Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂന്നാർ , പൊൻമുടി, മലക്കപ്പാറ; സമ്മർ വെക്കേഷൻ തകർക്കാൻ കെഎസ്ആർടിസി പാക്കേജുകൾ, അതും പോക്കറ്റ് കാലിയാകാതെ

നിറയെ അവധികളുമായി ഏപ്രിൽ മാസം വന്നുകഴിഞ്ഞു. അവധിക്കാലത്തേയ്ക്കായി പ്ലാൻ ചെയ്ത യാത്രകൾ ഒക്കെയും പോകാനുള്ള സമയമാണിത്. മാത്രമല്ല, പെരുന്നാളും വിഷുവും ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ യാത്ര ചെയ്യാനുള്ള അവസരം കൂടിയാണ് നല്കുന്നത്. ഇതു കണക്കാക്കി വെഞ്ഞാറമൂട് കെഎസ്ആർടിസി കിടിലൻ പ്ലാനുകളാണ് ഏപ്രിൽ മാസത്തിലെ ബജറ്റ് യാത്രകൾക്കായി പ്രഖ്യാപിച്ചിരിക്കുന്നത്.

വേനലിൽ അർമ്മാദിക്കാൻ പറ്റിയ വെള്ളച്ചാട്ട യാത്ര മുതൽ പൊന്മുടിയും മൂന്നാറും വാഗമണ്ണും കന്യാകുമാരിയും നെഫിർറ്റിറ്റി കപ്പൽ യാത്രയുമടക്കമുള്ള പാക്കേജുകളാണ് ഇത്തവണയുള്ളത്. ഇതാ വെഞ്ഞാറമൂട് നിന്നുള്ള ബജറ്റ് യാത്രാ പ്ലാനുകളെക്കുറിച്ച് വിശദമായി വായിക്കാം.

munnar2-

ഏപ്രിൽ 7 മുതലാണ് യാത്രകൾ ആരംഭിക്കിന്നത്. ഡിപ്പോയിൽ നിന്നുള്ള ആദ്യ പാക്കേജ് അഞ്ചുരുളി-രാമക്കൽമേട് പാക്കേജ് ആണ്. കേരളത്തിലെ തന്നെ അറിയപ്പെടുന്ന ജലഗുഹമുഖങ്ങളിലൊന്നായ അഞ്ചുരുളി കട്ടപ്പന- ഏലപ്പാറ റൂട്ടിൽ കക്കാട്ടുകടയിൽ നിന്ന് നാലു കിലോമീറ്റർ സഞ്ചരിച്ചാൽ എത്താം.ഉരുളി കമഴ്ത്തി വെച്ചിരിക്കുന്നതു പോലെ അഞ്ച് കുന്നുകളുണ്ടിവിടെ. കാഴ്ചയിലെ അതിശയം തന്നെയാണ് അഞ്ചുരുളിയിലേക്ക് ആകർഷിക്കുന്നത്. ഏപ്രിൽ 12 നാണ് രണ്ടാമത്തെ പാക്കേജ്. വയനാട്ടിലേക്കാണ് ഇത്.

വാഴ്വന്തോൾ- പൊൻമുടിയിലേക്കാണ് 13 നുള്ള പാക്കേജ്. പേപ്പാറ വന്യജീവി സങ്കേതത്തിലൂടെ കാട് കയറി ചെന്നാൽ രസകരമായൊരു അനുഭവമാണ് വാഴ്വന്തോൾ വെള്ളച്ചാട്ടം.തിരുവനന്തപുരത്ത് നിന്നും ഏകദിന യാത്രകൾക്ക് പറ്റിയ ഇടമായ ഇവിടെ സാഹസിക സഞ്ചാരികളുടെ പ്രീയപ്പെട്ട ഇടമാണ്. ഹിൽസ്റ്റേഷമായ പൊൻമുടിയെ കുറിച്ച് കൂടുതൽ വിവരണം ആവശ്യമില്ലല്ലോ.ഉയരം കൂടുന്ന ഭൂപ്രകൃതിയും ചെറുകുന്നുകളും പച്ചപ്പും തണുത്ത കാറ്റുമെല്ലാമാണ് പൊൻമുടിയിലെ രസകരമായ കാഴ്ചകൾ.

17 ന് മണ്ണാറശാലയിലേക്കുള്ള തീർത്ഥാടന യാത്രയാണ്. 20 ന് കേരള-തമിഴ്നാട് അതിർത്തിഗ്രാമമായ മലക്കപ്പാറയിലേക്കാണ് യാത്ര. 21 ന് കുംഭാവുരുട്ടി.അച്ചൻകോവിൽ ചെങ്കോട്ട പാതയിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ അകലെ വനത്തിന് നടുവിലാണ് കുംഭാവുരുട്ടി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. കുംഭത്തിന്റെ ആകൃതിയിൽ പ്രകൃതി ഒരുക്കിയിരിക്കുന്ന പാറക്കെട്ടുകളുടെ ഇടയിൽനിന്ന് താഴേക്ക് പതിക്കുന്നതാണ് വെള്ളച്ചാട്ടം.

21, 28 തീയതികൾ വാഗമൺ, 21 ന് ഇലവീഴാപൂഞ്ചിറ, 25 ഗുരുവായൂർ, 27 മൂന്നാർ, 28 ന് കന്യാകുമാരി, വണ്ടർ, 30 ന് നെഫർറ്റിറ്റി എന്നിങ്ങനെയാണ് യാത്രകൾ. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും:
9447324718, 9746865116, 9447005995, 9447501392, 9605732125, 8590356071, 8921366099 നും ബന്ധപ്പെടാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+