മഴ തിമിർക്കുമ്പോൾ മൂന്നാറും തേക്കടിയും ആലപ്പുഴയുമൊക്കെ കാണേണ്ടേ?; ഇതാണ് ആ തകർപ്പൻ പാക്കേജ്
ബെംഗളൂര് കണ്ട് മടുത്തോ? എന്നാൽ ഒന്നും നോക്കേണ്ട, ഈ മഴക്കാലം അതിഗംഭീരമായി കേരളത്തിൽ തന്നെ ആഘോഷിക്കാം. കോടയും മഴയുമൊക്കെയായി മൂന്നാറും തേക്കടിയും ആലപ്പുഴയുമൊക്കെ സഞ്ചാരികളെ കാത്തിരിക്കുകയാണ്. ബെംഗളൂരിൽ നിന്നും കേരളത്തിലേക്കൊരു മഴയാത്ര പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ ഐആർടിസിയുടെ ഈ ബജറ്റ് ട്രിപ്പുകൾ തിരഞ്ഞെടുക്കാം
1. മൂന്നാർ-തേക്കടി പാക്കേജ്
കെഎസ്ആർ ബെംഗളൂരു റെയിൽവേസ്റ്റഷനിൽ നിന്നും രാത്രി 8.10 നാണ് ട്രെയിൻ പുറപ്പെടുക. രാവിലെ 7.20 ഓടെ എറണാകുളം റെയിൽവേ സ്റ്റേഷനിലെത്താം. അവിടെ നിന്ന് റോഡ് മാർഗം മൂന്നാറേക്ക് പോകും. ഉച്ചയോടെ എത്തി അൽപ സനയത്തെ വിശ്രമത്തിന് ശേഷം വൈകൂട്ട് നാല് മണിയോടെ ടീ മ്യൂസിയത്തിലേക്ക്. മൂന്നാം ദിവസം ഇരവികുളം ദേശീയോദ്യാനം, ടോപ് സ്റ്റേഷൻ, മാട്ടുപ്പെട്ടി ഡാം, ഇക്കോ പോയിന്‍റ്, കുണ്ടള തടാകം തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കും. വൈകട്ട് മൂന്നാർ ടൗണിൽ ഷോപ്പിങ് നടത്താം. അന്ന് മൂന്നാറിൽ തന്നെയാണ് താമസം ഒരുക്കുക. അടുത്ത ദിവസം ഹോട്ടലിൽ നിന്നും ചെക്കൗട്ട് ചെയ്ത് നേരം തേക്കടിയിലേക്ക്. ഇന്ന് മുഴുവൻ തേക്കടിയിലാണ് കറക്കം.

അഞ്ചാം ദിവസം രാവിലെ പെരിയാർ വന്യജീവി സങ്കേതത്തിൽ ബോട്ടിംഗ്, കഴിഞ്ഞ് പ്രഭാത ഭക്ഷണവും പൂർത്തിയാക്കി നേരെ എറണാകുളം റെയിൽവേസ്റ്റേഷനിലേക്ക് തിരിക്കും. വൈകീട്ട് 5.55 നാണ് ബെംഗളൂരേക്ക് ട്രെയിൻ. ജൂലൈ 11 നാണ് അടുത്ത യാത്ര. സ്ലീപ്പർ ക്ലാസിൽ 12300രൂപ മുതലാണ് പാക്കേജ്. കംഫോർട്ട് 3 എസി ക്ലാസിൽ 14500 രൂപ മുതലും. കൂടുതൽ വിവരങ്ങൾക്ക്- https://www.irctctourism.com/pacakage_description?packageCode=SBR005
മൂന്നാർ ആലപ്പുഴ റെയിൽ ടൂർ പാക്കേജ്
കെഎസ്ആർ ബെംഗളൂരു റെയിൽവേസ്റ്റഷനിൽ നിന്നും രാത്രി 8.10 നാണ് ട്രെയിൻ പുറപ്പെടുക. രാവിലെ എറണാകുളം റെയിൽവെ സ്റ്റേഷനിലെത്തും. ഇവിടെ നിന്ന് നേരെ മൂന്നാറിലേക്ക് റോഡ് മാർഗം പോകും. രാത്രി മൂന്നാറിൽ കഴിയും. മൂന്നാം ദിവസം രാവിലെ ഇരവികുളം ദേശീയോധ്യാനം സന്ദർശിക്കും. കൂടാതെ ടോപ് സ്റ്റേഷൻ, മാട്ടുപ്പെട്ടി ഡാം, ഇക്കോ പോയിന്‍റ്, കുണ്ടള തടാകം എന്നിവിടങ്ങളിലും പോകും. നാലാം ദിവസം രാവിലെ മൂന്നാറിൽ നിന്ന് ആലപ്പുഴയിലേക്ക് തിരിക്കും. പിന്നീട് ഹൗസ് ബോ്ടിലാകും കറക്കം. ഉച്ചഭക്ഷണവും അത്താഴവുമെല്ലാം ഹൗസ് ബോട്ടിലായിരിക്കും. പിറ്റേന്ന് രാവിലെ കൊച്ചിയിലേക്ക് വന്ന് അവിടെ സെന്‍റ് ഫ്രാൻസീസ് ചർച്ച്, സാന്‍റാ ക്രൂസ് ബസലിക്ക, എന്നിവിടങ്ങൾ സന്ദർശിക്കും. വൈകിട്ട് ബെംഗളൂരുവിലേക്ക് തിരിക്കും.
ജൂലൈ 11 ന് തന്നെയാണ് ഈ പാക്കേജും. സ്ലീപ്പർ ക്ലാസിൽ ട്രിപ്പിൾ ഷെയറിങിന് 14240 രൂപയാണ് പാക്കേജ് തുക. കൂടുതൽ വിവരങ്ങൾക്ക്- 080-43023088/ 8595931291,8595931292-https://www.irctctourism.com/pacakage_description?packageCode=SBR006












Click it and Unblock the Notifications