കാട്ടിലെ കാഴ്ചകളും കടലിലെ സൂര്യാസ്തമയവും, കറങ്ങാം ആനവണ്ടിയിൽ, ഒപ്പം കാണാം മൂന്നാറും മറയൂരും
കുറഞ്ഞ ചെലവും കൃത്യമായ പ്ലാനിങ്ങും ഉണ്ടെങ്കിൽ ഒരു യാത്ര വിജയകരമായിരിക്കും എന്ന കാര്യത്തിൽ തർക്കമൊന്നുമില്ല. നമ്മൾ സ്വന്തമായി യാത്ര പ്ലാൻ ചെയ്യുകയാണെങ്കിൽ ഇതൊന്നും ഒരുപക്ഷെ നടന്നെന്ന് വരില്ല. അപ്പോൾ പിന്നെ സ്വകാര്യ ട്രാവൽ ഏജൻസികളെ ആശ്രയിക്കേണ്ടി വരുമോയെന്നാണോ? കെ എസ് ആർ ടി സിയുടെ ബജറ്റ് ടൂറിസം സെൽ ഉള്ളപ്പോൾ തീർച്ചയായും വേണ്ട. കീശകാലിയാകാതെ വേനലധി അടിച്ചുപൊളിക്കാനുള്ള ചിലവ് കുറഞ്ഞ നിരവധി പ്ലാനുകൾ ഇതിനോടകം തന്നെ ബജറ്റ് സെല്ലുകൾ അവതരിപ്പിച്ചിട്ടുണ്ട്. കണ്ണൂരിലെ വിവിധ ഡിപ്പോകളാകട്ടെ വേനലവധി ഏറ്റവും നന്നായി ആസ്വദിക്കാൻ കഴിയുന്ന വിനോദസഞ്ചാരകേന്ദ്രങ്ങൾ ഉൾപ്പെടുത്തിയുള്ള പാക്കേജുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. വിശദമായി നോക്കാം
കണ്ണൂരിൽ നിന്ന്
മാർച്ച് 15നാണ് ഇവിടെ നിന്നുള്ള യാത്ര. കൊച്ചിയിൽ നെഫർറ്റിറ്റി ആഡംബര ക്രൂസിലേക്ക് യാത്ര പോകുക. ശനിയാഴ്ച രാവിലെ 5.30ന് കണ്ണൂർ ഡിപ്പോയിൽ നിന്നും ആരംഭിക്കുന്ന യാത്ര ഉച്ചയ്ക്ക് 2.30 നു കൊച്ചിയിൽ എത്തും. അഞ്ച് മണിക്കൂർ ഉല്ലാസ നൗകയിൽ സഞ്ചരിച്ച് രാത്രി ഒൻപതോടെയാണ് തിരിക്കുക. ഞായറാഴ്ച രാവിലെ അഞ്ചോടെ കണ്ണൂരിൽ തിരിച്ചെത്തും. കൂടുതൽ വിവരങ്ങൾക്കും സീറ്റുകൾ ബുക്ക് ചെയ്യുന്നതിനും 9497007857 നമ്പറിൽ ബന്ധപ്പെടാം.

പയ്യന്നൂരിൽ നിന്ന്
15ന് സൈലന്റ് വാലി-മഴമ്പുഴ യാത്രയാണ് ആദ്യത്തേത്. 14ന് രാത്രി ഒമ്പതിന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ സൈലന്റ്വാലിയിൽ എത്തും. രാവിലെയോടെ തന്നെ ജംഗിൾ സഫാരി നടത്തും. ഏകദേശം മൂന്ന് മണിക്കൂറോളം ഇവിടെ ചെലവഴിക്കും. പിന്നീട് മലമ്പുഴ ഡാമും കണ്ടതിന് ശേഷമായിരിക്കും മടക്കം. ഇതുകൂടാതെ 22, 23 തീയ്യതികളിൽ ഗവിയിലേക്കും പയ്യന്നൂരിൽ നിന്നും യാത്ര ഉണ്ട്. 22ന് അടവി കുട്ടവഞ്ചി സവാരി, ആങ്ങാമുഴി, ഗവി പരുന്തും പാറ, 23 ന് തേക്കടി, കുമളി, കമ്പം, സ്‌പൈസസ് ഗാർഡൻ, രാമക്കൽ മേട് എന്നിവിടങ്ങളിലേക്കുള്ള പാക്കേജുകളും ലഭിക്കും. സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും പയ്യന്നൂർ യൂനിറ്റ് കോ ഓർഡിനേറ്ററെ ബന്ധപ്പെടാം. ഫോൺ: 8075823384.
തലശേരി ബജറ്റ് സെൽ യാത്രകൾ
ആദ്യ യാത്ര മൂന്നാറിലേക്കാണ്, ഒപ്പം മറയൂരും കണ്ടുവരാം. 14 ന് രാത്രി ഏഴ് മണിയോടെയാണ് യാത്ര പുറപ്പെടുന്നത്. 17 ന് രാവിലെ ആറ് മണിയോടെ തിരിച്ചെത്തുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. 15 ന് രാവിലെ മൂന്നാറിൽ എത്തിയാൽ ബോട്ടാണിക്കൽ ഗാർഡൻ, മറയൂർ, കാന്തല്ലൂർ എന്നീ സ്ഥലങ്ങൾ സന്ദർശിക്കും. രണ്ടാം ദിവസം ഗ്യാപ്പ് റോഡ് വ്യൂപോയിന്റ്, ഫോട്ടോ ഷൂട്ട് പോയിന്റ്, ആനയറങ്കൽ ഡാം, പൊൻമുടി ഡാം, ചതുരംഗപ്പാറ ട്രക്കിംഗ് എന്നിവിടങ്ങളിലേക്കാണ് പോകുക. കൂടുതൽ വിവരങ്ങൾക്ക് 9497879962












Click it and Unblock the Notifications