300 രൂപയുണ്ടോ? മൂന്നാർ മുഴുവൻ കറങ്ങാം, ഒരിടവും വിട്ടുപോകാതെ കാണാം , പാക്കേജ്
ഈ ചുട്ടുപൊള്ളുന്ന വേനലിൽ അൽപം കുളിര് തേടി പോകാൻ പറ്റുന്ന ഇടമാണ് സഞ്ചാരികൾ തേടുന്നത്. മൂന്നാറല്ലാതെ ഈ സമയത്ത് അത്തരത്തിൽ ഒരു പ്രദേശം വേറെ ഏതാണ് ഉള്ളതല്ലേ? മധ്യവേനൽ അവധി ആഘോഷിക്കാൻ നിരവധി സഞ്ചാരികൾ ഇവിടെ എത്തുന്നുണ്ട്.
കണ്ട് തീർക്കാൻ നിരവധി സ്ഥലങ്ങൾ ഉള്ള ഇടമാണ് മൂന്നാർ. എന്നാൽ പലപ്പോഴും ഇവിടെ എത്തുവർ നേരിടുന്ന പ്രധാന വെല്ലുവിളി എല്ലായിടത്തും എളുപ്പത്തിൽ എത്തിച്ചേരുകയും കണ്ടു പൂർത്തിയാക്കുകയുമാണ്. പ്രത്യേകിച്ച് പൊതുഗതാഗതത്തെ ആശ്രയിച്ച് വരുന്നവർക്ക്. മിക്കപ്പോഴും അടുത്തുള്ള, വേഗത്തിൽ കണ്ടുവരാൻ പറ്റുന്ന ഇടങ്ങൾ കണ്ട് മൂന്നാർ യാത്ര അവസാനിപ്പിക്കുകയാണ് പലരും ചെയ്യുന്നത്. എന്നാൽ ഇനി അതിന്ററെ ആവശ്യമില്ല. മൂന്നാർ മുഴുവനും ഒരു സ്ഥലം പോലും വിടാതെ കുറഞ്ഞ നിരക്കിൽ കണ്ടു വരാം.കെഎസ്ആർടിസിയുടെ സൈറ്റ് സീയിങ് പാക്കേജ് ആണ് മൂന്നാർ കറങ്ങാനുള്ള അവസരമൊരുക്കുന്നത്. പാക്കേജിനെ കുറിച്ച് വിശദമായി അറിയാം

സിഗ്നൽ പോയിന്റ്, ലോക്ക്ഹാര്‍ട്ട് ഫോട്ടോ പോയിന്റ്, ഗ്യാപ് റോഡ് വ്യൂ, മലൈ കള്ളന്‍കേവ്, പെരിയകനാല്‍ വെള്ളച്ചാട്ടം, ഓറഞ്ച് പ്ലാന്റ്, ആനയിറങ്കല്‍ഡാം, സ്‌പൈസസ് ഫാം വിസിറ്റ്, ചതുരംഗപ്പാറ , ഫോട്ടോ പോയിന്റ്, ടീ ഫാക്ടറി വിസിറ്റ്- മാട്ടുപ്പെട്ടി ഡാം, ഇക്കോ പോയിന്റ്, പുതുകടി വ്യൂ പോയിന്റ്, കുണ്ടള ഡാം, ചണ്ടുവരൈ വെസ്റ്റ് വ്യൂ പോയിന്റ്, ടോപ് സ്റ്റേഷന്‍ , കന്നിമലൈ വ്യൂ, ഏട്ടാം മൈല്‍വ്യൂ പോയിന്റ്, തലയാര്‍വ്യൂ പോയിന്റ്, ലക്കം വെള്ളച്ചാട്ടം, ചട്ട മുന്നാര്‍വ്യൂ, സാന്‍ഡല്‍ഫോറസ്റ്റ്, ശര്‍ക്കര ഫാക്ടറി, മുനിയറ വ്യൂ എന്നിങ്ങനെ മൂന്നാറിനും സമീപത്തുമുള്ള പ്രധാന കാഴ്ചകളെല്ലാം സൈറ്റ് സീയിങ് പാക്കേജിൽ ഉൾപ്പെട്ടിട്ടുണ്ട്.
മൂന്ന് റൂട്ടികളിവൂടെയാണ് സർവ്വീസ് ഉള്ളത്. ആദ്യ റൂട്ട് ചതുരംഗപ്പാറയാണ്. ഇതുവഴി പോയാൽ സിഗ്നല്‍പോയിന്റ്, ലോക്ക്ഹാര്‍ട്ട് ഫോട്ടോ പോയിന്റ്, ഗ്യാപ് റോഡ് വ്യൂ, മലൈ കള്ളന്‍കേവ്, പെരിയകനാല്‍ വെള്ളച്ചാട്ടം, ഓറഞ്ച് പ്ലാന്റ്, ആനയിറങ്കല്‍ഡാം, സ്‌പൈസസ് ഫാം വിസിറ്റ്, ചതുരംഗപ്പാറ എന്നിവ കാണാനാകും.
രണ്ടാമത്തെ റൂട്ട് ടോപ് സ്റ്റേഷനാണ്. ഫോട്ടോ പോയിന്റ്, ടീ ഫാക്ടറി വിസിറ്റ്- എക്‌സ്ട്രാ ചാര്‍ജ്, മാട്ടുപ്പെട്ടി ഡാം, ഇക്കോ പോയിന്റ്, പുതുകടി വ്യൂ പോയിന്റ്, കുണ്ടള ഡാം, ചണ്ടുവരൈ വെസ്റ്റ് വ്യൂ പോയിന്റ്, ടോപ് സ്റ്റേഷന്‍ (20 രൂപ), ബൊട്ടാനിക്കല്‍ ഗാര്‍ഡന്‍ (50 രൂപ) എന്നീ സ്ഥാലങ്ങളാണ് കാണാൻ സാധിക്കുക.
മൂന്നാമത്തെ റൂട്ട് കാന്തല്ലൂർ വഴി ഉള്ളത്. കന്നിമലൈ വ്യൂ, ഏട്ടാം മൈല്‍വ്യൂ പോയിന്റ്, തലയാര്‍വ്യൂ പോയിന്റ്, ലക്കം വെള്ളച്ചാട്ടം, ചട്ട മുന്നാര്‍വ്യൂ, സാന്‍ഡല്‍ഫോറസ്റ്റ്, ശര്‍ക്കര ഫാക്ടറി, മുനിയറ വ്യൂ എന്നീ സ്ഥലങ്ങൾ സന്ദർശിക്കാം. എല്ലാ ദിവസവും സർവീസുണ്ട്. രാവിലെ 9 മണി മുതൽ വൈകീട്ട് 5 വരെയാണ് ട്രിപ്പുകളുടെ സമയം.












Click it and Unblock the Notifications