്രക്ക് 1630 രൂപയാണ് ചിലവ്. ഒരു ദിവസത്തെ ഉച്ചഭക്ഷണം, താമസം, ബസിന്റെ ചിലവ് എന്നിവ ഉൾപ്പെടുന്നതാണ് പാക്കേജ്.

വയനാട്-900 കണ്ടി, ജംഗിൾ സഫാരി എന്നിവ ഉൾപ്പെടുന്നതാണ് ഫെബ്രുവരി 1 ന് തന്നെയുള്ള മറ്റൊരു പാക്കേജ്. പുലർച്ചെ 5 ന് പുറപ്പെട്ട് രണ്ടാം ദിവസം മടങ്ങിവരുന്ന തരത്തിലാണ് പാക്കേജ്. 3070 രൂരപയാണ് ദ്വിദിന പാക്കേജിന്റെ ചെലവ്. ഭക്ഷണം ഒഴികെ മറ്റെല്ലാം പാക്കേജിൽ ഉൽപ്പെടും. ഫെബ്രുവരിയിൽ ഈ പാക്കേജ് ഒരു തവണ മാത്രമാണ് ഉള്ളത്.
ഫെബ്രുവരി 2 ന് കണ്ണൂരേക്കാണ് പാക്കേജ്. കണ്ണൂരിലെ ചരിത്ര സ്മാരകങ്ങളും പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളും കണ്ടുമടങ്ങി വരാവുന്ന പാക്കേജിന് 620 രൂപയാണ് ചെലവ് വരുന്നത്. ബസ് ചാർജ് മാത്രമാണ് ഇത്. അടുത്ത യാത്ര 7 നാണ്. മൂന്നാറിലേക്കാണ് ഈ പാക്കേജും. എന്നാൽ മാമലക്കണ്ടമല്ല ഈ യാത്രയിൽ മൂന്നാറിനൊപ്പം കാണാനാകുക, പകരം ചന്ദനങ്ങൾക്കും ശർക്കരയ്ക്കും പേരുകേട്ട മറയൂരും ശീതകാല പച്ചക്കറികൾക്ക് പേരുകേട്ട കാന്തല്ലൂരുമാണ്. കാന്തല്ലൂരിന്റെ പ്രകൃതി ഭംഗി അവിടെ പോയി തന്നെ ആസ്വദിക്കണം. ഇതും ദ്വിദിന പാക്കേജ് ആണ്. ഒരു ദിവസത്തെ പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, രാത്രി ഭക്ഷണം, കൂടാതെ ജീപ്പ് സഫാരി, ക്യാമ്പ് ഫയർ എന്നിവ ഉൾപ്പെടുന്നതാണ് പാക്കേജ്. 2920 രൂപയാണ് പാക്കേജ് തുക.
യാത്രകൾ ബുക്ക് ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും 9400128856, 8547109115












Click it and Unblock the Notifications