Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിന്‍റെ കാശ്മീർ കാണാം, കൂടെ ആഢംബരകപ്പലിൽ 5 മണിക്കൂര്‍ യാത്രയും; സെപ്റ്റംബർ യാത്രാ പാക്കേജ്

ഓണമാസമാണ് സപ്റ്റംബർ, അതായത് അവധികളുടെ പൂരം. മഴ മാറി നിന്നതോടെ പലരും ബാക്ക് പാക്കുകൾ റെഡിയാക്കി കഴിഞ്ഞു. മഴക്കാലം ആയതിനാൽ യാത്ര കേരളത്തിൽ തന്നെ ഒതുക്കുന്നതായിരിക്കും ഇപ്പോൾ നല്ലത്. അവധി പ്രമാണിച്ച് യാത്രകൾക്ക് ഇത്തിരി ചെലവ് കൂടുമെന്നത് ചിലർക്കെങ്കിലും ആശങ്കയായിരിക്കും. പേടിക്കേണ്ട, കെ എസ് ആർ ടി സിയുടെ ബജറ്റ് ടൂറിസം സെല്ലുണ്ടല്ലോ. ചിലവ് കുറഞ്ഞ് ഇഷ്ടപ്പെട്ട ഇടങ്ങൾ തന്നെ പോയി വരാം.

കോട്ടയം കെ എസ് ആർ ടി സിയുടെ ബജറ്റ് ടൂറിസം സെൽ ഇതിനോടകം തന്നെ സപ്റ്റംബറിലുള്ള യാത്ര പാക്കേജുകൾ പ്രഖ്യാപിച്ച് കഴിഞ്ഞു. സമയവും അവധിയും നോക്കി കൃത്യമായി തന്നെ യാത്ര പ്ലാൻ ചെയ്യാമെന്ന് സാരം. പാക്കേജുകളെ കുറിച്ച് വിശദമായി അറിയാം.

munnar2

രാമക്കൽമേട് പാക്കേജ്

ഇടുക്കി ജില്ലയിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് രാമക്കൽമേട്. കുമളി - മൂന്നാര്‍ റോഡില്‍ നെടുങ്കണ്ടത്തു നിന്ന് 16 കിലോമീറ്റര്‍ ഉള്ളിലാണ് ഈ സ്ഥലം. തമിഴ്നാട്ടിലെ ഗ്രാമീണക്കാഴ്ചകളുടെ വിദൂരദൃശ്യങ്ങൾ സഞ്ചാരികൾക്ക് ഇവിടെ ആസ്വദിക്കാം. ഇവിടുത്തെ പ്രധാന ആകർഷണങ്ങളിലൊന്ന് കുറവൻ-കുറത്തി ശിൽപ്പമാണ്. എപ്പോഴും ശക്തമായി കാറ്റുവീശുന്ന സ്ഥലം കൂടിയാണിത്. ഇവിടെ കേരള സർക്കാരിന്റെ ചെറിയൊരു കാറ്റാടി വൈദ്യുതി പാടവും ഉണ്ട്.

സപറ്റംബർ 16 നാണ് ഇവിടേക്കുള്ള യാത്ര. ഒരാൾക്ക് പാക്കേജ് തുക 600 രൂപയാണ്.

കേരളത്തിന്റെ കാശ്മീരിലേക്ക് പോകാം

കുത്തിയൊലിച്ച് പെയ്യുന്ന മഴയൊക്കെ മാറിയതോടെ മൂന്നാറിലേക്ക് ആളുകൾ ഒഴുകി തുടങ്ങിയിട്ടുണ്ട്. ഈ സമയത്ത് പോകാൻ പറ്റിയ ഇടം കൂടിയാണ് കേരളത്തിന്റെ കാശ്മീർ എന്നറിയപ്പെടുന്ന മൂന്നാർ. മൂന്നാർ മാത്രമായി യാത്ര ചുരുക്കേണ്ട. പാക്കേജിൽ മറയൂർ കാന്തല്ലൂർ തുടങ്ങിയ സ്ഥലങ്ങളും സന്ദർശിക്കാം. സപ്റ്റംബർ 21 ശനിയാഴ്ചയണ് പാക്കേജ് ഉള്ളത്. ഒരാൾക്ക് 880 രൂപയാണ് പാക്കേജ് തുക.

ആഢംബരകപ്പലിൽ 5 മണിക്കൂര്‍ യാത്രയും

ചുരുങ്ങിയ ചിലവിൽ അറബിക്കടലിന്റെ മനോഹാരിത ആസ്വദിക്കാൻ പറ്റിയൊരു പാക്കേജ് ആണിത്. ഭക്ഷണവും ഉല്ലാസവും അടക്കം സൂര്യാസ്തമയം ആസ്വദിച്ച് കടലിലൂടെയുള്ള യാത്രയാണ് ഈ പാക്കേജിന്‍റെ പ്രത്യേകത. 48.5 മീറ്റർ നീളവും 14.5 മീറ്റർ വീതിയുമുള്ള കപ്പലിന് മൂന്നു നിലകളാണുള്ളത്. ത്രീഡി തിയേറ്റർ, ഓഡിറ്റോറിയം, സ്വീകരണ ഹാൾ, ഭക്ഷണ ശാല, കുട്ടികൾക്കുള്ള കളിസ്ഥലം തുടങ്ങിയവ ഇതിലുണ്ട്. സെപ്റ്റംബർ 18 നാണ് പാക്കേജ്. ഒരാൾക്ക് 3560 രൂപയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+