Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂന്നാർ യാത്രയിൽ ഇനി രാജമലയും.. വരയാടുകളെ കാണാം, സുന്ദരൻ കാഴ്ചകൾ വേറെയും

വേനലിൽ മനസും ശരീരവുമൊന്ന് കുളിരാൻ മൂന്നാറിലേക്ക് പലരും ട്രിപ്പുകൾ പ്ലാൻ ചെയ്തിട്ടുണ്ടാകും. ടോപ്പ് സ്റ്റേഷൻ, ഇക്കോ പോയിന്‍റ്, മാട്ടുപ്പെട്ടി ഡാം, കുണ്ടള ഡാം, റോസ് ഗാര്‍ഡൻ, ടാറ്റാ ടീ മ്യൂസിയം, ചൊക്രമുടി, ചിന്നാർ വന്യജീവി സങ്കേതം, മറയൂർ, കാന്തല്ലൂർ തുടങ്ങിയ സ്ഥലങ്ങളൊക്കെ കണ്ട് മൂന്നാറും കൂടി കണ്ട് മടങ്ങിവരാനായിരിക്കും പലരും പ്ലാൻ ചെയ്യുന്നുണ്ടാകുക. എന്നാൽ ഇനി ഈ പ്ലാനിൽ രാജമലയും കൂടി ഉൾപ്പെടുത്തിയേക്ക്.വരയാടുകളുടെ പറുദീസയായ രാജമല സന്ദർശകർക്കായി വീണ്ടും തുറന്നിരിക്കുകയാണ്. ഇനി വരയാടുകളേയും കണ്ടിട്ടാവട്ടെ യാത്ര.

കഴിഞ്ഞ രണ്ട് മാസമായി രാജമല അടച്ചിരിക്കുകയായിരുന്നു.വംശനാശ ഭീഷണി നേരിടുന്ന അപൂർവ്വ ഇനം വരയാടുകളുടെ പ്രജനന കാലമായതിനാലാണ് ഇരവികുളം ദേശീയ ഉദ്യാനത്തിന്റെ ഭാഗം കൂടിയായ രാജമലിയിൽ ഫെബ്രുവരി , മാർച്ച് മാസങ്ങളിൽ സന്ദർശകരെ അനുവദിക്കാതിരുന്നത്. വീണ്ടും രാജമല തുറന്നതോടെ ഇവിടേക്ക് സന്ദർശക പ്രവാഹമാണ്.

varayad2-

മൂന്നാറിൽ നിന്നും 15 കിമി അകലെയാണ് രാജമല. പുൽമേടുകളും ഷോലവനങ്ങളും ഇടകലര്‍ന്ന രാജമലയില്‍ സന്ദര്‍ശകര്‍ക്ക് വരയാടുകളെ അടുത്തു കാണാം. ഈ സീസണിൽ ഇതുവരെ 80 കുഞ്ഞുങ്ങൾ പിറന്നിട്ടുണ്ടെന്നാണ് വൈൽഡ് ലൈഫ് വാർഡർ ആർ ലക്ഷ്മി അറിയിച്ചത്.

അതേസമയം ഇത്തവണ രാജമല കാണാനെത്തുന്നവർക്ക് പുതുതായി പല സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. മുഖം മിനുക്കിയ കവാടമാണ് അതിലൊന്ന്.മൂന്നാര്‍ ഉടുമല്‍പ്പേട്ട റോഡിലെ ടിക്കറ്റ് കൗണ്ടര്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് പുതിയ കവാടം. മരത്തടിയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഇത്തവണ ബിുക്ക് ചെയ്യാൻ ക്യൂ നിന്ന് കഷ്ടപ്പെടേണ്ടെന്നാണ് മറ്റൊരു കാര്യം. ഇവിടെ എത്തുന്നവർക്ക് ഇരവികുളം നാഷ്ണൽ പാർക്കിന്റെ വെബ്സൈറ്റ് വഴിയോ മൂന്നാർ വൈൽഡ് ലൈഫ് എന്ന വെബ്സൈറ്റ് മുഖേനയോ ബുക്ക് ചെയ്യാം.

വാട്സ് ആപ് വഴിയും ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കും. ഇതിനായി 8547603222 എന്ന നമ്പറിലേക്ക് ഹായ് എന്ന മെസേജ് ചെയ്യുകയോ അല്ലെങ്കിൽ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന ക്യു ആർ കോഡ് സ്കാൻ ചെയ്യുകയോ ചെയ്താൽ മാത്രം മതി.

രാവിലെ എട്ട് മുതൽ വൈകീട്ട് 4.30 വരെയാണ് സന്ദർശന സമയം.ഒരു ദിവസം പരമാവധി 2800 പേർക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. മുതിർന്നവർക്ക് 200 രൂപയും, സ്കൂൾ വിദ്യാർത്ഥികൾക്ക് 150 രൂപയും വിദേശികൾക്ക് 500 രൂപയുമാണ് പ്രവേശന ഫീസ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+