Get Updates
Get notified of breaking news, exclusive insights, and must-see stories!

വേനലവധി പൊളിച്ചടുക്കാം;യാത്ര പോകേണ്ട സ്ഥലവും പൈസയും ഓർത്ത് ടെൻഷൻ വേണ്ട; വൻ പാക്കേജുമായി കെഎസ്ആർടിസി

കൊച്ചി: പോക്കറ്റ് കാലിയാകാതെ ഉല്ലാസയാത്ര പോകാന്‍ ബഡ്ജറ്റ് ടൂറിസത്തിന്റെ അനന്തസാധ്യതകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് കെഎസ്ആർടിസി നടത്തുന്ന വിനോദയാത്രകൾ ഇന്ന് കേരളത്തിൽ വമ്പൻ ഹിറ്റായി കഴിഞ്ഞു. കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂര്‍ പദ്ധതി കുറഞ്ഞ ചെലവില്‍ സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലേക്കും ട്രിപ്പുകള്‍ നടത്തുന്നുണ്ട്. കീശ കാലിയാകാതെ ഉല്ലാസയാത്ര പോകാം എന്നതാണ് കെഎസ്ആര്‍ടിസിയുടെ വാഗ്ദാനം. 2021 നവംബർ 1 കേരളപ്പിറവി ദിനത്തിലാണ് ബജറ്റ് ടൂറിസം സെൽ കെഎസ്ആർടിസിയുടെ നേതൃത്വത്തില്‍ ഉല്ലാസയാത്രകൾ തുടങ്ങിയത്. രണ്ട് വര്‍ഷത്തിനിടെ ഇത്തരത്തില്‍ 7500 യാത്രകള്‍ കെഎസ്ആര്‍ടിസി പൂര്‍ത്തിയാക്കി.

അറിയപ്പെടാത്ത പല ചെറുതും, വലുതുമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് കെഎസ്ആർടിസി ഉരുണ്ടെത്തി കൊണ്ടിരിക്കുകയാണ്. വന്യതയുടെയും, കോടമഞ്ഞിന്റെയും കാറ്റിന്റെയും മേഘങ്ങളെ മുട്ടി നിൽക്കുന്ന കുന്നുകളുടെയും താഴ്‌വാരങ്ങളുടെയും മായികപ്രപഞ്ചം കണ്ണുകൾക്ക് വിരുന്നൊരുക്കുന്ന ഇടങ്ങളിലേക്ക് ആനവണ്ടി യാത്രക്കാരെ കൂട്ടിക്കൊണ്ട് പോകുന്നു. വരുമാനത്തിനപ്പുറം സാധാരണക്കാർക്കും കുറഞ്ഞ ചെലവിൽ യാത്രാനുഭവം ലഭ്യമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് 'ആനവണ്ടി' കോർപ്പറേഷൻ.

ksrc-1

ഒറ്റയ്ക്കും കൂട്ടായുമെല്ലാം നിരവധി പേര്‍ ഇതിനകം കെഎസ്ആര്‍ടിസിയുടെ ഉല്ലാസയാത്രയുടെ ഭാഗമായിട്ടുണ്ട്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ നിന്ന് അവധി ദിനങ്ങളിലും അല്ലാതെയും ഈ ട്രിപ്പുകള്‍ നടത്തുന്നു . മൂന്നാര്‍, കാന്തല്ലൂർ ഗവി ,ചതുരംഗപ്പാറ, മലക്കപ്പാറ,അതിരപ്പിള്ളി, വയനാട് എന്നിങ്ങനെ നിരവധി സ്ഥലങ്ങളിലേക്ക് ഒരു ദിവസത്തെയും , ഒന്നിലധികം ദിവസത്തെയും ട്രിപ്പുകളുണ്ട്.

ജംഗിള്‍ സഫാരി

1.ഗവി - പരുന്തുംപാറ,
2.മലക്കപ്പാറ,
3.അടവി - കുംഭാവുരുട്ടി - അച്ചന്‍ കോവില്‍
4.മാമലകണ്ടം ജംഗിള്‍സഫാരി
5.അരിപ്പ
6.ഇഞ്ചത്തൊട്ടി

1. നെഫര്‍റ്റിറ്റി - ആഡംബര കപ്പല്‍ യാത്ര
2. സാഗരറാണി

ഉല്ലാസയാത്രകള്‍
1. മൂന്നാര്‍ - മറയൂര്‍ - കാന്തല്ലൂര്‍
2. ചതുരംഗപ്പാറ
3. വാഗമണ്‍
4. മൂന്നാര്‍ ( ഏകദിനം)
5. പൊന്മുടി
6. തെന്മല റോസ്മല
7. ആലപ്പുഴയിലെ കാണാക്കാഴ്ച്ചകള്‍
(ജില്ലാ ടൂറിസം)
8. ഇടുക്കി - തൊമ്മന്‍കുത്ത്
9.വയനാട് പാക്കേജ്
10.മാമലകണ്ടം - മൂന്നാര്‍ ടോപ് സ്റ്റേഷന്‍ ( 2 ഡേ)
11.നീലക്കുറുഞ്ഞി

ക്ഷേത്രദര്‍ശനങ്ങള്‍

1.നാലമ്പല ദര്‍ശനം
( ത്രിശൂര്‍, കോട്ടയം)
2.പഞ്ചപാണ്ഡവവ ദര്‍ശനം
3.തിരുവൈരാണിക്കുളം
4.തിരുവല്ലം - ആഴിമല
5.ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം.
6.ആറ്റുകാല്‍ പൊങ്കാല
7.ശബരിമല - പമ്പ മണ്ഡലകാല യാത്രകള്‍
8.കൊട്ടിയൂര്‍ ക്ഷേത്ര ദര്‍ശന യാത്ര
9.മൂകാംബിക ക്ഷേത്ര ദര്‍ശനം.

മിക്കവാറും അതിരാവിലെ Ksrtc യുടെ ബസുകളിൽ ആരംഭിക്കുന്ന യാത്രകൾ രാത്രിയോടെ തിരികെയെത്തുന്നു. ഭക്ഷണചാർജ്ജ് ഉൾപ്പെടുത്തിയും, അല്ലാതെയും ഏറ്റവും കുറഞ്ഞ ജനകീയമായ നിരക്കുകളാണ് കെ.എസ്. ആർ.ടി.സി യുടെ ബജറ്റ് യാത്രകൾക്കുള്ളത്.

ഒറ്റക്കും, കുടുംബമായും , സംഘം ചേർന്നും യാത്രകളിൽ പങ്കാളിയാകാം. യാത്രയിലുടനീളം ആടിയും, പാടിയും തമാശകളും പങ്കുവെച്ചും മുൻകൂട്ടി നിശ്ചയിച്ച സ്ഥലങ്ങൾ ഇറങ്ങി കണ്ടും യാത്രകൾ പുരോഗമിക്കുന്നു. ഈ യാത്രകൾക്ക് ടൂറിസ്റ്റ് സ്പോട്ടുകളിൽ പലപ്പോഴും സർക്കാര്‍ സംരംഭം എന്ന നിലയ്ക്ക് വിശേഷ പരിഗണനയും ലഭിക്കും. KSRTC യുടെ വിവിധ ഡിപ്പോകളില്‍ നിന്ന് ബഡ്ജറ്റ് ടൂർ പാക്കേജുകളെ കുറിച്ചുള്ള വിവരങ്ങള്‍ അറിഞ്ഞ് ബുക്ക് ചെയ്യാവുന്നതാണ്..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+