വാലന്റൈൻ ദിനം ഇങ്ങെത്തി; മൂന്നാറിലേക്ക് വിട്ടോ, 9 സ്ഥലങ്ങൾ ഒറ്റ പാക്കേജിൽ ..പോകാം
ഫെബ്രുവരി 14 ന് വാലന്റൈൻ ദിനമാണ്. അതിന് മുൻപ് പങ്കാളിയേയും കൊണ്ട് ഒരു കിടിലൻ യാത്ര പോകാൻ താത്പര്യമുണ്ടോ? എന്നാൽ ആലോചിച്ച് സമയം കളയേണ്ട, മൂന്നാറിലേക്ക് തന്നെ ആയിക്കോട്ടെ ഇത്തവണത്തെ യാത്ര. കോഴിക്കോട് ബജറ്റ് ടൂറിസം സെൽ ഇവിടേക്കൊരു കിടിലൻ യാത്ര തന്നെ ഒരുക്കിയിട്ടുണ്ട്. മൂന്നാർ ഹ്മാത്രമല്ല മറ്റ് 9 സ്ഥലങ്ങൾ കൂടി കണ്ട് മടങ്ങിവരാൻ കഴിയുന്ന തരത്തിലാണ് പാക്കേജ് തയ്യാറാക്കിയിരിക്കുന്നത്. പാക്കേജിലെ സ്ഥലങ്ങൾ നോക്കാം
തുമ്പൂർമുഴി ഡാം
അതിരപ്പിള്ളി വെള്ള്ച്ചാട്ടത്തിലേക്ക് പോകുന്ന വഴിയാണ് ഈ ഡാം സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ ഏറ്റവും പ്രകൃതിരമണീയമായ അണക്കെട്ടുകളിൽ ഒന്നുകൂടിയാണ് ഇത്. തുമ്പൂർമുഴി ഡാമിൽ ഒരു ചിത്രശലഭ ഉദ്യാനം കൂടി സ്ഥിതി ചെയ്യുന്നുണ്ട്.

അതിരപ്പിള്ളി
ചാലക്കുടിയിലെത്തിയാൽ അതിരപ്പിള്ളി കാണാതെ പോകുന്നത് എങ്ങനെ. കേരളത്തിന്റെ നയാഗ്രയെന്ന് അറിയപ്പെടുന്ന വെള്ളച്ചാട്ടം കൂടിയാണിത്. രൗദ്രഭാവത്തിൽ അതിരപ്പിള്ളിയെ കണ്ട് നേരെ ശാന്ത സ്വഭാവിയായ വാഴച്ചാലും കണ്ടാണ് മടക്കം. അതിരപ്പിള്ളിയിൽ നിന്നും വെറും 5 കിമി ദൂരം മാത്രമേ ഇവിടേക്കുള്ളൂ.
ഇരവികുളം നാഷ്ണൽ പാർക്ക്
മൂന്നാറിന്റെ ഭാഗമാണ് കേരളത്തിലെ പ്രസിദ്ധമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നുകൂടിയായ ഇരവികുളം ദേശീയോദ്യാനം. വംശനാശ ഭീഷണി നേരിടുന്ന വരയാടുകളുടെ ആവാസ കേന്ദ്രം കൂടിയാണിവിടം.
കുണ്ടള ഡാം
മൂന്നാർ ടോപ് സ്റ്റേഷൻ യാത്രയിൽ ആളുകൾ സ്ഥിരമായി സന്ദർശിക്കാറുള്ള സ്ഥലമാണ് കുണ്ടള അണക്കെട്ട്. 1946 ൽ പള്ളിവാസൽ ജലവൈദ്യുതി പദ്ധതിക്കായി പണികഴിപ്പിച്ചതാണ് ഈ അണക്കെട്ട്. ഏഷ്യയിലെ തന്നെ ആദ്യത്തെ ആർച്ച് ഡാം കൂടിയാണിത്. പച്ചപ്പിന് നടുവിലൂടെയുള്ള ജലാശയവും ചെറമരങ്ങളും നീലക്കുറിഞ്ഞികളുമൊക്കെയായി രസകരമായ കാഴ്ചയാണ് ഇവിടെ സഞ്ചാരികൾക്ക് ആസ്വദിക്കാൻ സാധിക്കുക.
മാട്ടുപെട്ടി
മൂന്നാർ സൗന്ദര്യത്തിന്റെ തുടർച്ചയാണ് ഈ ഡാമും. പാലാറിന് കുറുകെയാണ് കാടിനാൽ ചുറ്റപ്പെട്ട് കിടക്കുന്ന ഈ ഡാം സ്ഥിതി ചെയ്യുന്നത്.
ഇക്കോ പോയിന്റ്
മൂന്നാറിൽ നിന്നും 15 കിലോ മീറ്ററോളം പോയാൽ ഇക്കോ പോയിന്റിലെത്താം. കുട്ടികളും മുതിർന്നവരും ഒരുപോലെ ആസ്വദിക്കുന്ന ഇടമാണിത്. ഇവിടെയത്തി ഉച്ചത്തിൽ ശബ്ദമുണ്ടാക്ക പ്രതിധ്വനി കേൾക്കാൻ ആളുകളുടെ മത്സരമാണ്.
ബൊട്ടാണിക്കൽ ഗാർഡൻ
ദേവികുളം റോഡിലാണ് ഈ ഗാർഡൻ സ്ഥിതി ചെയ്യുന്നത്. 5 ഏക്കർ സ്ഥലത്താണ് ഈ ഗാർഡൻ പ്രവർത്തിക്കുന്നത്. വൈവിധ്യമാർന്ന പൂക്കളും ചെടികളുമെല്ലാം സഞ്ചാരികൾക്ക് ഇവിടെ കാണാം. ഷൂട്ടിങ് പോയിന്റ് കൂടി ആസ്വദിച്ചാണ് മടക്കം.
ഫെബ്രുവരി 8, 15 തീയതികളാണ് കോഴിക്കോട് നിന്ന് ഈ പാക്കേജ് ഉള്ളത്. സീറ്റുകൾ ബുക്ക് ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും 7007627645, 9544477954












Click it and Unblock the Notifications