മഴ, കോട മഞ്ഞ്, വെള്ളച്ചാട്ടം; ഓഗസ്റ്റിൽ കേരളത്തിൽ നിർബന്ധമായും കണ്ടിരിക്കേണ്ട സ്ഥലങ്ങൾ
മഴ തിമിർത്ത് പെയ്യും ഓഗസ്റ്റിൽ. എവിടെ പോകണം? കോട മൂടിയ മലനിരകളും വെള്ളച്ചാട്ടങ്ങളുമെല്ലാമായി ഈ സമയത്ത് കാണാൻ കാഴ്ചകൾ ഏറെയാണ്. ഓഗസ്റ്റിൽ നിർബന്ധമായും പോയിരിക്കേണ്ട 5 സ്ഥലങ്ങൾ ഇന്ന് പരിചയപ്പെടാം.
മൂന്നാർ
ശൈത്യകാലത്താണ് ഏറ്റവും കൂടുതൽ ആളുകൾ മൂന്നാറിലെത്താറുള്ളത്. എന്നാൽ ശൈത്യകാലത്തോളം ഭംഗിയാണ് മൂന്നാറിലെ മഴക്കാലവും. ഓഗസ്റ്റിൽ മഴയിലെ മൂന്നാറിനെ അതിന്റെ ഏറ്റവും രസകരമായ ഭാവത്തോടെ സഞ്ചാരികൾക്ക് കാണാനാകും. മഴയും പച്ചപ്പ് നിറഞ്ഞ തേയിലത്തോട്ടങ്ങളും മഞ്ഞ് മൂടിയ മലനിരകളും തണുത്ത കാലാവസ്ഥയും എന്നിവയെല്ലാം യാത്രക്കാർക്ക് അവിസ്മരണീയമായ അനുഭവം സമ്മാനിക്കും. മൂന്നാറിലെ മാട്ടുപ്പെട്ടി ഡാം, എക്കോ പോയിന്റ്, ടോപ് സ്റ്റേഷൻ തേയില ഫാക്ടറി, റിപ്പിൾസ് വാട്ടർഫാൾ അടക്കമുള്ള വെള്ളച്ചാട്ടങ്ങൾ എന്നിവയെല്ലാം നിർബന്ധമായും കണ്ടിരിക്കണം.

ആലപ്പുഴ
ആലപ്പുഴയുടെ സന്തോഷവും കണ്ണീരും അവിടുത്തെ കായലുകളാണെന്ന് പറയാറുണ്ട്. മഴ തിമിർത്തതോടെ കായലുകളെല്ലാം നിറഞ്ഞൊഴുക്കുകയാണ്. ഈ സമയത്ത് പോയാൽ കുട്ടനാടിന്റെ വയലേലകളും, പച്ചപ്പിന്റെ സൗന്ദര്യവും യാത്രക്കാർക്ക് മറക്കാനാവാത്ത അനുഭവം പകരും. വേമ്പനാട് കായലും, ഹൗസ്ബോട്ട് യാത്രകളും ആസ്വദിക്കാം, അതുപോലെ തന്നെ ആലപ്പുഴ ബീച്ച്, മാരാരി ബീച്ച് എന്നിവയും സന്ദർശിക്കാം. കായൽരുചികൾ രുചിക്കാൻ മറക്കല്ലേ.
വയനാട്
മഴയല്ലേ വയനാടിന്റെ ഭംഗി തന്നെ. കാടുകളും, വെള്ളച്ചാട്ടങ്ങളും, മലനിരകളും എല്ലാം അതിന്റെ പൂർണഭംഗിയാൽ ആസ്വദിക്കണമെങ്കിൽ ആഗസ്റ്റിൽ ഈ മഴക്കാലത്ത് തന്നെ പോകണം . ബാണാസുര സാഗർ ഡാം, കാറ്റുകുന്ന എടക്കൽ ഗുഹകൾ, സൂചിപ്പാറ വെള്ളച്ചാട്ടം എന്നിങ്ങനെ പല കാഴ്ചകളും ഇവിടെ ആസ്വദിക്കാനുണ്ട്. പുളിയാർമല ജൈന ക്ഷേത്രവും, തിരുനെല്ലി ക്ഷേത്രവും ചരിത്ര പ്രേമികൾക്ക് സന്ദർശിക്കാൻ കഴിയുന്ന മികച്ച ഇടങ്ങളാണ്. വയനാടിന്റെ പ്രാദേശിക വിഭവങ്ങളും, കാടിന്റെ ശാന്തതയും യാത്രയെ അവിസ്മരണീയമാക്കുമെന്ന കാര്യത്തിൽ തർക്കമില്ല.
അതിരപ്പിള്ളി
"കേരളത്തിന്റെ നയാഗ്ര" എന്നറിയപ്പെടുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടം ഓഗസ്റ്റിൽ അതിന്റെ പൂർണ ശക്തിയിൽ ഒഴുകുന്നു. 120 അടി ഉയരത്തിൽ നിന്ന് താഴേക്ക് പതിക്കുന്ന വെള്ളച്ചട്ടം കാണാൻ ഇപ്പോൾ ആളുകളുടെ കൂട്ടയിടിയാണ്. മൺസൂൺ മഴയിൽ വെള്ളച്ചാട്ടത്തിന്റെ ഗാംഭീര്യവും, ചുറ്റുമുള്ള കാടിന്റെ പച്ചപ്പും മനോഹരമായ കാഴ്ചയാണ്. അതിരപ്പിള്ളി പോയാൽ തൊട്ട് സമീപമുള്ള വാഴച്ചാൽ വെള്ളച്ചാട്ടവും സന്ദർശിക്കണം. പ്രകൃതി സ്നേഹികൾക്കും ഫോട്ടോഗ്രാഫി പ്രേമികൾക്കും ഈ സ്ഥലം ഒരു പറുദീസയാണ്.
വാഗമൺ
മൺസൂൺ മഴ വാഗമണ്ണിന്റെ പച്ചപ്പിനെ കൂടുതൽ ആകർഷകമാക്കുമെന്നതിനാൽ വാഗമൺ സന്ദർശിക്കാനുള്ള മികച്ച സമയം തന്നെയാണ് ഓഗസ്റ്റ്. "കേരളത്തിന്റെ സ്വിറ്റ്സർലൻഡ്" എന്നറിയപ്പെടുന്ന വാഗമണിൽ പുൽമേടുകൾ, പൈൻ കാടുകൾ എന്നിവയാണ് പ്രധാന കാഴ്ചകൾ. അഡ്വഞ്ചർ പാർക്ക് മഴക്കാലത്ത് പ്രവൃത്തിക്കുമോയെന്ന് വ്യക്തമല്ല. മഴ കനത്താൽ ഇവിടേക്കുള്ള പ്രവേശനം നിരോധിക്കാറുണ്ട്. അതിനാൽ യാത്ര പുറപ്പെടുന്നതിന് മുൻപ് വാഗമൺ പ്രവൃത്തക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാം. വാഗമണിന് സമീപിത്തുള്ള കുരിശുമല, തങ്കൽപാറ എന്നിവയും സന്ദർശിക്കാം.
തേക്കടിയും മറയൂരും ഉൾപ്പെടുത്താം
പെരിയാർ വന്യജീവി സങ്കേതത്തിന്റെ പ്രവേശന കവാടമായ തേക്കടിയും ഈ മഴക്കാലത്ത് കാണേണ്ട കാഴ്ചയാണ്. മൺസൂൺ കാലത്ത് പെരിയാർ തടാകത്തിലെ ബോട്ടിംഗ്, കാട്ടിലൂടെയുള്ള ട്രെക്കിങ്ങ് എന്നിവയെല്ലാം പുതിയ അനുവഭവമായിരിക്കും. പ്രകൃതിദത്ത ചന്ദനമരക്കാടുകളാൽ പ്രശസ്തമായ മറയൂരും യാത്രയിൽ ഉൾപ്പെടുത്താം. ഇവിടെ മുനിയറകൾ, തൂവാനം വെള്ളച്ചാട്ടം എന്നിവയാണ് കാണേണ്ടത്. ഇവിടെ നിന്ന് നേരെ വെച്ച് പിടിച്ചാൽ ശീതകാല പച്ചക്കറി വിളകൾക്ക് പേരുകേട്ട കാന്തല്ലൂരിൽ എത്താം. ഇവിടുത്തെ ഗ്രാമീണ ഭംഗി കൂടി ആസ്വദിച്ച് മടങ്ങാം.
എൻബി-മഴക്കാലമാണ്, അതുകൊണ്ട് തന്നെ മഴ കനത്താൽ അപകട സാധ്യത പരിഗണിച്ച് മുകളിൽ പറഞ്ഞ സ്ഥലങ്ങളിൽ യാത്ര നിയന്ത്രണം ഏർപ്പെടുത്താറുണ്ട്. അതിനാൽ വിളിച്ച് ഉറപ്പാക്കിയതിന് ശേഷം മാത്രം പോകാം
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications