മൂന്നാറിലേക്കാണോ? കണ്ടുമറന്ന കാഴ്ചകളോട് ബൈ പറയാം, നിർബന്ധമായും കാണാം ഇവിടങ്ങൾ
മൂന്നാറെന്നാൽ സഞ്ചാരികളുടെ മനസിലേക്ക് ആദ്യം ഓടിയെത്തുന്ന കാഴ്ച തേയിലത്തോട്ടങ്ങളാണ്. അതിനൊപ്പം മാട്ടുപ്പെട്ടിയും ടോപ് സ്റ്റേഷനും കുണ്ടള ഡാമുമെല്ലാം കണ്ടുമടങ്ങിയാൽ സന്തോഷമായി. എന്നാൽ മൂന്നാൽ ഇപ്പോൾ പഴയ മൂന്നാറല്ല, ഈ പറഞ്ഞ സ്ഥലങ്ങളല്ലാതെ പല പുതിയ ഇടങ്ങളും മൂന്നാറിലേക്കുള്ള യാത്രയിൽ സഞ്ചാരികളുടെ ലിസ്റ്റിൽ ഇടംപിടിച്ചിട്ടുണ്ട്. ഏതൊക്കെയെന്ന് നോക്കിയാലോ?
വട്ടവട -മൂന്നാർ കണ്ടുവരാനാണ് യാത്രയെങ്കിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട സ്ഥലമാണ് വട്ടവട. തട്ടുതട്ടായി തിരിച്ചുള്ല കൃഷിയിടങ്ങളാമ് തമിഴ്നാടിനോട് ചേർന്നു കിടക്കുന്ന വട്ടവട ഒരുക്കുന്ന കാഴ്ച. മൂന്നാറിൽ പ്രകൃതിയാണ് നിങ്ങളെ അത്ഭുതപ്പെടുത്തുന്നതങ്കിൽ 45 കിലോമീറ്റർ അകലെയുള്ള വട്ടവടയിൽ അത് ശൈത്യകാല പഴങ്ങളുടെയും പച്ചക്കറികളുടെയും കളർഫുൾ ലോകമാണ്. സമുദ്രനിരപ്പിൽ നിന്നും 6500 അടി ഉയരത്തിലാണ് ഇവിടമുള്ളത്.

പഴത്തോട്ടം - വട്ടവടയിൽ നിന്ന് അങ്ങനെ വേഗം മടങ്ങരുത്. ഇവിടെ പഴത്തോട്ടം കൂടി കണ്ടുമാത്രമേ തിരികെ പോകാവൂ. മൂന്നാർ യാത്രയിൽ കണ്ടുവന്നില്ലെങ്കിൽ വൻ നഷ്ടമായി പിന്നീട് തോന്നുന്ന സ്ഥലമാണ് പഴത്തോട്ടം. ഭൂമിശാസ്ത്രപരമായി നോക്കുമ്പോൾ വട്ടവടയ്ക്കു മുകളിലാണ് ഇവിടം. ഇക്കോ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്ന ഇവിടെ മരവീടുകളിലെ താമസം, പുൽമേടുകളിലൂടെയുള്ള നടത്തം, ട്രെക്കിങ് തുടങ്ങിയ കാര്യങ്ങൾ വനം വകുപ്പിന്‍റെ നേതൃത്വത്തിൽ ചെയ്യാം.
ഗ്യാപ് റോഡ്- സ്വര്‍ഗ്ഗത്തിലേക്കുള്ള വഴി എന്നു സഞ്ചാരികൾ വിശേഷിപ്പിക്കുന്ന മൂന്നാർ ഗ്യാപ് റോഡ് കാണാതെ മടങ്ങരുത്. മൂന്നാറിൽ നിന്നും ദേവികുളം എത്തി അവിടുന്ന് ചിന്നക്കനാൽ എത്തുമ്പോൾ മുതൽ വളഞ്ഞു പോകുന്ന റോഡും ഇരുവശത്തെയും കാഴ്ചകളും തുടങ്ങും. പെരിയകനാൽ വെള്ളച്ചാട്ടം,ആനയിറങ്കൽ അണക്കെട്ട് തുടങ്ങി ഇഷ്ടംപോലെ കാഴ്ചകളാണ് ഇവിടെയുള്ളത്.
പൂപ്പാറ -മൂന്നാർ യാത്രയിൽ കുറച്ചധികം സമയമുണ്ടെങ്കിൽ വണ്ടി പൂപ്പാറയ്ക്ക് വിടാം. മൂന്നാറിൽ നിന്നും 32 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. കുമളിക്കും മൂന്നാറിനും ഇടയിലായാണ് പൂപ്പാറ സ്ഥിതി ചെയ്യുന്നത്. ഗ്യാപ് റോഡിലൂടെ വണ്ടി വിട്ടാൽ പൂപ്പാറയിൽ ചെന്ന് നിർത്തിയാല് മതി. പ്രകൃതി മനോഹരമാണ് പൂപ്പാറ. ഒപ്പം ഓറഞ്ചും തേയിലയും ചെറി കോട്ടേജുകളും കൂടിയാകുമ്പോൾ രസം പിന്നെയും കൂടും.
പോതമേട് -മൂന്നാറിലെ ഏറ്റവും മികച്ച വ്യൂ പോയിന്‍റാണെങ്കിലും പലപ്പോഴും സഞ്ചാരികൾ വിട്ടുപോകുന്ന സ്ഥലമാണ് പോതമേട്. മൂന്നാറിന്റെ മാത്രമല്ല, ഇടുക്കി ആർച്ച് ഡാമിന്‍റെ കാഴ്ച വരെ ഇവിടെ നിന്നാൽ കാണാം. മൂന്നാർ കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയാണ് പോതമേടുള്ളത്.












Click it and Unblock the Notifications