മഞ്ഞ് തന്നെ മഞ്ഞ്, മൂന്നാറിൽ ഒടുക്കത്തെ തണുപ്പ്. 2 ദിവസം തകർക്കാം; ഇതാ പാക്കേജ്
തണുത്ത് വിറയ്ക്കുകയാണ് മൂന്നാർ. ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് കഴിഞ്ഞ ദിവസം മൂന്നാറിലെ കുണ്ടളയിൽ രേഖപ്പെടുത്തിയത്. 7 ഡിഗ്രിയായിരുന്നു താപനില. മൂന്നാർ ടൗൺ, നല്ലതണ്ണി എന്നിവിടങ്ങളിൽ 8 ഡിഗ്രിയായിരുന്നു താപനില. ഈ നില തുടർന്നാൽ വരും ദിവസങ്ങളിൽ താപനില മൈനസിലേക്ക് പോകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം മൂന്നാറ് മഞ്ഞിൽ പുതഞ്ഞതോടെ ഇവിടേക്കുള്ള സഞ്ചാരികളുടെ ഒഴുക്കും ശക്തമായിട്ടുണ്ട്. കഴിഞ്ഞ വർഷത്തേതിൽ നിന്ന് വ്യത്യസ്തമായി ഇക്കുറി ക്രിസ്മസ്-ന്യൂയർ ആഘോഷങ്ങൾക്കായി കൂടുതൽ പേർ മൂന്നാറിലെത്തുന്നുണ്ട്.
ഉത്തരേന്ത്യയിൽ വിവാഹ സീസണായതിനാൽ ഹണിമൂൺ ആഘോഷിക്കാനെത്തുന്നവരും കുറവല്ല. മുൻപ് വയനാട്ടിലേക്കാണ് ആളുകൾ പോയിരുന്നതെങ്കിൽ ഇത്തവണ വയനാട്ടിലേക്കുള്ള സഞ്ചാരികൾ കുറഞ്ഞിട്ടുണ്ട്. അതേസമയം വരും ദിവസങ്ങളിൽ ഇനിയും തിരക്കേറുമെന്നാണ് ഇവിടുത്തെ ഹോട്ടലുടമകളും റിസോർട്ടുകാരും പറയുന്നത്. പല റിസോർട്ടുകളിലും ഇതിനോടകം തന്നെ ബുക്കിങ് പൂർണമായിട്ടുണ്ട്. സഞ്ചാരികൾക്കായി മികച്ച പാക്കേജുകളാണ് ഹോട്ടലുകളും റിസോട്ടുകാരും ഒരുക്കിയത്. ന്യൂയർ ആഘോങ്ങൾക്കായി ഡിജി പരിപാടികൾ പോലുള്ളവയും ഒരുക്കിയിട്ടുണ്ട്.

മൂന്നാറിൽ അടിച്ചുപൊളിക്കാം; പാക്കേജുമായി കെ എസ് ആർ ടി സി
മൂന്നാറിൽ ശൈത്യമായതോടെ ബജറ്റ് കുറഞ്ഞ പാക്കേജുകളുമായി കെ എസ് ആർ ടി സിയും രംഗത്തുണ്ട്. കാസർഗോഡ് ബജറ്റ് സെൽ ഡിസംബർ 20 നാണ് മൂന്നാറിലേക്ക് യാത്ര സംഘടിപ്പിക്കുന്നത്. ഇടുക്കി ജില്ലയിലെ ഫോട്ടോ പോയിന്റ്, ടോപ് സ്റ്റേഷന്‍, കുണ്ടല ഡാം, ഇക്കോ പോയിന്റ്, മാട്ടുപെട്ടി ഡാം, ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, ഫ്ളവര്‍ ഗാര്‍ഡന്‍, രണ്ടാം ദിവസം ഇരവികുളം നാഷണല്‍ പാര്‍ക്ക്, മറയൂര്‍ ശര്‍ക്കര ഫാക്ടറി, മുനിയറക്കല്‍, സാന്റല്‍ വുഡ് ഫോറസ്റ്റ് എന്നീ സ്ഥലങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ട്രിപ്പ് പ്ലാന്‍ ചെയ്തിരിക്കുന്നത്. ഫോണ്‍- 8848678173, 9446862282.
പാറശാല കെ എസ് ആർ ടി സി മൂന്നാറിലേക്കാണ് ക്രിസ്മസ് പാക്കേജ് തയ്യാറാക്കിയിരിക്കുന്നത്. രണ്ട് ദിവസം നീണ്ട് നിൽക്കുന്ന പാക്കേജിൽ 14 സ്ഥലങ്ങൾ സന്ദർശിക്കാം. തട്ടേക്കാട്, കുട്ടമ്പുഴ, മാമലക്കണ്ടം, കൊരങ്ങാടി, മാങ്കുളം, ലക്ഷ്മി എസ്റ്റേറ്റ്, സിഗ്നൽ പോയിന്റ്, ഗ്യാപ് റോഡ് വ്യൂ, മലയിൻ കള്ളൻ ഗുഹ, ചിന്നക്കനാൽ വാട്ടർഫാൾസ്, ആനിയിറങ്ങൾ ഡാം, ചതുരംഗപ്പാറ എന്നീ സ്ഥലങ്ങളാണ് സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക് 9895266476, 9633115545, 9446704784












Click it and Unblock the Notifications