കൊതിപ്പിക്കുന്ന തണുപ്പ്, ഓരോ നിമിഷവും ആഘോഷിക്കാം; ഈ യാത്ര പോയില്ലെങ്കിൽ വൻ നഷ്ടം..അടിപൊളി പാക്കേജ്
തിരുവനന്തപുരം: കോടമഞ്ഞിൽ കുളിച്ചു നിൽക്കുന്ന തേയിലതോട്ടങ്ങളിലൂടെ മൂന്നാറിന്റെ സൗന്ദര്യം ആസ്വദിക്കാൻ ഒരു യാത്ര പോയാലോ? കൊട്ടാരക്കര കെ എസ് ആർ ടി സിയുടെ ബജറ്റ് ടൂറിസം സെൽ ആണ് യാത്ര പ്രേമികളെ ക്ഷണിക്കുന്നത്. രണ്ട് ദിവസം മൂന്നാറിന്റെ ഭംഗി മുഴുവൻ ആസ്വദിച്ച് വരാവുന്ന രീതിയിലാണ് യാത്ര ഒരുക്കിയിരിക്കുന്നത്.
നവംബർ 12 നു രാവിലെ 4:30 ഓടെയാണ് യാത്ര പുറപ്പെടുക. ആദ്യ ദിവസം അഞ്ച് സ്ഥലങ്ങളാണ് സന്ദർശിക്കുക. വാളറ വെള്ളച്ചാട്ടത്തിന്റെ കാഴ്ചകളോടെയായിരിക്കും യാത്രക്ക് തുടക്കം കുറിക്കുക. തുടർന്ന് മൂന്നാറിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ആളുകൾ തേടിയെത്തുന്ന മൂന്നാർ ഗ്യാപ്പ് റോഡിലൂടെ പോയി ലോക്ക് ഹാർട്ട് വ്യൂ പോയിന്റും ആനയിറങ്ങൽ അണക്കെട്ടും കണ്ട്, പിന്നീട് ബോട്ടാണിക്കൽ ഗാർഡനും സന്ദർശിച്ച് കഴിഞ്ഞാൽ ഒന്നാം ദിവസത്തെ യാത്ര പൂർത്തിയാകും. വൈകീട്ട് മൂന്നാറിൽ തന്നെയായിരിക്കും താമസം ഒരുക്കുക.

രണ്ടാം ദിവസം വേസ്റ്റ് മെറ്റീരിയൽ മിനി പാർക്ക്, ടീ പ്ലാന്റേഷൻ വ്യൂ പോയിന്റ്,
ലക്കം വെള്ളച്ചാട്ടം,മറയൂർ ചന്ദനക്കാട് ,മറയൂർ ശർക്കര ഫാക്ടറി, വനശ്രീ എക്കോ പാർക്ക്, മുരുകൻ മല, മുനിയറ ഇരച്ചിൽ പാറ വെള്ളച്ചാട്ടം,ഭ്രമരം ഷൂട്ടിംഗ് പോയിന്റ് എന്നീ സ്ഥലങ്ങളും സന്ദർശിക്കും. രണ്ട് ദിവസത്തെ യാത്ര 1850 രൂപയാണ് ഈടാക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക് -9567124271,6238752076 നമ്പറിൽ ബന്ധപ്പെടാം.
വാഗമണ്ണിലേക്ക് പോരുന്നോ?
കെ എസ് ആർ ടി സിയുടെ കൊട്ടാരക്കര ബജറ്റ് ടൂറിസം സെൽ ഒരുക്കുന്ന വാഗമൺ യാത്ര 14 നാണ് പുറപ്പെടുക. ഏകദിന യാത്രയാണ് സെൽ ഒരുക്കിയിരിക്കുന്നത്. വാഗമണ്ണിലെ അഞ്ച് കാഴ്ചകളാണ് പാക്കേജിൽ പ്രധാനമായും കാണാൻ സാധിക്കുക.
വാഗമൺ അഡ്വഞ്ചർ പാർക്ക്- സാഹസികരെ കാത്ത് നിരവധി കാഴ്ചകളാണ് പാർക്കിലുള്ളത്. ചില്ല് പാലം തന്നെയാണ് ഇതിൽ പ്രധാനം. ഒരേസമയം 15 പേര്‍ക്ക് കയറാവുന്ന പാലത്തില്‍ കയറി നിന്നാല്‍ മുണ്ടക്കയം, കൂട്ടിക്കല്‍, കൊക്കയാര്‍ മേഖലകള്‍ വരെ കാണാന്‍ സാധിക്കും. ആകാശ ഊഞ്ഞാല്‍, സ്‌കൈ സൈക്ലിങ്, സ്‌കൈ റോളര്‍, റോക്കറ്റ് ഇജക്ടര്‍, ഫ്രീഫോള്‍, ജയന്റ് സ്വിങ്, സിപ്‌ലൈന്‍ തുടങ്ങിയവയും സാഹസിക പാര്‍ക്കില്‍ ഉണ്ട്. ഇത് കൂടാതെ മൊട്ടക്കുന്ന്, പൈൻവാലി, വ്യൂ പോയിന്റ് കൂടാതെ ഇടുക്കിയിലെ തന്നെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ പരുന്തുംപാറയും യാത്രികർക്ക് കാണാം.












Click it and Unblock the Notifications