Get Updates
Get notified of breaking news, exclusive insights, and must-see stories!

കാടും കോടയും മഴയും മനംകുളിർപ്പിക്കും; ഇതാണ് കാത്തിരുന്ന യാത്ര,അതും നമ്മുടെ സ്വന്തം ആനവണ്ടിയിൽ

ഇടയ്ക്കിടെ പെയ്യുന്ന മഴ, കാട്, കോട മഞ്ഞ്..ഹൊ പറയുമ്പോൾ തന്നെ ഒന്ന് കണ്ട് ആസ്വദിച്ച് വരാൻ തോന്നുന്നില്ലേ? പിന്നെയെന്തിന് സംശയിക്കണം, ബാഗ് പാക്ക് ചെയ്തോളൂവെന്നേ, മലപ്പുറം കെ എസ് ആർ ടി സിയുടെ ബജറ്റ് ടൂറിസം സെൽ നിങ്ങളെ കൊണ്ടുപോകും. കുറഞ്ഞ ചെലവിൽ സപ്റ്റംബറിലെ യാത്രകൾ അതിഗംഭീരമായി തന്നെ ആഘോഷിച്ച് മടങ്ങാം.

നെല്ലിയാമ്പതി പാക്കേജ്

പാവങ്ങളടെ ഊട്ടിയെന്ന് അറിയിപ്പെടുന്ന നെല്ലിയാമ്പതിയിലേക്ക് ഏകദിന പാക്കേജ് ആണ് ഒരുക്കിയിരിക്കുന്നത്. കാടും കോടയും ആസ്വദിക്കാൻ പറ്റുന്നൊരു ഇടമാണ് ഇവിടം. സമുദ്രനിരപ്പിൽ നിന്നും 1500 മീറ്റർ ഉയർത്തിലാണ് നെല്ലിയാമ്പതി സ്ഥിതി ചെയ്യുന്നത്. നെന്മാറയില്‍ നിന്ന് പോത്തുണ്ടി അണക്കെട്ട് വഴി ഏകദേശം 10 ഓളം ഹെയർ പിൻ വളവുകൾ പിന്നിട്ട് കൊണ്ടാണ് നെല്ലിയാമ്പതിയിലേക്ക് എത്തുക. ഈ വഴി തന്നെ സഞ്ചാരികളെ ത്രില്ലടിപ്പിക്കും. സപ്റ്റംബർ 8 നാണ് നെല്ലിയാമ്പതിയിലേക്കുള്ള യാത്ര. പുലർച്ചെ അഞ്ച് മണിയോടെയാണ് യാത്ര ആരംഭിക്കുന്ന്. 850 രൂപയാണ് പാക്കേജ് തുക.

ksrtcmunnar

സൈലന്റ് വാലി

കാടും കാറ്റും പച്ചപ്പും മഴയുമൊക്കെ കൊണ്ട് ഒരു യാത്രയാണ് പോകാൻ ആഗ്രഹിക്കുന്നതെങ്കിൽ തീർച്ചായും ഈ പാക്കേജ് തിരഞ്ഞെടുക്കാം.
പാലക്കാട് ജില്ലയിലെ പശ്ചിമഘട്ടത്തിൽ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് സൈലന്റ്‌വാലി. ചീവീടുകൾ ഇല്ലാത്തതിനാലാണ് ഈ വനപ്രദേശം സൈലന്റ് വാലി എന്ന് അറിയപ്പെടുന്നത്.സൈലന്റ് വാലിയിൽ കാട്ടിനുള്ളിലൂടെയുള്ള സഫാരിയാണ് യാത്രക്കാരെ കാത്തിരിക്കുന്നത്. കാടിന്റെ ഭംഗി ആസ്വദിച്ച് കാഴ്ചകളും വന്യമൃഗങ്ങളേയുമെല്ലാം കണ്ട് മടങ്ങുന്നതാണ് സഫാരി. നാല് മണിക്കൂർ നീണ്ട് നിൽക്കുന്നതാണ് സഫാരി. ഒരാൾക്ക് പാക്കേജ് തുക 1250 രൂപയാണ്. പാക്കേജ് തീയതി ഉൻ ഇറിയിക്കും.

കാന്തല്ലൂർ -മൂന്നാർ യാത്ര

ഈ മഴക്കാലത്ത് കേരളത്തിൽ എവിടെ പോകണമെന്ന് ചോദിച്ചാൽ ഒരുപക്ഷെ യാത്രാപ്രേമികൾ ആദ്യം പറയുന്ന പേര് മൂന്നാർ ആയിരിക്കും. കേരളത്തിന്റെ കാശ്മീർ എന്ന് അറിയപ്പെടുന്ന മൂന്നാറിലേക്ക് കോടയും മഴയും കാണാൻ ഇപ്പോൾ തന്നെ സഞ്ചാരികളുടെ തിക്കും തിരക്കുമാണ്. പുല്‍മേടുകളും, ഷോലക്കാടുകളും തേയിലത്തോട്ടങ്ങളുമെല്ലാം അതിൻറെ ഏറ്റവും ഭംഗിയിൽ ആസ്വദിക്കാൻ കഴിയുന്ന സമയം കൂടിയാണിത്. മൂന്നാർ യാത്രയിൽ കാന്തല്ലൂരും ഉൾപ്പെടുത്തിയിട്ടുണ്ട്. ശീതകാല പച്ചക്കറികളും പഴങ്ങളുടെയും മലയോര നാടിന്റെ വശ്യതയും കാനനഭംഗിയും മഞ്ഞും തണുപ്പുമെല്ലാം കാന്തല്ലൂരിലും ആസ്വദിക്കാം. സപ്റ്റംബർ 20 നാണ് യാത്ര പോകുന്നത്. 2020 രൂപയാണ് പാക്കേജ് തുക. കൂടുതൽ വിവരങ്ങൾക്ക്-8547109115

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+