Get Updates
Get notified of breaking news, exclusive insights, and must-see stories!

മഞ്ഞിൽ കുളിച്ച് നിൽക്കുന്ന സൈലന്റ് വാലി, മൂന്നാർ, നെല്ലിയാമ്പതി..ചെലവ് കുറഞ്ഞ പാക്കേജുകൾ

കോഴിക്കോട്: ഈ ഡിസംബറിൽ ഒരു മൂന്നാർ യാത്ര പോയാലോ? മൂന്നാർ മാത്രം ആക്കേണ്ട, വയനാടും നെല്ലിയാമ്പതിയും സൈലന്റിവാലിയും അടക്കം ഈ മഞ്ഞ് കാലത്ത് കാണേണ്ട കേരളത്തിലെ മിക്ക സ്ഥലങ്ങളും കാഴ്ചകളും ആസ്വദിക്കാം.ഇത്രയും സ്ഥലങ്ങൾ പോയി കണ്ട് വരണമെങ്കിൽ കീശകാലിയാകില്ലേയെന്നാണ് ചിന്തയെങ്കിൽ അതിനെ കുറിച്ച് ആശങ്കയേ വേണ്ടെന്ന് പറയും കോഴിക്കോട് കെ എസ് ആർ ടി സിയുടെ ബജറ്റ് ടൂറിസം സെൽ. ഈ സ്ഥലങ്ങളിലേക്കുള്ള ഡിസംബറിലെ ചെലവ് കുറഞ്ഞ പാക്കേജുകൾ സെൽ പ്രഖ്യാപിച്ച് കഴിഞ്ഞു.

യാത്രയെ കുറിച്ച് വിശദമായി അറിയാം- ആദ്യം മൂന്നാർ യാത്രയാണ്. രണ്ടു ദിവസം നീണ്ടുനിൽക്കുന്നതാണ് ഈ പാക്കേജ്. മൂന്നാർ യാത്രയിൽ തൃശൂരിലെ ഏറ്റവും മനോഹര കാഴ്ചകളിലൊന്നായ അതിരപ്പള്ളി വെള്ളച്ചാട്ടം, വാഴച്ചാൽ വെള്ളച്ചാട്ടം, തുമ്പൂർമുഴി ഡാം, മൂന്നാർ, ഇരവികുളം, മാട്ടുപ്പെട്ടി, കുണ്ടള ഡാം, എക്കോ പോയിന്റ്, ഷൂട്ടിങ് പോയിന്റ്, ഗാർഡൻ എന്നിവയെല്ലാം കാണാൻ അവസരം ലഭിക്കും. മൂന്നാറിലേക്ക് 5 പാക്കേജാണ് ഡിസംബറിൽ ഉള്ളത്. വെള്ളിയാഴ്ച വെകീട്ട് പുറപ്പെടുന്ന രീതിയിലാണ് പാക്കേജുകൾ 2, 9, 16, 23, 30 തീയതികളിലാണ് ഈ യാത്രകൾ.'

Munnar,Nelliyampathy, Silent Valley package

ഒരു ദിവസത്തെ നെല്ലിയാമ്പതി യാത്രയിൽ സീതാർകുണ്ട് വ്യൂ പോയിന്റ്, കേശവൻ പാറ, പോത്തുണ്ടി ഡാം എന്നിവയുമുണ്ട്. 3, 17 തീയതികളിലാണ് യാത്ര. സൈലന്റ് വാലിയിലേക്ക് ഏകദിന യാത്ര 17നാണ്. ഇവിടേക്ക് ഒറ്റ ദിവസം മാത്രമാണ് പാക്കേജ് ഉള്ളത്. അതുകൊണ്ട് തന്നെ വളരെ പെട്ടെന്ന് ഈ യാത്രയിലേക്കുള്ള സീറ്റുകൾ ബുക്ക് ആകാറുമുണ്ട്.

മൂന്നു ദിവസത്തെ വാഗമൺ യാത്ര 8, 22 തീയതികളിൽ പുറപ്പെടും. പെരുവണ്ണാമൂഴി, ജാനകിക്കാട് ഏകദിനയാത്ര കരിയാത്തും പാറ, തോണിക്കടവ് എന്നിവിടങ്ങളെ കൂടി ബന്ധപ്പെടുത്തിയാണ്. 3, 10, 17, 24 എന്നിവയാണ് തീയതി. ഒറ്റ ദിവസത്തെ ദശാവതാര ക്ഷേത്രം യാത്ര 3, 9, 17, 24 തീയതികളിലാണ്. ഒറ്റദിവസത്തെ വയനാട് യാത്ര 9, 17,24 തീയതി കളിലാണ്. ഗവിയിലേക്ക് രണ്ട് ദിവസയാത്ര 5, 17,22,25 തീയതികളിൽ. ബുക്കിങ്ങിന് 9544477954 എന്ന നമ്പറിൽ രാവിലെ 9.30 മുതൽ ഏഴുവരെ ബന്ധപ്പെടുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+