മൂന്നാറും നെല്ലിയാമ്പതിയും മാത്രമാക്കേണ്ട; ജുലൈ മാസം മുഴുവൻ കറങ്ങാം..ദാ പാക്കേജുകൾ
കൊച്ചി: മഴയത്ത് എവിടെ പോകണം? പല സഞ്ചാരികളുടേയും ആദ്യ ഉത്തരം മൂന്നാറായിരിക്കും. കാരണം മൂന്നാറിലെ മഴ വേറിട്ടൊരു അനുഭവമായിരിക്കും സഞ്ചാരികൾക്ക് സമ്മാനിക്കുക. തേയില തോട്ടങ്ങളും കോടമൂടിയ കുന്നുകളും ഇടയ്ക്കിടെ പെയ്തിറങ്ങുന്ന മഴയും വെള്ളച്ചാട്ടങ്ങളും കാറ്റും എല്ലാമായി കാഴ്ചകളുടെ വസന്തം തന്നെ തീർക്കും മൂന്നാർ.
മൂന്നാറിൽ പോകാൻ പ്ലാൻ ചെയ്യുമ്പോൾ പലരുടേയും നെഞ്ചിടിപ്പ് യാത്രയ്ക്ക് വരുന്ന ചെലവായിരിക്കും. ഒന്നാമത്തെ കാര്യം മൂന്നാറിൽ നിർബന്ധമായും കണ്ടിരിക്കേണ്ട സ്ഥലങ്ങൾ അടുത്തടുത്തല്ല. സ്വന്തം വണ്ടിയിലാണ് യാത്രയെങ്കിലും ഒരുപരിധി വരെ പരമാവധി സ്ഥലങ്ങൾ കാണാം. എന്നാൽ അത്തരത്തിൽ വാഹനം ഇല്ലെങ്കിൽ യാത്രയും താമസവും ഭക്ഷണവുമൊക്കെയായി ചിലവ് ഏറും. എന്നാൽ വലിയ ചിലവൊന്നുമില്ലാതെ മൂന്നാറൊന്ന് കറങ്ങി വന്നാലോ? ഇതാ ചിറ്റൂർ കെ എസ് ആർ ടി സിയുടെ ബജറ്റ് സെൽ ആണ് അത്തരമൊരു യാത്രയൊരുക്കുന്നത്. ജലൈ 26 നാണ് മൂന്നാറിലേക്കുള്ള യാത്ര. ജുലൈ മൂന്നാറിലേക്ക് മാത്രമല്ല മഴ ആസ്വദിക്കാൻ നിരവധി സ്ഥലങ്ങൾ ഉൾപ്പെടുത്തിയുള്ള പല പാക്കേജുകളും ചിറ്റൂർ സെൽ അവതരിപ്പിച്ചിട്ടുണ്ട്. വിശദമായി അറിയാം

ജുലൈ 12 ന് പുറപ്പെടുന്ന മൂന്നാർ പാക്കേജ് രാവിലെ 6 മണിയാകുമ്പോൾ പുറപ്പെടും. രണ്ട് ദിവസം നീണ്ട് നിൽക്കുന്ന ഈ പാക്കേജിൽ മൂന്നാറിലെ പ്രധാനപ്പെട്ട ഇടങ്ങളെല്ലാം കാണാം. ഒരാൾക്ക് വരുന്ന ചെവ് 1590 രൂപയാണ്. ജുലൈ 26 നും ഇതേ പാക്കേജ് ഉണ്ട്. ജുലൈ 22 ന് തൃശൂരിന്റെ അതിർത്തി ഗ്രാമമായ മലക്കപ്പാറയിലേക്കും പാക്കേജ് ഉണ്ട്. 840 രൂപ വരുന്ന ഏകദിന പാക്കേജ് ആണിത്.
ആലപ്പുഴയും കുട്ടനാടും കാണാം
ഇൻസ്റ്റഗ്രാമിൽ ആലപ്പുഴയിലെ മഴയാത്രകളുടെ റീലുകൾ മാത്രമാണ്. നിറഞ്ഞ് നി്ൽക്കുന്ന പാടങ്ങളും കായലുകളുമെല്ലാം ഏതൊരു സഞ്ചാരിയേയും ആശിപ്പിക്കും. ചിറ്റൂരിൽ നിന്നുള്ള ഏകദിന പാക്കേജ് ആണിത്. 910 രൂപയാണ് ഒരാൾക്ക് വരുന്ന ചെലവ്. അതിരാവിലെ 4 മണിയോടെ പുറപ്പെട്ട് രാത്രി തിരികെ എത്തുന്ന തരത്തിലാണ് പാക്കേജ്.
ജുലൈ 13 ന് നെല്ലിയാമ്പതി, 19 ന് ഗവി, 20 ന് സൈലന്റ് വാലി, നെ്ലിയാമ്പതി, നിലമ്പൂർ എന്നിവിടങ്ങളിലേക്കും ചിറ്റൂരിൽ നിന്നും പാക്കേജ് ഉണ്ട്. ഇതുകൂടാതെ നാലമ്പല ദർശനവും ചിറ്റൂര് നിന്ന് ഒരുക്കിയിട്ടുണ്ട്. ജുലൈ 17, 19, 24, 27, 30 എന്നീ തീയതികളിലണ് പാക്കേജ് ഉള്ളത്. സീറ്റുകൾ ബുക്ക് ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും 9495390046.












Click it and Unblock the Notifications