Get Updates
Get notified of breaking news, exclusive insights, and must-see stories!

കാടും മലയും കോടയുംവെള്ളച്ചാട്ടങ്ങളും..ഹാ എന്തൊരു കാഴ്ചകൾ; കേരളത്തിൽ നവംബറിൽ പോകേണ്ട ഇടങ്ങൾ

ശൈത്യകാലത്ത് ഉത്തരേന്ത്യ മാത്രമല്ല, നമ്മുടെ കേരളവും അതിസുന്ദരിയാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ, കോട മഞ്ഞ് മൂടി നിൽക്കുന്ന മലയോര നാടുകളും പച്ചപ്പിൽ പുതച്ച് നിൽക്കുന്ന വനപ്രദേശങ്ങളും കായലും പുഴയോരങ്ങളും എല്ലാം പ്രത്യേക ഭംഗിയായിരിക്കും ഈ സമയത്ത് കാണാൻ. അതുകൊണ്ട് തന്നെ നവംബറിലൊരു യാത്രയാണ് നിങ്ങളുടെ മനസിലെങ്കിൽ ഇനി രണ്ടാമതൊന്ന് ആലോചിക്കേണ്ട.കേരളത്തിലെ ഈ സ്ഥലങ്ങൾ തന്നെയാകട്ടെ ഇത്തവണത്തെ ലിസ്റ്റിൽ.

കേരളത്തിന്റെ തെക്കേ അറ്റത്ത് നിന്ന് തന്നെ തുടങ്ങാം. അന്താരാഷ്ട്ര പ്രസിദ്ധിയാർജ്ജിച്ച കോവളം സന്ദർശിക്കാൻ ഏറ്റവും ഉചിതമായ സമയം നവംബർ മുതൽ മാർച്ച് വരെയാണ്. നീന്തലും വെയിൽ കായലും ആയുര്‍വേദ സൗന്ദര്യ സംരക്ഷണവും തിരുമ്മലും കട്ടമരത്തില്‍ കടല്‍യാത്രയുമെല്ലാമായി നിരവധി കൗതുകങ്ങളാണ് കോവളം സഞ്ചാരികൾക്കായി കാത്തുവെച്ചിരിക്കുന്നത്.ബീച്ചിലെ ലൗറ്റ് ഹൗസ്, ഹവ്വാ ബീച്ച് എന്നിവ ഇവിടെ നിർബന്ധമായും കണ്ടിരിക്കേണ്ട കാഴ്ചയാണ്.സീഫുഡ് പരമാവധി ആസ്വദിച്ച് സഞ്ചാരികൾക്ക് മടങ്ങാം.

keralamunnar-

വയനാട്- മഴ മാറി കോട മഞ്ഞിൽ പുതഞ്ഞുനിൽക്കുന്ന വയനാട് സഞ്ചാരികളെ ഏറെ സന്തോഷിപ്പിക്കുമെന്ന് പറയാതെ വയ്യ. ചെമ്പമുടി, നീലിമല,മീൻമുട്ടി വെള്ളച്ചാട്ടം, ബാണാസുര സാഗർ ട്രെക്കിംഗ്,
ചെതലയം, കുറവ ദ്വീപ്, സൂചിപ്പാറ വെള്ളച്ചാട്ടം, തുഷാരഗിരി, മുത്തങ്ങ ജംഗിൾ സഫാരി തുടങ്ങി കാഴ്ചകളുടെ പറുദീസയാണ് വയനാട് ഒരുക്കിയിരിക്കുന്നത്. തണുപ്പും കോടയുമൊക്കെയാണ് നവംബറിലെ വയനാട് തീർച്ചയായും നിങ്ങളെ അതിശയിപ്പിച്ചിരിക്കും.

മൂന്നാർ- നവംബറിൽ മൂന്നാറിൽ എത്തിയില്ലെങ്കിൽ പിന്നെ എവിടെ പോയിട്ട് എന്ത് കാര്യം? മഞ്ഞ് മൂടിക്കെട്ടി മൂന്നാറിലേക്ക് ഇപ്പോൾ തന്നെ സഞ്ചാരികളുടെ പ്രവാഹമാണ്. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകൾ എന്നിങ്ങനെ അവധി ആഘോഷിക്കാൻ പറ്റിയ നിരവധി കാഴ്ചകൾ മൂന്നാറിൽ ഉണ്ട്. ഇരവികുളം ദേശീയോദ്യാനം, ആനമുടി, മാട്ടുപ്പെട്ടി ഡാം, പള്ളിവാസൽ, ടോപ് സ്റ്റേഷൻ, ടീ മ്യൂസിയം തുടങ്ങിയ കാഴ്ചകൾ ഒന്നും മൂന്നാറിൽ മിസ് ചെയ്യല്ലേ...

മൂന്നാറിൽ പോയാൽ പിന്നെ വാഗമണ്ണിൽ പോകാതെ എങ്ങനെ അല്ലേ? കോടയിറങ്ങുന്ന പുല്‍മേടുകള്‍, ചെറിയ തേയിലത്തോട്ടങ്ങള്‍, അരുവികള്‍, പൈൻമരക്കാടുകള്‍ എന്നിങ്ങനെ പ്രകൃതി കനിഞ്ഞരുളിയ സൗന്ദര്യത്താൽ സമ്പന്നമാണ് വാ​ഗമൺ.പാരാഗ്ലൈഡിംഗ്, പാറ കയറ്റം എന്നിങ്ങനെ സാഹസിക വിനോദങ്ങള്‍ക്കു പറ്റിയ സ്ഥലം കൂടിയാണ് വാഗമൺ. ചില്ല് പാലം കൂടി എത്തിയതോടെ വാഗമൺ കാഴ്ചകൾ ഗംഭീരമായി തന്നെ സഞ്ചാരികൾക്ക് ആസ്വദിക്കാനാകും.

ഗവി- വനത്തിന്റെ സൗന്ദര്യം ആവോളം നുകർന്ന് സഞ്ചാരികൾക്ക് ഏറെ ആസ്വദിക്കാൻ പറ്റുന്ന ഇടങ്ങളിലൊന്നാണ് ഗവി. മഞ്ഞ് മൂടി നിൽക്കുന്ന കാട്ടുവഴി മാത്രമല്ല യാത്രയിലുടനീളം അരുവികളും വന്യമൃഗങ്ങളുമെല്ലാം യാത്രക്കാർക്ക് വിസ്മയിപ്പിക്കുന്ന കാഴ്ചയൊരുക്കി നിൽക്കുന്നുണ്ടാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+