മൂന്നാർ കാണാൻ പറ്റിയ നേരം; പെരുന്നാൾ മലമുകളിൽ ആഘോഷിക്കാം, പാക്കേജ്
വേനൽ ചൂടിൽ കരയും,കായലും, കടലുമെല്ലാ ആസ്വദിച്ച് പെരുന്നാൾ അടിച്ചുപൊളിച്ചാലോ? എന്നാൽ മറ്റൊന്നും ആലോചിക്കേണ്ട , നേരെ പയ്യന്നൂർ കെ എസ് ആർ ടി സി ബജറ്റ് സെൽ ഒരുക്കുന്ന അവധിക്കാല പാക്കേജുകൾ തിരഞ്ഞെടുത്തോളൂ. കീശ കാലിയാകാതെ യാത്ര ചെയ്യാം എന്ന് മാത്രമല്ല യാത്ര പ്ലാനിങ്ങിന്റെ യാതൊരു അല്ലലുമില്ലാതെ പോയി വരാനും സാധിക്കും.
മൂന്നാർ -മറയൂർ - കാന്തല്ലൂർ
പെരുന്നാൾ കഴിഞ്ഞ് തൊട്ടടുത്ത ദിവസം പോകാൻ പറ്റുന്ന തരത്തിലാണ് പാക്കേജ്. ഏപ്രിൽ 2 ന് വൈകീട്ട് ആറ് മണിക്കാണ് യാത്ര പുറപ്പെടുന്നത്. മൂന്നാറിൽ നിർബന്ധമായും കണ്ടിരിക്കേണ്ട സ്ഥലങ്ങൾ ഉൾപ്പെടുത്തിയാണ് ഈ പാക്കേജ് അവതരിപ്പിച്ചിരിക്കുന്നത്. ആദ്യ ദിനത്തിലെ പ്രധാന ആകർഷങ്ങളിലൊന്ന് മൂന്നാർ ബൊട്ടാണിക്കൽ ഗാർഡനാണ്. ഇതുകൂടാതെ മുരുഗമലൈ, മുനിയറ,ഓഫ് റോഡ് ,മറയൂർ ശർക്കര ഉത്പാദന കേന്ദ്രം, സാൻ്റൽ വുഡ് ഫോറസ്റ്റ്, വാട്ടർ ഫാൾ, കാന്തല്ലൂർ വെജിറ്റബിൾ ഗാർഡൻ, ഭ്രമരം വ്യൂ പോയിൻ്റ് എന്നിവ കൂടി സന്ദർശിക്കും. അന്ന് രാത്രി മറയൂരിലാണ് താമസം ഒരുക്കുക. മറയൂരിൽ ഒരു ക്യാമ്പ് ഫയറും പാക്കേജിൽ ലഭിക്കും.

രണ്ടാം ദിനം ഫോട്ടോ പോയിൻ്റ്, ഗ്യാപ്പ് റോഡ് ,മലൈ കള്ളൻ കേവ്സ്, ആനയിറങ്കൽ ഡാം, ചതുരംഗപ്പാറ, പൊൻമുടി ഡാം എന്നീ സ്ഥലങ്ങൾ കൂടി കാണാം. ഒരാൾക്ക് 4860 രൂപയാണ് പാക്കേജ് തുക. ഭക്ഷണം, എൻട്രി ഫീ , താമസം ( 3 ഷെയറിംഗ്) ,ജീപ്പ് സ വാരി എന്നിവ പാക്കേജിൽ ലഭിക്കും.
നെല്ലിയാമ്പതി - പാലക്കാട്
ഏപ്രിൽ 4 രാത്രി 9 നാണ് യാത്ര പുറപ്പെടുക. പോത്തുണ്ടി ഡാം, സീതാർക്കുണ്ട് വ്യൂ പോയിൻ്റ്, കേശവൻ പാറ വ്യൂ പോയിൻ്റ്, ഓറഞ്ച് ഫാം, നെല്ലിയാമ്പതി ജീപ്പ് സഫാരി എന്നീ സ്ഥലങ്ങളായിരിക്കും ആദ്യ ദിനം സന്ദർശിക്കുക. രണ്ടാം ദിനം അഹല്യ ഹെറിറ്റേജ് വില്ലേജ് ,മലമ്പുഴ ഡാം, കൽപ്പാത്തി എന്നീ സ്ഥലങ്ങൾ കൂടി കണ്ടിട്ടായിരിക്കും മടക്കും. 7 ന് രാവിലെയാണ് പയ്യന്നൂരിൽ തിരിച്ചെത്തുക. ഒരാൾക്ക് 4360 രൂപയാണ് പാക്കേജ് ചിലവ്.
5 വയസ്സുവരെയുള്ള കുട്ടികൾക്ക് യാത്ര സൗജന്യമായിരിക്കും. സ്റ്റേ പാക്കേജിൽ 3 ഷെയറിംഗ് റൂമുകളാണ് അനുവദിക്കുക. കപ്പിൾസിന് മാത്രമായി റൂം ആവശ്യമെങ്കിൽ മുൻകൂട്ടി അറിയിക്കുകയും അധികം വരുന്നതുക പുറമെ സ്വന്തമായി നൽകുകയും വേണം. ബുക്ക് ചെയ്യുന്നതിന് അനുസരിച്ചായിരിക്കും സീറ്റുകൾ ലഭിക്കുക. സീറ്റുകൾ ബുക്ക് ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും ഫോൺ 8075823384, 97455 34123












Click it and Unblock the Notifications